Thursday, May 3, 2007

വിവേചനം - Discrimination

ഈയടുത്താണ് സുപ്രീം കോടതി, ഓ.ബി.സി ക്കാര്ക്ക് 27% സംവരണം IIT,IIM പോലുള്ള ഇന്‍ഡ്യയിലെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കാനുദ്ദേശിച്ചു കൊണ്ട് നിര്‍മ്മിക്കപ്പെട്ട നിയമം സ്റ്റേ ചെയ്തത്. അതു ശരിയായ തീരുമാനമായില്ലാ എന്നു പലരും പറയുന്നതും കേള്‍‍ക്കുകയുണ്ടായി. അതിന്റെ ശരി തെറ്റുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കണ്ട രസകരമായ ഒരു വസ്തുത ഇവിടെ പറയാമെന്നു കരുതി.

കേരളത്തിന്റെ തൊട്ടടുത്ത് കിടക്കുന്നു തമിഴ്‌നാട്. ജനസംഖ്യ ഏതാണ്ട് ആറു കോടിയോളം. കേരളത്തിന്റെ ജനസംഖ്യയുടെ നേരെ ഇരട്ടി. Wikipedia അനുസരിച്ച് 350 എന്‍‌ജിനീയറിങ്ങ് കോളേജുകള്‍, 1150 ആര്ട്സ് കോളേജുകള്‍,2550 സ്കൂളുകള്‍, 5000 ആശുപത്രികളും ഉണ്ട്.

നമുക്ക് തമിഴ്‌നാട്ടില്‍ സംവരണത്തിന്റെ പേരിലുണ്ടായ പരിഷ്കാരങ്ങളെന്തൊക്കെയാണെന്നു നോക്കാം.

1921 – Justice Party യുടെ നേതൃതത്തില്‍ Anti Brahmin movement. ബ്രാഹ്മണര്‍ക്ക് 16% ശതമാനം സീറ്റിനേ അര്‍ഹതയുള്ളൂ.
1951 – 16% SC/ST ക്കും 25% OBC ക്കാ‍ര്‍ക്കും. ആകെ 41% റിസര്‍വേഷന്‍.
1971 - OBC 31% ആയും SC/ST 18% ആയും കൂട്ടി. ആകെ 49% .
1980 – ADMK ക്രീമി ലെയര്‍ കൊണ്ടു വന്നെങ്കിലും ഉപേക്ഷിക്കേണ്ടിവന്നു. OBC യുടെ റിസര്‍വേഷന്‍ 50% ആക്കി. ആകെ 68%.
1989 – OBC യെ രണ്ടാക്കി മാറ്റി, OBC യും MBC യും. 1% റിസര്‍വേഷന്‍ ST ക്ക് പ്രത്യേകം അനുവദിച്ചു.
1992 – സുപ്രീം കോടതി റിസര്‍വേഷന്‍ 50% ആക്കാന് ഉത്തരവിട്ടു. ?????
1994 - പ്രസിദ്ധനായ വക്കീല്‍ കെ.എം. വിജയന്‍, വോയ്സ് കണ്‍സ്യൂമര്‍ ഫോറത്തിനു വേണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കോടതി തമിഴ്നാട് ഗവണ്മെന്റിനോട് റിസര്‍വേഷന്‍ 50% ആക്കാന്‍ വേണ്ടി നിര്‍ദ്ദേശിച്ചു. അതംഗീകരിക്കും എന്നു പ്രഖ്യാപിച്ച അണ്ണാ യൂണിവേര്‍സിറ്റി ചെയര്‍മാന്റെ വീട് ആക്രമിക്കപ്പെട്ടു. കേസിന്റെ ആവശ്യത്തിനായി ഡെല്‍ഹിയിലേക്കു പോകുന്നതിനു വേണ്ടി എയര്‍പോര്‍ട്ടിലേക്കു പോകുന്ന വഴിക്ക് കെ.എം വിജയനും വളരെ മൃഗീയമായി ആക്രമിക്കപ്പെട്ടു. റിസര്‍വേഷന്‍ 69%.

2006 – സുപ്രീം കോടതി ക്രീമി ലെയറിനെ റിസര്‍വേഷനില്‍ നിന്നു നീക്കാന്‍ ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടു.

ചാര്‍ട്ട് കാണുക.ചാ‍ര്‍ട്ടിനു കടപ്പാട് wikipedia ക്ക്.

സംസ്ഥാനത്തിലെ ജനങ്ങളുടെ 80% ശതമാനവും റിസര്‍വേഷന്‍ അനുഭവിക്കുന്നു!!! മണ്ഡല്‍ കമ്മീഷന്‍ വന്നപ്പോള്‍ ഉത്തരേന്ത്യയില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ മിണ്ടാതിരുന്നതിന്റെ പ്രധാന കാരണം.


ഇനി നമുക്ക് തമിഴ്‌നാട്ടിലെ 2005 ലെ മെഡിക്കല്‍ അഡ്‌മിഷന്റെ ചാര്ട്ടു കാണാം. ചാര്ട്ടു കാണുക.ചാ‍ര്‍ട്ടിനു കടപ്പാട് wikipedia ക്ക്.


ജനസംഖ്യയുടെ 46% വരുന്ന് BC ക്ക് മൊത്തം സീറ്റിന്റെ 53% സീറ്റ് കിട്ടിയിരിക്കുന്നു.
ജനസംഖ്യയുടെ 21% വരുന്ന് MBC ക്ക് 25% ശതമാനം സീറ്റ് കിട്ടിയിരിക്കുന്നു.
ജനസംഖ്യയുടെ 20% വരുന്ന് SC/ST ക്കാ‍ര്‍ക്ക് മൊത്തം സീറ്റിന്റെ 20% ശതമാനം സീറ്റ് തന്നെ കിട്ടിയിരിക്കുന്നു.
ജനസംഖ്യയുടെ 13% വരുന്ന് FC ക്ക് കിട്ടിയത് 3% സീറ്റ്.

Open competitionile 75% ശതമാനം സീറ്റും BC കൈയടക്കിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.ഓപന്‍ കോമ്പറ്റീഷനില്‍ വിജയിക്കാനുള്ള കഴിവിനെ നമുക്ക് ആ സമൂഹത്തിന്റെ ഉന്നമനത്തിന്റെ അളവുകോലായി എടുക്കാം. 100 കിട്ടിയാല്‍ ആ സമൂഹം പെര്‍ഫെക്റ്റ് ആണ്.

46% വരുന്ന BC ക്ക് ഓപന്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 75%. അപ്പോള്‍ അവരുടെ ഔന്നത്യം 75*100/46 = 163


21% വരുന്ന MBC ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 13%. അപ്പോള്‍ അവരുടെ ഔന്നത്യം 13*100/21 = 62


20% വരുന്ന SC/ST ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 3%. അപ്പോള്‍ അവരുടെ ഔന്നത്യം 3*100/20=15


13% വരുന്ന FC ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 9%. അപ്പോള്‍ അവരുടെ ഔന്നത്യം 9*100/13 = 69


ചാര്‍ട്ട് കാണുക


വ്യക്തമായി കാണാമല്ലോ BC സാമൂഹികമായി വളരെ മുന്നിലാണു നില്‍ക്കുന്നതെന്ന്. BC ക്ക് സംവരണം ചെയ്തിരിക്കുന്ന 30% സീറ്റ് ഓപന്‍ കോമ്പറ്റീഷനിലേക്കു മാറ്റുകയോ അല്ലെങ്കില്‍ മറ്റു പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭാഗിച്ചു കൊടുക്കുകയോ ചെയ്യേണ്ട സമയം വളരെ പണ്ടേ കഴിഞ്ഞു.
ഇനി തമിഴ്‌നാട്ടിലെ BC വിഭാഗത്തിന് സംവരണം ആവശ്യമാണോ? നിങ്ങള്‍ പറയൂ. സംവരണം കൂട്ടാനല്ലാതെ ഉദ്ദേശം സാധിച്ചു കഴിഞ്ഞാല്‍ അതു കുറക്കാന്‍ ഒരു രാഷ്‌ട്രീയക്കാരനും ചങ്കൂറ്റമില്ല. വോട്ട് ബാങ്കില്‍ തൊട്ടാല്‍ വിവരം അറിയും.
തമിഴ്‌നാട്ടിലെ FC ക്കാര്‍ നേരിടുന്ന അവസ്ഥയെ നമുക്ക് വിവേചനം അല്ലെങ്കില്‍ Discrimination എന്നു വിളിക്കാമല്ലേ?

സമര്‍പ്പണം : 2004ല്‍‍ 33-ആം വയസ്സില്‍‍ മരിച്ചു പോയ ഒരു യുവാവിന്. മരണകാരണം - കിഡ്നിയുടെയും ലിവറിന്റെയും പ്രവര്‍ത്തനം തകരാറിലായി. അതിനു കാരണം അദ്ദേഹം കഴിച്ച മരുന്നുകള്‍ – അതിനും കാരണം …….ഞാന്‍ നോക്കിയ ലിങ്കുകള്‍http://www.indeconomist.com/15thsep06p1_4.htm
http://en.wikipedia.org/wiki/Reservation_in_India
http://in.rediff.com/news/2006/may/30spec.htm
http://www.rediff.com/news/2007/mar/29quota.htm
http://vasingh.blogspot.com/2005/06/jaane-kahan-gaye-wo-log.html

സംവരണത്തെക്കുറിച്ച് ഒരു ചര്‍ച്ച കൂടി ഇവിടെ വായിക്കാം

22 comments:

കുതിരവട്ടന്‍ | kuthiravattan said...

ഈയടുത്താണ് സുപ്രീം കോടതി, ഓ.ബി.സി ക്കാര്ക്ക് 27% സംവരണം IIT,IIM പോലുള്ള ഇന്‍ഡ്യയിലെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കാനുദ്ദേശിച്ചു കൊണ്ട് നിര്‍മ്മിക്കപ്പെട്ട നിയമം സ്റ്റേ ചെയ്തത്. അതു ശരിയായ തീരുമാനമായില്ലാ എന്നു പലരും പറയുന്നതും കേള്‍‍ക്കുകയുണ്ടായി. അതിന്റെ ശരി തെറ്റുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കണ്ട രസകരമായ ഒരു വസ്തുത ഇവിടെ പറയാമെന്നു കരുതി.

സൂര്യോദയം said...

വസ്തുനിഷ്ഠമായ നല്ല ലേഖനം.... ഈ വിഷയത്തില്‍ നിഷ്പക്ഷമായി അഭിപ്രായം പറയുന്ന ആളുകളുടെ എണ്ണം നന്നേ കുറയും... കാരണം, അങ്ങനെ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നവരിലും ഭൂരിഭാഗം പേരും ഇത്തരം റിസര്‍വേഷന്‍സ്‌ അനുഭവിക്കുന്നുണ്ടാകാം..

കുതിരവട്ടന്‍ | kuthiravattan said...

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ചവിട്ടി അരച്ചു കൊണ്ടുള്ള വോട്ട് രാഷ്‌ട്രീയത്തിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഞാന്‍ ഇവിടെ വരച്ചു കാണിക്കാന്‍ ശ്രമിച്ചത്.

രാഷ്‌ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥം രാഷ്ട്രത്തെ സംബദ്ധിച്ചത് എന്നായിരുന്നു ഒരു കാലത്ത്.

ഇന്നതിന്റെ അര്‍ത്ഥം രാഷ്‌ട്രീയക്കാരെ സംബദ്ധിച്ചത് എന്നാണ്.

അതു പോലെ ഇന്ന് രാഷ്ട്രീയ താല്പര്യങ്ങള്‍ എന്നു പറഞ്ഞാല്‍ രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ എന്നല്ല അര്‍ത്ഥം, രാഷ്ട്രീയക്കാരുടെ (സ്വാര്‍ത്ഥ) താല്പര്യങ്ങള്‍ എന്നാണ്.

ഇതു പോലെ അര്‍ത്ഥം നഷ്ടപ്പെട്ടു പോയ മറ്റൊരു വാക്കാണ് ന്യൂനപക്ഷങ്ങള്‍ എന്നത്. മറ്റൊരവസരത്തിലാവട്ടെ അതിനെക്കുറിച്ച്.

chithrakaran said...

പ്രിയ കുതിരവട്ടന്‍,
താങ്കളുടെ ലേഖനത്തില്‍ കൊടുത്ത ഡാറ്റ വളരെ ഉപകാരപ്രദമാണ്‌. നന്ദി. പക്ഷെ, താങ്കളുടെ നിലപാടുകളെ ഈ വിവരങ്ങള്‍ സാധൂകരിക്കുന്നില്ലെന്നു മാത്രമല്ല, സംവരണത്തിലൂടെ തമിഴ്നാട്‌ സാമൂഹ്യസമത്വത്തിന്റെ വഴിയില്‍ മാത്രുകാപരമായ മുന്നേറ്റം നടത്തിയിരിക്കുന്നു എന്നതിനു തെളിവാകുകയും ചെയ്യുന്നു.
ജനസംഖ്യാനുപാതികമായി 13% ഉള്ള ബ്രഹ്മണര്‍ക്ക്‌ 9% മാത്രമേ ലഭിച്ചുള്ളു എന്നു പറയുന്നതിലെ ഗുരുതരമായ കുഴപ്പം കേവലം 3% മാത്രമല്ലെ ?

maveli blogile kamantukooti itunnu:
സംവരണം എന്താണെന്ന് സവര്‍ണര്‍ക്ക്‌ മാത്രമല്ല അവര്‍ണര്‍ക്കും മനസ്സിലാകാറില്ല. കേരളത്തിലെ ബസ്സ്സുകളില്‍ സ്ത്രീകള്‍ക്ക്‌ സീറ്റ്‌ സംവരണം കൊടുക്കുന്നതുപോലെ ഒരു മാന്യമായ പെരുമാറ്റമാണ്‌ തൊഴില്‍-വിദ്ധ്യാഭ്യാസ സംവരണവും.

ഉദാഹരണത്തിന്‌ നൂറു കുടുംബമുള്ള ഒരു ഗ്രാമത്തില്‍ നൂറു "അവസര കസേരകള്‍" ലഭിച്ചാല്‍ ഒരോ കുടുംബത്തിനും ഓരോ "അവസര കസേര" ഉണ്ടെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. എന്നാല്‍, ഗ്രാമത്തിലെ അഞ്ചു കുടുംബക്കാര്‍ വട്ടിപ്പലിശ,മന്ത്രവാതം,തുടങ്ങിയ തറവേലകളിലൂടെ അവരില്‍ 80 കുടുംബക്കാരുടെ വീടും, പറംബും സ്വത്തുക്കളും സ്വന്തമാക്കി അവരെ അടിമകളാക്കി ഒരു വ്യവസ്ഥിതിയുണ്ടാക്കുംബോള്‍.സ്വാഭാവികമായും 80 കുടുംബങ്ങളുടെ "അവസര കസേരകളും" അഞ്ചു കുടുംബക്കാരിലെ അംഗങ്ങള്‍ക്കായി വീതിച്ചുലഭിച്ചിരുന്നു.
എന്നാല്‍ ഒരു ജനാതിപത്യ വ്യവസ്ഥിതി വരുന്നതോടെ 80 കുടുംബങ്ങള്‍ക്ക്‌ അവകാശപ്പെട്ട 80 അവസര കസേരകളില്‍ കേവലം 27 "അവസര കസേരകള്‍" 80 കുടുംബത്തില്‍പെട്ടവര്‍ക്കുതന്നെ നല്‍കി സാമൂഹ്യ അസമത്വം സാവധാനമെങ്കിലും കുറച്ചുകൊണ്ടുവരാന്‍ തീരുമാനിക്കുന്നത്‌.
ഈ ചെറിയ ഒരു കാര്യത്തെപോലും അട്ടിമറിക്കാന്‍ ഇന്ത്യന്‍ സവര്‍ണത കാണിക്കുന്ന അഹങ്കാരത്തിന്‌ ചിലപ്പോള്‍ നല്ല വിലകോടുക്കെണ്ടിവരും എന്നുമാത്രമേ പറയാനാകു.

വിചാരം said...

ലേഖനം നന്നായിരിക്കുന്നു
ഞാന്‍ സാമ്പത്തിക സം‌വരണത്തെ മാത്രം അനുകൂലിക്കുന്നു ജാതി മത സം‌വരണത്തെ എതിര്‍ക്കുന്നു

chithrakaran said...

വിചാരം,
സാംബത്തിക സംവരണം കാഴ്ച്ചയില്‍ നീതിയുടെ പ്രതീകമായി തോന്നുമായിരിക്കും. കുറഞ്ഞവരുമാന സര്‍ട്ടീഫിക്കറ്റുണ്ടാക്കാന്‍ നിയമപ്രകാരം ഡൈവോഴ്സുചെയ്യാനും, കൃത്രിമം കാണിക്കാനും പാവപ്പെട്ടവന്‌ അദികാരത്തിലിരിക്കുന്ന സവര്‍ണ സഹായം ലഭിക്കുമോ വിചാരം ?
ഒരു ബ്രാഹ്മണനോ, മറ്റു സവര്‍ണരോ നേരില്‍ കണ്ടാല്‍ ആദ്യം അവര്‍ ചോദിക്കുന്ന ചില ഉപചാര ചോദ്യങ്ങളുണ്ട്‌. പേരില്‍ ജാതിപ്പേരില്ലെങ്കില്‍ അച്ചന്റെ പേരോ, തറവാട്ടുപേരോ മനസ്സിലാക്കി, ഒരേ ജാതിക്കാരാണെന്നറിഞ്ഞാല്‍ പരസ്പര സഹായത്തിന്റെ ഒരു വെടിക്കെട്ടിനു തിരികോളുത്തും.

ഈ പരസ്പര സഹായ സംഘങ്ങള്‍ക്കിടയിലൂടെ നീതി പുലര്‍ന്നിരുന്നെങ്കില്‍ നമ്മുടെ നാട്‌ എന്നോ സമത്വ സുന്ദരമാകുമായിരുന്നില്ലെ ???

കുതിരവട്ടന്‍ | kuthiravattan said...

ചിത്രകാരനോട്:
സംവരണത്തിലൂടെ തമിഴ്‌നാട്‌ സാമൂഹ്യസമത്വത്തിന്റെ വഴിയില്‍ മാത്രുകാപരമായ മുന്നേറ്റം നടത്തിയിരിക്കുന്നു എന്നതിനു തെളിവാകുകയും ചെയ്യുന്നു.
വളരെ കൃത്യമായി പറഞ്ഞൂ ചിത്രകാരന്‍. അതു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. സാമൂഹികസമത്വത്തിന്റെ വഴിയില്‍ തമിഴ്‌നാട് മാതൃകാപരമായ മുന്നേറ്റമാണ് കാഴ്‌ചവെച്ചിരിക്കുന്നത്.

പക്ഷെ കണക്കുകളുടെ കാര്യത്തില്‍ താങ്കള്‍ക്കു ഗുരുതരമായ പിഴവു പറ്റിയിരിക്കുന്നു.
വിശദീകരിക്കാം.

ഓപന്‍ കോമ്പറ്റീഷനില്‍ വിജയിക്കാനുള്ള കഴിവിനെ നമുക്ക് ആ സമൂഹത്തിന്റെ ഉന്നമനത്തിന്റെ അളവുകോലായി എടുക്കാം. 100 കിട്ടിയാല്‍ ആ സമൂഹം പെര്‍ഫെക്റ്റ് ആണ്. എന്നാല്‍ തുടങ്ങാം.

46% വരുന്ന BC ക്ക് ഓപന്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 75%. അപ്പോള്‍ അവരുടെ ഔന്നത്യം 75*100/46 = 163
21% വരുന്ന MBC ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 13%. അപ്പോള്‍ അവരുടെ ഔന്നത്യം 13*100/21 = 62
20% വരുന്ന SC/ST ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 3%. അപ്പോള്‍ അവരുടെ ഔന്നത്യം 3*100/20=15
13% വരുന്ന FC ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 9%. അപ്പോള്‍ അവരുടെ ഔന്നത്യം 9*100/13 = 69

ഇപ്പോള്‍ താങ്കള്‍ക്കു വ്യക്തമായി കാണാമല്ലോ BC സാമൂഹികമായി വളരെ മുന്നിലാണു നില്‍ക്കുന്നതെന്ന്. BC ക്ക് സംവരണം ചെയ്തിരിക്കുന്ന 53% സീറ്റ് ഓപന്‍ കോമ്പറ്റീഷനിലേക്കു മാറ്റുകയോ അല്ലെങ്കില്‍ മറ്റു പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭാഗിച്ചു കൊടുക്കുകയോ ചെയ്യേണ്ട സമയം വളരെ പണ്ടേ കഴിഞ്ഞു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ചിത്രകാരനു കണക്കു മനസ്സിലായില്ലെങ്കില്‍ ചോദിക്കണം കേട്ടൊ. കണക്കല്ലേ, എങ്ങനെ എത്രപ്രാവശ്യം കണക്കു കൂട്ടിയാലും മാറില്ല.

ഓടോ: വൈകാരികമായല്ലാതെ, മുന്‍‌വിധികളില്ലാതെ പ്രശ്‌നത്തെ പഠിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാനും വൃത്തിയായി സ്വന്തം ഭാഗം വിവരിക്കാനും കഴിയും. തൊട്ടാല്‍ പൊള്ളുന്ന ഈ വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ വികാരം കൊള്ളാതെ പ്രത്യേകം ശ്രദ്ധിക്കണം. വികാരത്തിലല്ല, വിചാരത്തിലാണു കാര്യം.

Maveli Keralam said...

കുതിരവട്ടാ

സമയക്കുറവു കരണം നേരത്തേ മറുപടി എഴുതാന്‍ കഴിഞ്ഞില്ല.
ഇതാ ഇവിടെ

Pramod.KM said...

സമര്‍പ്പണം : 2004ല്‍‍ 33-ആം വയസ്സില്‍‍ മരിച്ചു പോയ ഒരു യുവാവിന്. മരണകാരണം - കിഡ്നിയുടെയും ലിവറിന്റെയും പ്രവര്‍ത്തനം തകരാറിലായി. അതിനു കാരണം അദ്ദേഹം കഴിച്ച മരുന്നുകള്‍ – അതിനും കാരണം …….
കുതിരവട്ടേട്ടാ..
ശരിക്കും ഉള്ളില്‍ തട്ടി,വായിച്ചപ്പോ.

കുതിരവട്ടന്‍ | kuthiravattan said...

സമര്‍പ്പണം വിട്ടു കള പ്രമോദേ. അത് എന്റെയൊരു തമാശയായിട്ടു കരുതിയാ മതി. എഴുതി വച്ചിരിക്കുന്നതില്‍ തെറ്റൊ ശരിയോ ഉണ്ടൊ? ;-) ലിങ്കുകളും ഞാന്‍ കൊടുത്തിട്ടുണ്ട്.

Pramod.KM said...

എഴുതി വച്ചിരിക്കുന്നത് 100%കാര്യങ്ങള്‍ തന്നെ.
ചിത്രകാരന്‍ പറഞ്ഞതിലും ഉണ്ട് കാര്യങ്ങള്‍.
വിചാരം പറഞ്ഞ സാമ്പത്തിക സംവരണവും ഞാന്‍ ഏറേ വിചാരിക്കുന്ന ഒരു കാര്യമാണ്‍.;)
കണ്‍ക്ലൂഷന്‍ ഇനിയും സമയം ഉണ്ടല്ലോ;)

Satheesh :: സതീഷ് said...

കുതിരവട്ടന്‍, ഇത്രയും ആധികാരികമായി എഴുതിയ ഒരു ബ്ലോഗ് ബൂലോഗത്ത് ആദ്യമായിട്ടാണ്‍ കാണുന്നതെന്ന് തോന്നുന്നു. അഭിനന്ദനങ്ങള്‍.
യുക്തിക്കും ചിന്തക്കും നിരക്കാത്ത ഒന്നായിട്ടേ എനിക്ക് സംവരണത്തെ എന്നും കാണാന്‍ പറ്റിയിട്ടുള്ളൂ. ഒരുപക്ഷേ എന്റെ അനുഭവങ്ങള്‍ എന്റെ ചിന്തകളെ സ്വാധീനിക്കുന്നതു കൊണ്ടാവാം. Medical entrance ന്‍ 600ല്‍ താഴെ റാങ്ക് വാങ്ങിയിട്ട് പ്രതീക്ഷയോടെ ഇരിക്കുമ്പോള്‍ , നേരിട്ടറിയുന്ന 4500-മത് റാങ്ക് കാരന്‍ സീറ്റും കൊണ്ട് പോകുന്നത് കണ്ട് നിന്നത് ഇന്നും മനസ്സിലെ ഒരു പുളിച്ചുതികട്ടല്‍ തന്നെയാണ്‍!!
anyway, ഇത് എന്റെ വൈകാരികമായ ചിന്തകള്‍ മാത്രം
യഥാര്‍ത്ഥത്തില്‍ സംവരണത്തിന്റെ കുഴപ്പം എപ്പോഴും അതൊരു പൊതുസമീപനമായി എടുക്കുമ്പോളാണ്‍ എന്നെനിക്കു തോന്നുന്നു. പറയാന്‍ തുടങ്ങിയാല്‍ എന്തൊക്കെയോ പറയാനുണ്ട്. പക്ഷെ സംവരണത്തിനൊരു ബദല്‍ രേഖ എന്നത് താങ്കളുടെ ഈ ലേഖനത്തില്‍ ഉദ്ദേശിച്ചിട്ടില്ല എന്നു തോന്നുന്നു.

ഓടോ: കാര്യമാത്രപ്രസക്തമായ ലേഖനമായതു കൊണ്ടാണോ എന്തോ ഇവിടെ കമന്റ് മഴയും ചര്‍ച്ചകളുമൊന്നും കാണുന്നില്ല!

Kiranz..!! said...

Commentable effort..Good one..!

chithrakaranചിത്രകാരന്‍ said...

പ്രിയ കുതിരവട്ടന്‍,

താങ്കള്‍ വളരെയധികം മുന്‍വിധികളോടെയാണ്‌ എന്റേയും, മാവേലിയുടെയും അഭിപ്രായങ്ങളെ നേരിടുന്നത്‌ എന്ന വസ്തുത ഖേദപൂര്‍വം അറിയിക്കട്ടെ. താങ്കളുടെ മുന്‍വിധികമന്റുകള്‍ക്ക്‌ ഒരു പുച്ഛരസം നല്‍കുന്നതും ശ്രദ്ധിച്ചു. പീഡിതര്‍ക്ക്‌ വേണ്ടി സംസാരിക്കുന്നവര്‍ പീഡിതരാകുമെന്നോ, സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍ സംവരണത്തിനു ക്യു നില്‍ക്കുന്നവരാകും എന്നൊക്കെയുള്ള ധാരണകള്‍ താങ്കളുടെ ചില കമന്റുകളുടെ പുറംതൊലി പൊട്ടിച്ച്‌ പുറത്തു വരുന്നത്‌ താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.

ചിത്രകാരന്‍ മനുഷ്യസ്നേഹത്തിന്റെ പേരിലും, കുറച്ചു രാജ്യ സ്നേഹത്തിന്റെ പേരിലുമായാണ്‌ ഇന്ത്യയിലെ അവര്‍ണരോട്‌ സഹതാപം കാണിക്കുന്നത്‌.

(ചിത്രകാരനെ അവര്‍ണജാതിക്കരനായി കണ്ടാല്‍ അതിന്റെ പേരില്‍ പരിഭവിക്കില്ല കെട്ടോ, കാരണം അദ്ധ്വാനിക്കുന്നവരുടെ ആ ജാതിപ്പേരുകളൊന്നും അത്ര കൊള്ളരുതാത്തതാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നില്ല.അവരെ സവര്‍ണര്‍ അടിമകളായി പീഡിപ്പിച്ചിരുന്നു എന്നല്ലാതെ ബ്രഹ്മണന്റെയും അവന്റെ മൂടുതാങ്ങികളുടെയും മ്ലേച്ച പാരംബര്യമൊന്നും അവര്‍ക്കില്ല. ചിത്രകാരന്‌ അവര്‍ണ ബന്ധമുണ്ടായിരുന്നെങ്കില്‍ ബ്ലൊഗില്‍ ഇങ്ങനെ കൊട്ടിക്കളിക്കുകയല്ല ചെയ്യുക, പിത്രുക്കളുടെ മോക്ഷത്തിനായി മുങ്ങിക്കുളിക്കാന്‍ ഒരു ചുവന്ന ഗംഗതന്നെ ഒഴുക്കുമായിരുന്നില്ലെ ... കുതിരവട്ടാ !!)

അതവിടെ നില്‍ക്കട്ടെ.. താങ്കളുടെ മനസ്സിലെ പുച്ഛരസത്തിന്റെ സാംബിളുകള്‍ ചിലത്‌ താഴെ കൊടുക്കുന്നു:
1)"സമര്‍പ്പണം : 2004ല്‍‍ 33-ആം വയസ്സില്‍‍ മരിച്ചു പോയ ഒരു യുവാവിന്. മരണകാരണം - കിഡ്നിയുടെയും ലിവറിന്റെയും പ്രവര്‍ത്തനം തകരാറിലായി. അതിനു കാരണം അദ്ദേഹം കഴിച്ച മരുന്നുകള്‍ – അതിനും കാരണം ……."
വിവേചനം എന്ന പേരില്‍ തങ്കള്‍ ഇട്ടിരിക്കുന്ന പോസ്റ്റ്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ ഒരു ഹത ഭാഗ്യനാണ്‌. കൊള്ളാം. നല്ലത്‌. പക്ഷെ, തമിഴ്നാട്ടിലെ സംവരണമാണ്‌ മത്രുകാപരം എന്ന് ചില സ്ഥലത്തു സൂചിപ്പിച്ച താങ്കളുടെ തന്നെ നിലപാടിന്റെ ഘടക വിരുദ്ധമായ നിലപാടാണ്‌ താങ്കള്‍ സമര്‍പ്പണത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്‌.
തമിഴ്നാട്ടിലെ മാത്രുകാപരമായ സംവരണത്തെക്കുറിച്ച്‌ സചിത്രം ഭംഗിയായി വിവരിച്ച താങ്കള്‍(വിക്കിപ്പീഡികയുടെ ക്രെഡിറ്റില്‍ !!) സംവരണത്തിന്റെ ദോഷം കണ്ടെത്തി തലക്കിട്ട്‌കൊട്ടി "സമര്‍പ്പിച്ചപ്പോള്‍" ചെറുതല്ലാത്ത ഒരു ആനന്ദം അനുഭവിക്കുന്നതായി തോന്നുന്നു.
പക്ഷെ അതു മാന്യമല്ല.


2) "ചിത്രകാരനു കണക്കു മനസ്സിലായില്ലെങ്കില്‍ ചോദിക്കണം കേട്ടൊ. കണക്കല്ലേ, എങ്ങനെ എത്രപ്രാവശ്യം കണക്കു കൂട്ടിയാലും മാറില്ല."

പഠിപ്പിക്കാനുള്ള യോഗ്യത കുതിരവട്ടന്‌ ഉണ്ടെന്നു തോന്നിയാല്‍ പോരല്ലോ... കുതിരവട്ടന്‍ !!!
പഠിക്കുന്ന ആള്‍ക്കും തോന്നണ്ടേ?
കൊഴിക്കോട്‌ സര്‍വകലാശാലയില്‍നിന്നും ബീകോം ബിരുദവും,കേരള സര്‍വകലാശാലയില്‍ നിന്നും ബി എഫ്‌ എ ബിരുദവും അടിയന്‍ മെറിറ്റില്‍ പഠിച്ച്‌ എഴുതിയെടുത്തിട്ടുണ്ട്‌. ആകെ ഒന്‍പതു വര്‍ഷം പഠിച്ചു. ഇപ്പഴും പുല്‍ക്കോടിയില്‍ നിന്നുപോലും പലതും പഠിക്കുന്നുണ്ട്‌. പക്ഷെ, കുതിരവട്ടത്തിരിക്കുന്ന ഒരാളില്‍ നിന്നും എന്തായാലും കണക്കു പഠീക്കാന്‍ ഉദ്ദേശിക്കുന്നില്ല.. ക്ഷമിക്കുക.
എന്നെ കണക്കു പഠിപ്പിക്കാന്‍ ശ്രമിച്ച കുതിരവട്ടന്റെ പരസ്പര വിരുദ്ധ നിലപാട്‌ നോക്കൂ:

"സംവരണത്തിലൂടെ തമിഴ്‌നാട്‌ സാമൂഹ്യസമത്വത്തിന്റെ വഴിയില്‍ മാത്രുകാപരമായ മുന്നേറ്റം നടത്തിയിരിക്കുന്നു എന്നതിനു തെളിവാകുകയും ചെയ്യുന്നു.
വളരെ കൃത്യമായി പറഞ്ഞൂ ചിത്രകാരന്‍. അതു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. സാമൂഹികസമത്വത്തിന്റെ വഴിയില്‍ തമിഴ്‌നാട് മാതൃകാപരമായ മുന്നേറ്റമാണ് കാഴ്‌ചവെച്ചിരിക്കുന്നത്."
"......ഇപ്പോള്‍ താങ്കള്‍ക്കു വ്യക്തമായി കാണാമല്ലോ BC സാമൂഹികമായി വളരെ മുന്നിലാണു നില്‍ക്കുന്നതെന്ന്. BC ക്ക് സംവരണം ചെയ്തിരിക്കുന്ന 53% സീറ്റ് ഓപന്‍ കോമ്പറ്റീഷനിലേക്കു മാറ്റുകയോ അല്ലെങ്കില്‍ മറ്റു പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭാഗിച്ചു കൊടുക്കുകയോ ചെയ്യേണ്ട സമയം വളരെ പണ്ടേ കഴിഞ്ഞു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്."

തുടന്ന് കുതിരവട്ടന്റെ മൊര്‍ഫിങ്ങിലൂടെ ആടിനെ കഴുതയാക്കനുള്ള വിദ്ധ്യ !! കണക്ക്‌ ശരിയാണ്‌ കുതിരവട്ടന്‍.... പക്ഷേ, കുതിരവട്ടന്റെ മനസ്സിലിരുപ്പിനാണ്‌ സമനില നഷ്ടപ്പെട്ടിരിക്കുന്നത്‌.
qw_er_ty

സുനീഷ് തോമസ് said...

dear chettayiee....


whts the meaning of qw_er_ty .

plz reply on my blog.

sunish.

musthu said...

http://thorayi.blogspot.com/2007/05/reservation-in-india.html

സുനീഷ് തോമസ് / SUNISH THOMAS said...

കുതിരവട്ടന്റെ നാടെവിടെയാ?

കോഴിക്കോട്?

ഒരു മെയില്‍ അയക്കുമോ?

sunishtho@gmail.com

Dinkan-ഡിങ്കന്‍ said...

കുതിരവട്ടോ,
ലേഖനം കലക്കീട്ടോ. സാമ്പത്തികാടിസ്ഥാനത്തിലാകണം.
ധീവരര്‍ക്കുള്ള സംവരണം ഫിഷറീസ് കൊളേജിലെ അധ്യാപകന്റെ കുട്ടിയ്ക്ക് വേണൊ, വലയെറിയുന്നവന്റെ കുട്ടിയ്ക്ക് വേണൊ എന്നതാണ് പ്രശ്നം (ധീവരര്‍ എന്നത് ഒരു ഉദാ ആണ് കേട്ടോ അല്ലാതെ ആ വിഭാഗത്തെ കുത്തിനൊവിച്ചതൊന്നുമല്ല)

കുതിരവട്ടന്‍ | kuthiravattan said...

താങ്ക്സ് ഡിങ്കന്‍ ഭായി.
സുനീഷേ, മെയില്‍ കിട്ടിയല്ലോ അല്ലേ.

സജിത്ത്|Sajith VK said...

നല്ല ലേഖനം...

സംവരണം കൊണ്ട് താഴ്ന്ന ജാതിക്കാര്‍ക്ക് യാതൊരു ഗുണവുമുണ്ടായിട്ടില്ല എന്ന് പലരും വാദിക്കുന്നത് കേട്ടിട്ടുണ്ട്. ഇത് തീര്‍ത്തും തെറ്റാണെന്ന് താങ്കള്‍ കാണിച്ച ഡാറ്റ പറയുന്നു. തമിഴ്നാട്ടില്‍ പിന്നോക്കക്കാരുടെ പിന്നോക്കാവസ്ഥമാറ്റാന്‍ സഹായിച്ച ഈ സംവരണ വ്യവസ്ഥ രാജ്യത്താകമാനം വ്യാപിപ്പിക്കുന്നത് ഒരു മികച്ച തീരുമാനമാണെന്ന് ഇത് വ്യക്തമാക്കുന്നു...

തമിഴ്നാട്ടില്‍, സംവരണം അതിന്റെ ലക്ഷ്യം ഒരു പരിധി വരെ നേടിയതിനാല്‍ ശതമാന കണക്ക് പുന:പരിശോധിക്കപ്പെടുകയും വേണം....

Joshua said...

It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.

വിവരദോഷി said...

:)