Thursday, October 25, 2007

നാടന്‍ പട്ടിക്കും പേരു വേണം

നമ്മുടെ നാട്ടിലൊക്കെ കാണുന്ന നാടന്‍ പട്ടിക്ക് ഒരു ഇംഗ്ലീഷ് പേരുണ്ടോ? കാരണം പട്ടികളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ അല്‍‌സേഷ്യന്‍, ഡൊബര്‍മാന്‍, ഡാഷ്‌ഹണ്ട് അങ്ങനെ എല്ലാ പട്ടികളുടെയും വിവരം കിട്ടും. നാടന്‍ പട്ടിയെക്കുറിച്ച് ഒരു വിവരവും ഇല്ല. രാജപാളയം പട്ടിയെപ്പോലെ കേരളത്തിലെ നാടന്‍ പട്ടിക്കും ഒരു പേരു വേണ്ടേ?

വെറുതേയിങ്ങനെയിരിക്കുമ്പോള്‍ നാടന്‍ പട്ടിയോടു സ്നേഹം തോന്നാന്‍ കാരണം എന്റെ ഒരു പട്ടിയുടെ പഴയൊരു ഫോട്ടോ ഇന്നലെ കിട്ടിയതാണ്. (പിന്നെ വേറൊരു കാരണം കൂടി ഉണ്ട്, ഇന്റര്‍നെറ്റില്‍ ബുദ്ധിയുള്ള പട്ടികളുടെ ലിസ്റ്റ് നോക്കിയപ്പോള്‍ ഒക്കെ സായിപ്പു പട്ടികള്‍, രക്തം തിളപ്പിക്കേണ്ടവര്‍ക്കു തിളപ്പിക്കാന്‍ ഇതു മതി). ഇപ്പോള്‍ വീട്ടിലുള്ള അല്‍‌സേഷ്യനേയും നാടനേയും ഒന്നു താരതമ്യപ്പെടുത്തി നോക്കി. അല്‍‌സേഷ്യന്‍ കൊള്ളാം. പെട്ടെന്നു പഠിക്കും. ബുദ്ധിയുള്ള പട്ടികളുടെ നിരയില്‍ അല്‍‌സേഷ്യന്‍ മൂന്നാമനാണ്. പക്ഷെ എനിക്ക് പലപ്പോഴും അല്‍‌സേഷ്യന്‍ നാടന്‍ പട്ടിയേക്കാള്‍ അത്ര മെച്ചമായി തോന്നിയിട്ടില്ല. കാരണം പറയാം.


ആദ്യം ഉണ്ടായിരുന്ന നാടനും അത്യാവശ്യം കാര്യങ്ങള്‍ അറിയുമായിരുന്നു. നല്ല അനുസരണയായിരുന്നു. പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ സോപ്പ് കൊണ്ടുവരാനും കളിക്കാന്‍ പോകുമ്പോള്‍ ഷട്ടിലോ നെറ്റോ കൊണ്ടുവരാനും അറിയുമായിരുന്നു. പുഴയില്‍ കുളിക്കുമ്പോള്‍ എന്നോടൊപ്പം പുഴക്കു കുറുകേ നീന്താനും അവനു താല്പര്യമായിരുന്നു. ഏതാണ്ട് 15 ഓളം ഉടുമ്പുകളേയും നാലു മരപ്പട്ടികളേയും കുറേ പൂച്ചകളേയും അവന്‍ പിടിച്ചിട്ടുണ്ട്. എലികള്‍, തൊരപ്പന്‍ എന്നിവയുടെ എണ്ണവും ഇല്ല. 12 വയസ്സായതിനു ശേഷം വന്ന കാന്‍സര്‍ അല്ലാതെ അവനു വേറെ അസുഖമൊന്നും വന്നിട്ടില്ല, അത് അവനെയും കൊണ്ടു പോയി :-(


അല്‍‌സേഷ്യന് കൂടുതല്‍ ആജ്ഞകള്‍ അറിയാം. പക്ഷേ പുഴയില്‍ കൊണ്ടു പോയാല്‍ കാലില്‍ വളം‌കടി വരും, വെള്ളത്തിലിറക്കിയാല്‍ ചെവിയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്, കാലിന്റെ നഖം വെട്ടിയില്ലെങ്കില്‍ അതു വളഞ്ഞു കാലില്‍ കുത്തിക്കേറാന്‍ സാധ്യതയുണ്ട്, അസുഖങ്ങള്‍ വരാന്‍ നാടനേക്കാള്‍ സാധ്യത കൂടുതലുണ്ട്. കൂടുതല്‍ ശ്രദ്ധവേണം. ഒരു എലിയേപ്പോലും പിടിക്കാനറിയില്ല.


എല്ലാവരും ഇപ്പോള്‍ ഇംഗ്ലീഷ് പേരുള്ള അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ പേരുള്ള പട്ടികളെ വാങ്ങാനാണ് താല്പര്യപ്പെടുന്നത്. അതുകൊണ്ട് നമ്മുടെ നാടനും ഒരു പേരു കൊടുത്ത് ഇന്റര്‍നെറ്റിലിടേണ്ടതാണ്. ഇല്ലെങ്കില്‍ അവ കാലക്രമേണ ഇല്ലാതായിപ്പോവാം. വെച്ചൂര്‍ പശുവിനു സംഭവിച്ചതു പോലെ. ഒരു കാലത്ത് ജേഴ്‌സിപശുവിന്റെ രൂപത്തില്‍ വന്ന ക്ഷീരവിപ്ലവമാണല്ലോ വെച്ചൂര്‍ പശുവിനു പാരയായത്. അതു പോലെ അല്‍‌സേഷ്യന്‍, നാടന്‍ പട്ടി ഇല്ലാതാവാ‍ന്‍ കാരണമാവാം.


പട്ടികളുടെ ബുദ്ധിശക്തിയെക്കുറിച്ച്(പെട്ടെന്നു കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ്) ഇന്റര്‍നെറ്റില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരമാണ്, അവരോഹണക്രമത്തില്‍ 1 Border Collie, 2 Poodle, 3 German Shepherd, 4 Golden Retriever, 5 Doberman Pinscher, 6 Shetland Sheepdog, 7 Labrador Retriever, 8 Papillon, 9 Rottweiler, 10 Australian Cattle Dog


ഈ വിഭാഗത്തിലുള്ള പല പട്ടികളും പെട്ടെന്നു കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവുള്ള പട്ടികളെ നൂറുകണക്കിന് കൊല്ലം സെലക്ടീവ് ബ്രീഡിങ്ങ് നടത്തിയതിനാല്‍ ഉണ്ടായതാണ്.


നാടന്‍ പട്ടിയെ എത്ര പരിശ്രമിച്ചാലും ചില കാര്യങ്ങള്‍ പഠിപ്പിക്കാനാവില്ല. മണം പിടിക്കാനുള്ള കഴിവിലും മറ്റും അല്‍‌സേഷ്യനേക്കാള്‍ വളരെ പുറകിലാണ് നാടന്‍ പട്ടി. ചിലവുകുറക്കലിന്റെ ഭാഗമായി എല്ലാ പട്ടികളും ഒരു പോലെയാണെന്നു പ്രഖ്യാപിച്ചു കുറച്ചു കാലം മുന്‍പ് കേരളാ പോലീസ് നടത്തിയ ഒരു പരീക്ഷണം, പടം സഹിതം മനോരമയില്‍ ഉണ്ടായിരുന്നു. വടി പിടിച്ചു നില്‍ക്കുന്ന പോലീസുകാരനും അയാള്‍ക്കു നേരെ പല്ലിളിച്ചു നില്‍ക്കുന്ന നാടന്‍ പട്ടിയും :-) അവസാനം ആ പട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു. ഓരൊ ഇനം പട്ടിയും ഓരോ കാര്യങ്ങളില്‍ മറ്റുള്ളവയേക്കാള്‍ നല്ലതാണ്. നാടന്‍ പട്ടിയെ മണം പിടിപ്പിക്കാന്‍ പഠിപ്പിക്കുന്നതും ഡോബര്‍മാനെക്കൊണ്ട് ധ്രുവപ്രദേശത്ത് സ്ലെഡ്ജ് വലിപ്പിക്കാന്‍ നോക്കുന്നതും ഒരു പോലെയാണ്.

പക്ഷേ ബേസിക് ഒബീഡിയന്‍സ് പഠിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലാത്ത നാടന്‍ പട്ടികളാണ് കേരളത്തിലെ കാലാവസ്ഥക്കും സാധാരണ ആവശ്യങ്ങള്‍ക്കും നല്ലത്.

22 comments:

കുതിരവട്ടന്‍ :: kuthiravattan said...

നാടന്‍ പട്ടിക്കും പേരു വേണം :-)

മൂര്‍ത്തി said...

ഘൊഡിജ്ജി എന്നായാലോ..:)

Manju said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

സഹയാത്രികന്‍ said...

അതെ നാടന്‍ പട്ടിയ്ക്കും പേരുവേണം...

മൂര്‍ത്തിസാറിന്റെ സജഷന്‍ കലക്കി... ഘൊഡിജ്ജി.
:)

വാല്‍മീകി said...

മൂര്‍ത്തിയുടെ suggestion കൊള്ളാം.

SAJAN | സാജന്‍ said...

കുതിരവട്ടന്‍ രാവിലെ ചിരിപ്പിച്ചു കേട്ടോ:)
മൂര്‍ത്തിച്ചേട്ടന്റെ പേരിനെന്തൊരു കടുപ്പം?
സായിപ്പന്‍‌മാര്‍ക്ക് വിളിക്കാന്‍ പ്രയാസമാവും അവര്‍ വിളിച്ച് വരുമ്പോഴേക്കും കോ-ടി-ശി എന്നായി പോവുമായിരിക്കും
പാവം നാടന്‍ പട്ടി

നിഷ്ക്കളങ്കന്‍ said...

കന്നിമാസ്സ‌മായാല്‍ ഓരിയിട്ട് തെണ്ടാനും പോകും. എത്ര ട്രെയിനിങ്ങു കൊടുത്താലും. :)

കുഞ്ഞന്‍ said...

വളരെ പണ്ട് ഇത്തരം ഒരു ചിന്ത എന്നില്‍ക്കൂടി പ്രവഹിച്ചപ്പോള്‍ നാടന്‍ പട്ടികളെ മൊത്തം അടച്ച് വിളിച്ചു ഞാന്‍ “ ഗ്ര്രോസ്യായനീ.....”

ശ്രീ said...

നല്ല ലേഖനം മാഷേ...

അവനും ഒരു ശാസ്ത്രനാമം വേണ്ടതു തന്നെ.

:)

അരവിന്ദ് :: aravind said...

കൊള്ളാം.
ചില നാടന്‍ നല്ല ഉശിരന്മാരാണ്.കല്ലെടുത്തെറിഞ്ഞാലും ഓടിച്ചിട്ട് കടിക്കും! നല്ല ബുദ്ധിയാ.

ഒരു ഹ‌സ്‌കിയെ വാങ്ങണം ന്നാ എന്റെ ആഗ്രഹം! എന്താ ആ നോട്ടം! ചെന്നായ അല്ലേ ചെന്നായ.

നാടന് മൂര്‍ത്തി നിര്‍ദ്ദേശിച്ച പേര് പരിഷ്കരിച്ച് , കൊടിഷി എന്നാക്കാം.

കോടിഷി, ഷാവാലി, വാ-രത്ത മുതലായവ.

Meenakshi said...

പാണ്ടന്‍ നായ എന്നായാലോ? പാണ്ടന്‍ നായുടെ പല്ലിന്‌ ശൌര്യം പണ്ടേ പോലെ ഫലിക്കുമൊ ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല പട്ടിസ്നേഹമാണല്ലോ, നാടന്‍ പട്ടികള്‍ക്ക് സ്വന്തമായി പേരുണ്ടാവില്ലെ?

ദില്‍ബൂ ടിങ്കുമോന്‍ നാടനാണോ ? ;)

“കല്ലെടുത്തെറിഞ്ഞാലും ഓടിച്ചിട്ട് കടിക്കും” - അരവിന്ദേട്ടോ സ്ഥിരമായി എറിയാറുണ്ടോ?

പ്രയാസി said...

മൂര്‍ത്തിയുടെ suggestion കൊള്ളാം..
എന്നാലും ഇങ്ങനെയായാലൊ!?
#@@@%^$#$...:)

കുറുമാന്‍ said...

3 നാടന്‍ നായ്ക്കളെ മാത്രം ഉപയോഗിച്ച് വേട്ടക്ക് പോകുന്ന ഒരു കഥാപാത്രം ഉണ്ട് എന്റെ നാട്ടില്‍.. പുള്ളിക്കാരന്‍ ഡെയിലി ഒരു 2-3 മുയല്‍, 1-2 ഉടുംബ് എന്നിവയെ പിടിക്കും..........വേട്ടക്ക് കേമന്മാര്‍ നമ്മുടെ നാടന്‍ തന്നെ എന്ന് ഞാന്‍ പറയുന്നു........

സൂര്യോദയം said...

മോനേ... കലക്കീട്ടോ... ഞാനും നാടന്റെ പക്ഷക്കാരനാ.. അനുഭവത്തില്‍ നിന്ന് ;-)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

:)

മുരളി മേനോന്‍ (Murali Menon) said...

veRuthe natakkunna paavam naatan pattikaLkku ketakkapoRuthi illyaaNtaakkaan ee kuthiravattaththine enthaa naatan patti katichchO? allaa aRiyaam vayyaaNtu chOdhikkaa.. enthenkilum okke pErittu athinte demand foreign marketil koodiyaal pinne ellaaththinEm saayippanmaaru koNtupOkum. avarkku swasthamaay postinu mumpil kaalu ponthikkaanO enthinu veRuthe oru ERu koLLaanO chancillaathe avar vishamikkum. iviteyaaNenkil OrOnninum OrO paint atichchu kuthiravattam (oru cinema yil kuthiravattam pappu cheyyunnathu) vilkkum.

patti puraaNam paRanjnja nilakku oru pEru kotuththukaLayaam... 'chEramaan' ennO 'kEramaan' ennO aavaam.

എന്റെ ഉപാസന said...

എന്താ കുതിരവട്ടാ ഇത് കുതിരവട്ടത്ത് നിന്ന് ഇറങ്ങിയിട്ട് സുഖായില്ലെ...
പട്ടിക്ക് പേര്
ഇഷ്ടായില്ലെങ്കില്‍ സോറീട്ടാ
:)
ഉപാസന

കുതിരവട്ടന്‍ :: kuthiravattan said...

മൂര്‍ത്തി
:-)

സഹയാത്രികന്‍
:-)

വാല്‍മീകി
:-)

SAJAN | സാജന്‍
:-)

നിഷ്ക്കളങ്കന്‍
അതു കറക്ട് :-)

കുഞ്ഞന്‍ said...
:-)

ശ്രീ
കുറച്ചു കാര്യവും ഉണ്ട് ശ്രീ


അരവിന്ദ്
സജഷന്‍ കൊള്ളാം: ബുദ്ധിശക്തി തന്നെ പ്രശ്നം :-)

Meenakshi :-)

കുട്ടിച്ചാത്തന്‍
:-)

പ്രയാസി
ഇതെന്താ ചൈനീസാ :-)


കുറുമാന്‍
അതു ശരിയാ കുറുമാന്‍ ചേട്ടാ. ഞാനും കണ്ടിട്ടുണ്ട്.

സൂര്യോദയം
അതേയതേ: തത്വമറിയാത്ത നായ. അല്ലേ?

ജിഹേഷ് എടക്കൂട്ടത്തില്‍|
:)

മുരളി മേനോന്‍ (Murali Menon)
ആദ്യത്തെ പേരിട്ടാ അടി ഉറപ്പാ :-)

ഉപാസനേ. ഈ പേരൊക്കെ ഇട്ടാല്‍ പട്ടി എന്നെ കടിച്ചു കൊല്ലില്ലേ? :-)

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

sandoz said...

പണ്ടൊരു നാടനെ കുത്തിവയ്ക്കാന്‍ മൃഗാശുപത്രിയില്‍ കൊണ്ടുപോയത്‌ ഞാനിപ്പഴും മറക്കൂല്ലാ.
നാടന്‍ ആയത്‌ കൊണ്ട്‌ പെട്ടെന്ന് പ്രതികരിക്കും..ലോക്ക്‌ ചെയ്യണം എന്നവര്‍ പറഞ്ഞു.അവസാനം സൂചി കേറിയതും സകലചങ്ങലേം പൊട്ടിച്ച്‌ അവനൊരു ചാട്ടം ചാടി.ഡോക്ക്ടറും കമ്പൗണ്ടറും ഓടിയ വഴി കണ്ടില്ല.
....

അനൂപ്‌ തിരുവല്ല said...

ഹഹഹ...ഘൊഡിജ്ജി കൊള്ളാം..