Thursday, March 22, 2007

IP Address എങ്ങനെ കണ്ടുപിടിക്കാം(2)

ഇതിനു മുമ്പെഴുതിയ പോസ്റ്റ്‌ കളളന്‍ കൊണ്ടു പോയീ :-)

IP Address ലോഗ്‌ ചെയ്യുക എന്നു പറഞ്ഞാല്‍ വളരെ എളുപ്പമാണു. ആദ്യം തന്നെ http://statcounter.com/ പോയി ഒരു അക്കൗന്‍ഡ്‌ രെജിസ്റ്റര്‍ ചെയ്യുക. കുറച്ചു നീളമുള്ള പരിപാടിയാണു ഇത്‌. അവസാനം കിട്ടുന്ന കോഡ്‌ ctrl+c അടിച്ച്‌ കോപ്പി ചെയ്യുക.

ഇനി blogspot.com ഇല്‍ നിങ്ങളുടെ സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
1. customize ഇല്‍ ക്ലിക്ക്‌ ചെയ്യുക(മുകളില്‍ വലതു ഭാഗത്ത്‌).
2.Template ഇല്‍ ക്ലിക്ക്‌ ചെയ്യുക.
3. Edit HTML ഇല്‍ ക്ലിക്ക്‌ ചെയ്യുക.
3. Expand Widget Templates സെലെക്റ്റു ചെയ്യുക.
4.HTML Code ന്റെ ഏറ്റവും താഴെപ്പോയി </ body >നു മുകളിലായി നേരത്തെ copy ചെയ്ത കോഡ്‌ പേസ്റ്റ്‌ ചെയ്യുക.

Save Template ഇല്‍ ക്ലിക്‌ ചെയ്യുക.

ഇത്രയും ചെയ്താല്‍ മതി. പിന്നെ statcounter.com ഇല്‍ പോയി login ചെയ്താല്‍ എല്ലാ ഡീറ്റെയില്‍സും കിട്ടും.

കമന്റിന്റെയും സന്ദര്‍ശനത്തിന്റെയും സമയം താരതമ്യം ചെയ്താല്‍ കമന്റ്‌ ചെയ്ത ആളുടെ IP Address അറിയാം.

എന്റെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.

9 comments:

കുതിരവട്ടന്‍ said...

കമന്റിന്റെ IP Address എങ്ങനെ കണ്ടുപിടിക്കാം - രണ്ടാംഭാഗം.

കമന്റിന്റെയും സന്ദര്‍ശനത്തിന്റെയും സമയം താരതമ്യം ചെയ്താല്‍ കമന്റ്‌ ചെയ്ത ആളുടെ IP Address അറിയാം.

അങ്കിള്‍. said...

കുതിരവട്ടമേ,
ഭൂലോകത്ത്‌ പഴയതാണെങ്കിലും, ബൂലോഗത്ത്‌ എന്നെപ്പോലുള്ളവര്‍ കുഞ്ഞുങ്ങളാണ്‌: ഗൂഗിളിന്റെ പുതിയ അക്കൗണ്ടില്‍കൂടി ബ്ലോഗ്‌ ചെയ്യുന്നവര്‍. അവര്‍ക്ക്‌ കുതിരവട്ടം പറഞ്ഞ രീതി പറ്റുന്നില്ല. കുറച്ചുകൂടെ എളുപ്പമാണെന്ന്‌ തോന്നുന്നു ഞങ്ങള്‍ക്ക്‌ കാര്യങ്ങള്‍. കട്ട്‌ ചെയ്തെടുക്കുന്ന HTML code നെ blog template ലെ ഏറ്റവും അവസാനത്തെ Add a page element, select ചെയ്ത്‌, പേസ്റ്റ്‌ ചെയ്ത്‌, സേവ്‌ ചെയ്താല്‍ പോരേ. അത്രയും ചെയ്ത്‌ statcounter.com ല്‍ പോയി നോക്കിയപ്പോഴല്ലേ അറിയുന്നത്‌ IP address കിട്ടണമെങ്കില്‍ US$ 9 കൊടുത്ത്‌ അക്കൗണ്ട്‌ upgrade ചെയ്യണം പോലും. തീര്‍ന്നില്ലേ മാഷെ കാര്യം. Back to square one. പക്ഷെ ഏതല്ലാം സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചു എന്നറിയാല്‍ കഴിഞ്ഞു.
പരിഹാരം നിര്‍ദ്ദേശിക്കുമല്ലോ?

കുതിരവട്ടന്‍ said...

അങ്കിള്‍, ഇതു പരീക്ഷിച്ചു നോക്കിയതിനും അങ്കിലിന്റെ suggestion ഉം നന്ദി. അങ്കിള്‍ പറഞ്ഞ രീതി കുറച്ചു കൂടി എളുപ്പമാണെന്നു തോന്നുന്നു. ഇന്നു വൈകുന്നേരം പരീക്ഷിച്ചു കളയാം. IP Address കാണാന്‍ പൈസ കൊടുക്കേണ്ട. Recent Pageload Activity എന്ന ലിങ്ക്‌ ഇടതു വശത്തു കാണാം. ഒന്നു click ചെയ്തു നോക്കു. വേറെയും ഒരു പാട്‌ option ഉണ്ട്‌. IP Address മാത്രമല്ലാ, ആളുടെ സ്ഥലം വരെ google Map ഇല്‍ കാണാന്‍ പറ്റും. ഒന്നു എല്ലാ ലിങ്കിലും click ചെയ്തു എന്താണെന്നു നോക്കൂ.

deepdowne said...

സുഹൃത്തെ, ഒരു കാര്യം പറഞ്ഞോട്ടെ. ip അഡ്രസ്സ്‌ കണ്ടുപിടിക്കാന്‍ മാര്‍ഗ്ഗമുള്ളതു പോലെ തന്നെ അതിനെ മറികടക്കാന്‍ അതിലും കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്‌. അതായത്‌ ഒരു കള്ളന്‌ നമ്മുടെ ബ്ലോഗില്‍ തോന്ന്യവാസം കമന്റ്‌ ഇടണമെങ്കില്‍ പിടിക്കപ്പെടാതെ അത്‌ ചെയ്യാന്‍ വലിയ പ്രയാസമൊന്നുമില്ല. ഉദാഹരണത്തിന്‌, ഞാനിപ്പോള്‍ ഇടുന്ന ഈ കമന്റിന്റെ വിവരങ്ങള്‍ സ്റ്റാറ്റ്‌കൗണ്ടറില്‍ കാണിക്കില്ല. പോയി ഒന്ന് ശ്രമിച്ചുനോക്കൂ. ഇനി അഥവാ, എന്തെങ്കിലും വിവരം അത്‌ കാണിച്ചാല്‍ തന്നെ ip അഡ്രസ്സ്‌ വേറെ ഏതെങ്കിലും രാജ്യത്തിന്റെ ip അഡ്രസ്സ്‌ ആയിരിക്കും, ഞാനിരിക്കുന്ന രാജ്യത്തിന്റേതായിരിക്കില്ല.
ഇത്രയും പറഞ്ഞത്‌ കള്ളന്മാരെ പിടിക്കാന്‍ സ്റ്റാറ്റ്‌കൗണ്ടര്‍ പോലെയുള്ള സേവനങ്ങള്‍ ഉപയോഗിച്ചാല്‍ ചിലപ്പോള്‍ വഴിതെറ്റാന്‍ സാദ്ധ്യതയുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണ്‌. (വിവരമില്ലാത്ത കള്ളനാണെങ്കില്‍ പിടിക്കപ്പെടും കേട്ടൊ :P )പക്ഷേ, ഓരോ ദിവസവും ബ്ലോഗില്‍ വരുന്ന സന്ദര്‍ശകരുടെ വിവരങ്ങളും കണക്കുകളും അറിയാനായി സ്റ്റാറ്റ്‌കൗണ്ടര്‍ ഒന്നാന്തരമൊരു സംവിധാനമാണെന്നതില്‍ സംശയമില്ല :)
i love statcounter!

വിശ്വം said...

deepdown പറഞ്ഞത് വളരെ ശരിയാണ്. ശരാശരിയിലും സ്വല്‍പ്പം കൂടുതല്‍ അറിവുള്ള ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവിന് IP Address മറച്ചുവെക്കാന്‍ പല വഴികളുമുണ്ട്. ( ആ വഴികളേയും തരണം ചെയ്യാന്‍ കൂടുതല്‍ ഉയര്‍ന്ന വഴികളുമുണ്ട്! അതങ്ങനെ ഉയരത്തിലേക്കുയരത്തിലേക്കു പോകും...!)

എന്നാലും ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാന കാര്യം ഇതാണ്. ഒരൊറ്റ പ്രാവശ്യം ഒരു IP അഡ്രസ്സ് കണ്ടുപിടിച്ച് ഒരു അനോണിയേയോ അല്ലാത്തവനേയോ നിശ്ചയിച്ചുറപ്പിക്കുന്നത് മഹാവിഡ്ഢിത്തമായിരിക്കും. പലപ്പോഴും കൊക്കിനു വെച്ചതു ചക്കിനും തിരിച്ചും കൊണ്ടെന്നു വരും!

അതുകൊണ്ട് ഊഹിക്കുക എന്ന റിസ്ക് എടുക്കാതിരിക്കണം. IP മാത്രം അല്ലാതെ മറ്റു മാനദണ്ഡങ്ങളും ഉപയോഗിക്കേണ്ടി വരും.

എന്നാല്‍ പിന്നെ എന്തുകൊണ്ട് ഇതൊക്കെ തുറന്നുപറഞ്ഞുകൂടാ എന്നാണെങ്കില്‍,
പോലീസും കള്ളന്‍ന്മാരും തമ്മിലുള്ള കളിപോലെയാണ് ഇതൊക്കെ. രണ്ടുപേരും അവരുടെ വിദ്യകള്‍ പരസ്പരം പറഞ്ഞുകൊടുക്കാന്‍ പാടില്ലല്ലോ. അതുപോലെ നല്ല ഉദ്ദേശം കൊണ്ടുതന്നെ ഇതൊന്നും തുറന്നുപറയാന്‍ നിര്‍വ്വാഹമില്ല. പഠിച്ചറിയണമെന്നുള്ളവര്‍ക്ക് കുറച്ചൊന്നു പരിശ്രമിച്ചാല്‍ ഇന്റെര്‍നെറ്റില്‍ തന്നെ ഇതിനെക്കുറിച്ചൊക്കെ വായിച്ചറിയുവാനും പറ്റും.

ഒരു കാര്യം മാത്രം പറയാം: സാമാന്യസമൂഹത്തില്‍ മര്യാദയോടെ, പരസ്പരബഹുമാനത്തോടെ, ഇടപെടുന്ന ഒരാള്‍ക്ക് ഒരിക്കലും തല്‍ക്കാലഅനോണിയായി വരികയോ അയാളുടെ IP അഡ്രസ്സ് ഒളിച്ചുവെക്കുകയോ വേണ്ടി വരില്ല. സ്ഥിരം വ്യക്തിത്വമുള്ള അനോണികള്‍ക്ക് ഒരുപക്ഷേ, അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും ലേബല്‍‌മുക്തതയ്ക്കും കൂടുതല്‍ വഴക്കം നല്‍കാന്‍ ഇതു പറ്റിയെന്നു വരും.

കുതിരവട്ടന്‍ said...

deepdowne,വിശ്വം - പറഞ്ഞതു വളരെ ശരിയാണു. പക്ഷേ ഈ ബൂലോകത്തു ഞാന്‍ പലപ്പോഴും കാണാറുള്ളതു ശരാശരിയില്‍ നില്‍ക്കുന്ന കമ്പ്യൂട്ടര്‍ ഉപയോക്താക്കളെയാണു(പലപ്പോഴും മറ്റ്‌ പ്രവൃത്തി മേഖലകളില്‍ ശരാശരിക്കു വളരെ മുകളില്‍ നില്‍ക്കുന്നവരാണിവര്‍). അവര്‍ക്കു വേണ്ടിയാണു ഞാന്‍ ഇതെഴുതിയത്‌. അവര്‍ക്കുള്ള തെറ്റിദ്ധാരണകളുടെ ആഴം എന്റെ മുമ്പത്തെ പോസ്റ്റിന്റെ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാകും. പക്ഷേ ശരാശരിക്കു അല്‍പം മുകളില്‍ നില്‍ക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഉപഭോക്താവു വിചാരിച്ചാല്‍ കമന്റു ചെയ്യുന്ന ശീലമുള്ള എല്ലാ ബ്ലോഗര്‍ മാരുടെയും IP Address സമ്പാദിക്കാം എന്നാണു എന്റെ വിശ്വാസം.

ഒരൊറ്റ പ്രാവശ്യത്തെ IP Address വച്ച്‌ കള്ളനെ പിടിക്കാന്‍ പറ്റില്ലായിരിക്കും. പക്ഷേ കമന്റുകളുടെ, എഴുതുന്ന രീതി(ശൈലി), subject, സമയം,... എന്നിങ്ങനെയുള്ള കുറെക്കാര്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത്‌ എഴുതുന്ന ആളുടെ വിദ്യാഭാസവും, timezone ഉം ഒക്കെ ഊഹിച്ച്‌ കുറേശെയായി ആളെക്കണ്ടുപിടിക്കാന്‍ പറ്റില്ലേ?

പിന്നെ എല്ലായ്പ്പോഴും ഇത്രയൊക്കെ സൂക്ഷിച്ചാണൊ ഒരു സാധാരണക്കാരന്‍ കമന്റിടുന്നെ.

പിന്നെ കണ്ടുപിടിക്കാന്‍ പറ്റാത്ത വിധത്തില്‍ ഒരു കമന്റിടാന്‍ (അത്ര എളുപ്പത്തില്‍) IP Address spoofing ഒന്നും പഠിക്കേണ്ട കേട്ടൊ. :-)

വിശ്വം said...

അതു മനസ്സിലായി കുതിരവട്ടം :-)

വാസ്തവത്തില്‍ ഈ ഐപ്പി ബൈപ്പാസ് പരിപാടികളൊക്കെ അറിഞ്ഞിരുന്നാല്‍ അനോണിയെ പിടിക്കുന്നതു മാത്രമല്ല കാര്യം.

അനാവശ്യമായ പല സ്പൈവെയറുകളും സ്പാംവെയറുകളും വൈറസുകള്‍ പോലും നമ്മുടെ കമ്പ്യൂട്ടറില്‍ വരുന്നത് ഒഴിവാക്കാം.
പല സൈറ്റുകളിലേയും പരസ്യങ്ങള്‍ (ബ്രൌസറിനുള്ളില്‍ താരതമ്യേന കൂടുതല്‍ ബാന്‍ഡ് വിഡ്ത്ത് പോകുന്നത് പരസ്യങ്ങളിലാണ്) കാണേണ്ടി വരുന്നത് ഒഴിവാക്കാം.

വീട്ടിലെ കുട്ടികളും മറ്റും കാണേണ്ട എന്ന തരം സൈറ്റുകള്‍ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ അവയും മുതിര്‍ന്നവര്‍ക്കുതന്നെ ബ്ലോക്കുചെയ്തുവെക്കാം.

പിന്നെയും പലതുമുണ്ട്. പക്ഷേ ഇതില്‍ ഓരോന്നിനും നല്ല വശവും ചീത്ത വശവുമുണ്ട്.

ഈ വക ശല്യങ്ങള്‍ ഒഴിവാകുമ്പോള്‍ ഫലത്തില്‍ കണക്ഷന്‍ സ്പീഡ് വളരെ കൂടിയതായി തോന്നുകയും ചെയ്യും.

ഇതൊക്കെ പറഞ്ഞുതരാന്‍ കുതിരവട്ടന്‍ തന്നെ മുന്‍ കയ്യെടുക്കട്ടെ. അല്ലേ?

:-)

അങ്കിള്‍. said...

പ്രിയ കുതിരവട്ടമേ,
ഞാന്‍ പരീക്ഷിച്ചു. വിജയിച്ചു. നന്ദി, വളരെ വളരെ നന്ദി.
ചില കമന്റുകള്‍ കണ്ട്‌ പുറന്നോട്ട്‌ പോകരുതേ. തുടക്കക്കാരാണെങ്കിലും പറഞ്ഞുതന്നാല്‍ മനസ്സിലാക്കിയെടുക്കാന്‍ പറ്റുന്ന (കുറച്ചു മുന്‍ പരിചയമുണ്ടെന്ന്‌ തന്നെ കൂട്ടിക്കോളൂ) എന്നെപ്പോലെയുള്ള ധാരാളം പേരുണ്ട്‌, അവര്‍ക്ക്‌ താങ്കളുടെ പോസ്റ്റ്‌ വിജ്ഞാനപ്രദമാണ്‌.വിജയീ ഭവഃ

chithrakaranചിത്രകാരന്‍ said...

അനോണികളുമായി കള്ളനും പോലീസും കളിക്കാന്‍ സമയമുള്ളവര്‍ക്ക്‌ ഉപകാരപ്രദമായ പോസ്റ്റ്‌. കുതിരവട്ടന്റെ ചാരുകസേര കോഴിക്കോടു തന്നെയാണോ ? പ്രോഫെയില്‍ ചിത്രത്തിന്റെ ലാളിത്യംകൊണ്ട്‌ ചോദിച്ചുപോയതാണേ !!(മാസത്തിലൊരിക്കല്‍ ചിത്രകാരന്‍ കോഴിക്കൊട്‌ മുറിച്ചുകടക്കാറുള്ളതാണ്‌)
qw_er_ty