Monday, February 18, 2008

ഒരു ചര്‍ച്ചയുടെ അവസാനം

സംവരണത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ച ആദ്യമായി അടിയില്‍ കലാശിച്ചില്ലല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സൂരജിന്റെ ഈ സര്‍ട്ടിഫിക്കറ്റ് കാണുന്നത്.

പ്രിയ റോബി ജീ ,ഞെട്ടിക്കുന്ന ഈ അറിവിനു നന്ദി.അങ്ങനൊരു കാര്യം ഞാന്‍ ഇപ്പോള്‍ ഓടിച്ചെന്ന് ആ ബ്ലോഗിലെ ചില പഴയ പോസ്റ്റുകള്‍ നോക്കിയപ്പോഴാണ് കണ്ടത്. ഇതറിഞ്ഞിരുന്നെങ്കില്‍ പത്തുമുപ്പത്തിരണ്ട് കമന്റുകളിലേയ്ക്ക് ഈ ചര്‍ച്ച നീളാനും ആ പോസ്റ്റിനു പ്രചാരം സിദ്ധിക്കാനും ഞാന്‍ ഒരിക്കലും കാരണക്കാരനാകില്ലായിരുന്നു. (ഇപ്പോഴല്ലേ അതുല്യേച്ചി പറഞ്ഞ ‘ഉഴിഞ്ഞിടലിന്റെ’ ഗുട്ടന്‍സ് പിടികിട്ടിയത് ഹ ഹ ഹ! :)ഓപ്പണ്‍ ഹൌസിലെ ഒരു ദു:ഖം തളം കെട്ടിയ പോസ്റ്റില്‍ സെബിന്‍ എബ്രഹാം ജീയുമായി കുതിരവട്ടന്‍ ഒരു ചീപ്പ് കമന്റു യുദ്ധം നടത്തുന്നതു കണ്ടിട്ട് സംസ്കാരമില്ലാതെ പെരുമാറുന്ന അയാളുമായി ഒരിടപാടും വേണ്ട എന്ന് കരുതിയിരുന്നതായിരുന്നു ഞാന്‍. പക്ഷേ നകുലന്റെ ബ്ലോഗില്‍ അങ്ങേര്‍ എന്റെ പോയിന്റ് വിശദീകരീക്കാന്‍ വളരെ ഇന്നസന്റായി ആവശ്യപ്പെട്ടപ്പോള്‍ നിന്നു കൊടുത്തു..ഏഴു നെടുങ്കന്‍ കമന്റിട്ട് സമയവും കളഞ്ഞു....അത് ഞാന്‍ ജീവിതത്തിലേറ്റവും വെറുക്കുന്ന സംഘപരിവാര്‍ മൂരാച്ചികള്‍ക്ക് വളം വയ്ക്കലാകും എന്നു സ്വപ്നേപി കരുതിയില്ല. ഏതായാലും ഇനി സൂക്ഷിക്കണം എന്നാണല്ലോ ഇതില്‍ നിന്നും പഠിച്ച പാഠം. നന്ദി റോബി ജീ.സസ്നേഹം,സൂരജ്

എന്തായാ‍ലും എനിക്ക് ഇത്രയും നല്ല ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സ്ഥിതിക്ക് അത് എല്ലാവരെയും കാണിക്കാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

സൂരജിന് ഒരു സ്പെഷല്‍ താങ്ക്സ്. :-)

സൂരജിനോട് ഒരു വാക്ക്. വല്ലവരുടെയും കമന്റ് പെറുക്കിക്കൂട്ടിയിട്ട് ബ്ലോഗുണ്ടാക്കുമ്പോള്‍ അത് മുഴുവനായും പേസ്റ്റ് ചെയ്യുന്നതിനുള്ള മര്യാദയെങ്കിലും കാണിക്കണം. അവിടന്നും ഇവിടന്നും ഓരോ വാചകം പൊക്കിയെടുത്ത് കൊണ്ട് വന്നിട്ട് അതിന് മറുപടി പറയുന്നത് അതാണ് കമന്റിട്ടയാള്‍ പറഞ്ഞതെന്ന് തെറ്റിദ്ധാരണ ഉണ്ടാവാന്‍ കാരണമാകും.

തെറ്റിദ്ധാരണ ജനിപ്പിക്കാനായി മാത്രം ഉപയോഗിച്ചതിനാല്‍ താങ്കളുടെ ബ്ലോഗില്‍ നിന്നും എന്റ്റെ പേരും കമന്റുകളും നീക്കുവാന്‍ താല്പര്യപ്പെടുന്നു.

27 comments:

കുതിരവട്ടന്‍ :: kuthiravattan said...

വല്ലവരുടെയും കമന്റുകള്‍ വളച്ചൊടിച്ച് ഒതുക്കി സ്വന്തം ബ്ലോഗില്‍ കൊണ്ടിടുക. എന്നിട്ട് അതിന് വിശദീകരണം എഴുതുക. കമന്റിട്ടവന്‍ തേടി നടന്ന് കന്ടുപിടിച്ചാല്‍ പറയാം ഇതല്ല ഞാന്‍ ഉദ്ദേശിച്ചതെന്ന്. കണ്ടില്ലെങ്കിലോ?

അവസാനം ഒരു സംസ്കാര സര്‍ട്ടിഫിക്കറ്റും. ഇത്തരക്കാരെ എന്താ പറയേണ്ടത്?

കാണാപ്പുറം said...

സൂരജിന്റെ ആ കമന്റ്‌, അതില്‍ പറഞ്ഞിരിക്കുന്നതുപോലെ തന്നെ, ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു തിരിച്ചറിവായി. അദ്ദേഹം ഇത്ര താഴുമെന്നു കരുതിയില്ല. ദു:ഖം തോന്നി.

കുതിരവട്ടനേക്കുറിച്ചു പറയാനിടയായതും ഞാന്‍ കണ്ടെത്തി. മേല്‍ സൂചിപ്പിച്ച പടി, പുറകിലേക്കു തിരഞ്ഞുതിരഞ്ഞുപോയി കണ്ടുപിടിച്ചാല്‍ മനസ്സിലാകും - പറഞ്ഞിരിക്കുന്നതില്‍ ഒരു കഴമ്പുമില്ലെന്ന്‌. പക്ഷേ ആരും അതിനൊന്നും മെനക്കെടുകയില്ല. അതുകൊണ്ട്‌, ആരോപണങ്ങള്‍ അവശേഷിപ്പിക്കുന്ന തെറ്റിദ്ധാരണകള്‍ അതേപടി നിലനില്‍ക്കും. പിന്നിലേക്കു നോക്കാതെ പെട്ടെന്നു കണ്ടതു വിശ്വസിക്കുക എന്ന അബദ്ധത്തില്‍ നിന്നാണ് സൂരജിന്റെ ആ കമന്റുണ്ടായത്‌ എന്നും തോന്നുന്നു. ഒരു പിഴവ്‌ മറ്റൊരു പിഴവു സൃഷ്ടിക്കുന്നു.

ചില പ്രസ്ഥാനങ്ങളുടെ ഗതിയും ഇതു തന്നെയാണ്. പലരും പലതും പറഞ്ഞിട്ടു പോകും. തിരഞ്ഞുപോകാന്‍ സമയമുള്ളവര്‍ക്കു സത്യം കണ്ടെത്താം. അങ്ങനെ കണ്ടെത്തുന്നവരുടെ ആത്മാര്‍ത്ഥത അളവറ്റതായിരിക്കും എന്നതാണ് അവരുടെയൊരു ശക്തി.

സൂര്യോദയം said...

നകുലന്റെ ഒരു പോസ്റ്റില്‍ വന്ന കമന്റുകള്‍ വളരെ പോസിറ്റീവായ ചര്‍ച്ചയായിരുന്നു. അവിടെ, ഒരു വിരോധമനോഭാവങ്ങളുമില്ലാതെ ആശനങ്ങള്‍ വിവരിക്കുകയും ചോദ്യങ്ങള്‍ പരസ്പരം ചോദിക്കുകയും ബഹുമാനപൂര്‍വ്വം തന്നെ ഉത്തരങ്ങള്‍ കൈമാറുകയുമായിരുന്നു സൂരജും കുതിരവട്ടനും.. അതിനിടയില്‍ കാണാപ്പുറവും മറ്റും നല്ല ചില കമന്റുകളും ഇട്ടിട്ടുമുണ്ട്‌.

വിപ്ലവാത്മകമായ കാര്യങ്ങളാണ്‌ സൂരജ്‌ പറഞ്ഞിരിക്കുന്നത്‌.. പ്രാക്റ്റിക്കാലിറ്റി അല്‍പം കുറയുമെന്ന് തോന്നി.. അതായത്‌, ജനിതകമിശ്രണത്തിലൂടെ (അതായത്‌ മിശ്രവിവാഹങ്ങളിലൂടെ) സമൂഹത്തിലെ സംവരണത്തിന്‌ അടിസ്ഥാനമായ ഘടകങ്ങള്‍ മാറ്റിമറിയ്ക്കാം, അല്ലെങ്കില്‍ സംവരണം ആവശ്യമായി വരാത്ത തരത്തിലേയ്ക്ക്‌ എത്തിച്ചേരാം എന്നതാണ്‌ ആശയം.

ജനിതകമായി/ബൗദ്ധികമായി പിന്നിട്ട്‌ നില്ലുന്നവരും മുന്നിട്ടുനില്‍ക്കുന്നവരുമായി ഒരു മിക്സിംഗ്‌ കൊണ്ട്‌ മാത്രമേ എല്ലാവരേയും ഒരേ നിലയ്ക്ക്‌ കൊണ്ടുവരാന്‍ കഴിയൂ എന്നതാണ്‌ മെയിന്‍ പോയിന്റായി സൂരജ്‌ സൂചിപ്പിച്ചത്‌.

അതിന്‌ കുതിരവട്ടന്‍ പറഞ്ഞ കമന്റ്‌ എന്തെന്നാല്‍ ..
....................
"ഇത്രവും വിപ്ലവകരമായ ചിന്താഗതി പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് അല്പം കൂടി വിപ്ലവകരമായി ചിന്തിച്ചു കൂട?

ജനിതകമായി/ബൌദ്ധികമായി പിന്നിട്ട് നില്‍ക്കുന്നവരില്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കണം. മുന്നിട്ട് നില്‍ക്കുന്നവരില്‍ ഫാമിലി പ്ലാനിംഗ് നിരുത്സാഹപ്പെടുത്തുകയും വേണം.

നിലവില്‍ ഇതിന്റെ നേര്‍ വിപരീതമാണല്ലോ സംഭവിക്കുന്നത്. കഴിഞ്ഞ 50 കൊല്ലം കൊണ്ട് സംവരണാര്‍ഹരുടെ എണ്ണം 20% എങ്കിലും വര്‍ദ്ധിച്ചിട്ടേയുള്ളു. ഈ നിരക്കില്‍ പോയാല്‍ അടുത്ത 50 വര്‍ഷത്തില്‍ സംവരണാര്‍ഹരുടെ എണ്ണം വീണ്ടും 20% എങ്കിലും വര്‍ദ്ധിക്കും. ഫലത്തില്‍ സംവരണത്തിന്റെ പേര്‍സെന്റേജ് 20% വീണ്ടും കൂട്ടേണ്ട അവസ്ഥയായിരിക്കും വരിക. ഈ കുഴപ്പം കൊണ്ട് തന്നെയാണ് 50 കൊല്ലത്തിനു ശേഷം ഇപ്പോഴും സംവരണത്തോത് കൂട്ടണം എന്ന ആവശ്യം കേള്‍ക്കേണ്ടി വരുന്നതും

അതുകൊണ്ട് സംവരണനിയമത്തില്‍ നമുക്ക് താഴെപ്പറയുന്ന നിയമങ്ങള്‍ കൂടി എഴുതിച്ചേര്‍ക്കാം.

1. ജനിതകമായ/ബൌദ്ധികമായ പിന്നിട്ട് നില്‍ക്കുന്നവരില്‍ രണ്ടോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ സംവരണം ലഭിക്കുന്നതല്ല.
2. ജനിതകമായ/ബൌദ്ധികമായി മുന്നിട്ട് നില്‍ക്കുന്നവരില്‍ മൂന്നോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ സംവരണം ലഭിക്കുന്നതാണ്.

സൂരജ് പറഞ്ഞ mixing ഐഡിയ കൊള്ളാം പക്ഷേ സമൂഹത്തിന്റെ ‘ആവറേജ് ജനിതകമായ/ബൌദ്ധികമായ നിലവാരം‘ കോണ്‍സ്റ്റന്റ് ആയിരിക്കും. പക്ഷെ ഈ നിയമങ്ങള്‍ കൊണ്ട് സംവരണം കുറക്കാം എന്നതിലുപരി സമൂഹത്തിന്റെ ‘ആവറേജ് ജനിതകമായ/ബൌദ്ധികമായ നിലവാരം‘ വളരെ ഉയരുമെന്ന ഒരു മെച്ചം കൂടിയുണ്ട്. ശരിയല്ലേ? "
....................

മുകളില്‍ പ്രദിപാദിച്ചപോലെ നടന്ന ചര്‍ച്ച, സൂരജിന്റെ പോസ്റ്റില്‍ തികച്ചും വ്യത്യസ്തമായ ഒരു ഫീല്‍ ഉണ്ടാക്കുന്നരീതിയില്‍ സബ്‌ വെര്‍ഷന്‍ ആയി വന്നത്‌ കണ്ട്‌ ശരിയ്ക്കും ഞെട്ടിപ്പോയി.. അതിനോട്‌ പ്രതികരിക്കാതിരിയ്ക്കുന്നത്‌ ശരിയല്ലെന്നും തോന്നി. ഒട്ടും മോശമല്ലാത്ത കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യവും ചിന്താഗതിയും ഉള്ള ആളെന്ന നിലയ്ക്ക്‌ സൂരജിന്റെ ഈ നടപടിയെ ചോദ്യം ചെയ്യാതെ പോകാന്‍ മനസ്സാക്ഷി അനുവദിക്കുന്നുമില്ല.

സൂരജിന്റെ വിപ്ലവാത്മകമായ ജനിതകമിശ്രണമെന്ന ആശയം പറഞ്ഞപ്പോള്‍ കുതിരവട്ടന്‍ മറ്റൊരു അഭിപ്രായം പറഞ്ഞു. അതില്‍ വല്ല്യ കുഴപ്പം എനിയ്ക്കും തോന്നിയില്ല. ജനിതകമിശ്രണത്തോടൊപ്പം നല്ല ഉദ്ദേശത്തോടും അല്‍പം നിയമപരമായുമുള്ള തരത്തിലുള്ള കുടുംബാസൂത്രണം എന്ന ആശയം... സാമ്പത്തികമായും ജാതിപരമായും പിന്നോക്കാവസ്ഥയുള്ളവരുടെ ജനസാംഖ്യാവര്‍ദ്ധന പ്രോല്‍സാഹിപ്പിക്കാതിരിക്കുക എന്നതാണ്‌ പോയിന്റ്‌...


ഈയൊരു കമന്റ്‌ മാത്രം എടുത്ത്‌ അതിനെ കീറിമുറിച്ച്‌ 'ഹിറ്റ്‌ ലര്‍', സഞ്ചയ്‌ ഗാന്ധി' എന്നിവരെയൊക്കെ കൂട്ടുപിടിച്ച്‌ അവിടെ വിവരിച്ചത്‌ മോശമായിപ്പോയി.

ഈ പോസ്റ്റിന്റെ കമന്റ്‌ വായിച്ചപ്പോള്‍ 'റോബി' ഒരു കണ്ടെത്തല്‍ നടത്തിയതായി മനസ്സിലാക്കി.
'ആര്‍.എസ്‌.എസ്‌.' അവരുടെ ആശയപ്രചരണത്തിനായി ഉപയോഗിച്ചതാണ്‌ ആ ബ്ലോഗ്‌ എന്ന്.

റോബി.. ഇത്തരം അഭിപ്രായപ്രകടനം വളരെ മോശമായിപ്പോയി. തങ്ങള്‍ക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരെ മറ്റൊരുതരത്തില്‍ ചിത്രീകരിക്കുന്നത്‌ സംസ്കാരശൂന്യതയായേ കാണാന്‍ കഴിയൂ.. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്കാരനാണെങ്കിലും മറ്റുള്ളവര്‍ പറയുന്നതില്‍ കഴമ്പുണോ എന്ന് പരിശോധിക്കാനും നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള മനസ്സ്‌ പാകപ്പെടുത്താനും പരമാവധി ശ്രമിക്കാറുണ്ട്‌. അല്ലാതെ, മറ്റ്‌ അഭിപ്രായം പറയുന്നവരെ ആര്‍.എസ്‌.എസ്‌ എന്ന് വിളിയ്കാറില്ല.

റോബിയുടെ കമന്റ്‌ കണ്ടപ്പോള്‍ സൂരജിന്‌ ഞെട്ടിക്കുന്ന വെളിപാടുണ്ടായി... 'ആര്‍.എസ്‌.എസ്‌.' ആശയപ്രചാരണത്തിന്‌ ഉപയോഗിച്ചതാണ്‌ ആ ബ്ലോഗ്‌ എന്ന വെളിപാട്‌... റോബിയാണല്ലോ ബ്ലോഗിങ്ങിലെ ആസ്ഥാന ഡിക്റ്ററ്റീവ്‌.. അതുകൊണ്ട്‌ പുള്ളിക്കാരന്‍ പറഞ്ഞാല്‍ കറക്റ്റായിരിയ്ക്കും...

സൂരജിന്റെ മാഹാത്മ്യം കൊണ്ട്‌ മറ്റേ പോസ്റ്റിന്‌ വല്ല്യ പ്രചാരം ലഭിച്ചു അത്രേ.. സൂരജ്‌ ആരാ മോന്‍?

സൂരജ്‌ കുതിരവട്ടനെ 'സംസ്കാരമില്ലാതെ പെരുമാറുന്ന' എന്ന് വിശേഷിപ്പിച്ചതായി കണ്ടു. നമ്മുടെ ആശയങ്ങള്‍ക്ക്‌ എതിരെ അഭിപ്രായം പറയുന്നവരെ 'സംസ്കാരമില്ലാത്തവന്‍' എന്നാണ്‌ വിളിക്കുക എങ്കില്‍ ഞാനും ഒരു സംസ്കാരമില്ലാത്തവന്‍ തന്നെ.. കാരണം, ഞാന്‍ താങ്കളുടെ അഭിപ്രായത്തെ മുഴുവനും സപ്പോര്‍ട്ട്‌ ചെയ്യുന്നില്ല എന്നത്‌ തന്നെ.

ഒടുവില്‍ സംഘപരിവാറുമായി ആ ബ്ലോഗിനെ കൂട്ടിക്കെട്ടിയപ്പോള്‍ സൂരജിന്റെ ആ വിഷമം മാറിക്കിട്ടി... സൂരജേ.. ആദ്യമൊക്കെ താങ്കളോട്‌ തോന്നിയിരുന്ന ഒരു ബഹുമാനം പോയിക്കിട്ടി.. അല്ലാ, ഇനി എന്റെ ബഹുമാനം കിട്ടീട്ട്‌ വേണ്ടല്ലോ താങ്കള്‍ക്ക്‌ ജീവിയ്ക്കാന്‍ അല്ലേ? :-)

സൂരജ് :: suraj said...

@ നകുലേട്ടന്‍,

ഈയൊരു കാര്യത്തില്‍ - മിനിമം ഈയൊരുകാര്യത്തിലെങ്കിലും - ഞാന്‍ ഒരു അന്ധവിശ്വാസിയാണ്. സംഘപരിവാറിനോട് പ്രകടമായോ പരോക്ഷമായോ അനുഭാവം പുലര്‍ത്തുന്ന ഒന്നിനോടും അടുക്കുകയില്ല എന്നത് എന്റെ എല്ലാക്കാലത്തെയും പ്രതിജ്ഞയാണ്.(എന്റെ കമന്റു ശേഖരത്തിലെ നകുലേട്ടന്റെ കമന്റിലും അദ്ദേഹത്തിന്റെ ബ്ലോഗുകളിലെ പഴയ പോസ്റ്റുകളിലും ആ ചായ്‌വ് അദ്ദേഹം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.)

അത്തരം അനുഭാവങ്ങള്‍ തിരിച്ചറിയുന്ന പോയിന്റില്‍ ഞാന്‍ പിന്തിരിയും. ഇതുമൂലം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വരെ നഷ്ടമായിട്ടുണ്ട്.പക്ഷേ ഈ നിലപാടില്‍ കോമ്പ്രമൈസ് ഇല്ല...ഇവിടെയും അതു തന്നെ!
(ഇതിനെ അന്ധമായ വിരോധമെന്നോ, കൂസിസമെന്നോ ഒക്കെ വിളിച്ചോളൂ..i don't care a morsel!)

ഞാന്‍ നകുലേട്ടന്റെ ബ്ലോഗില്‍ കമന്റിട്ടിട്ട് ആ ബ്ലോഗിനു പ്രചാരം സിദ്ധിച്ചുവെന്നൊന്നുമല്ല പറഞ്ഞതിന്റെയര്‍ത്ഥം. ആ പോസ്റ്റ് പലനാളായി “ആക്റ്റീവ്” ആക്കിയതില്‍ എന്റെ കമന്റുകള്‍ക്കും ഒരു പങ്കുണ്ടല്ലോ - അതേ ഉദ്ദേശിച്ചിട്ടുള്ളു. (അല്ലെങ്കില്‍ തന്നെ സാന്നിധ്യം കൊണ്ടും കമന്റുകൊണ്ടു ‘ധന്യനാക്കാന്‍’ ഞാനാര്, പുട്ടപര്‍ത്തിബാബയോ ?)

നകുലേട്ടന്റെ സഹതാപങ്ങള്‍ സസന്തോഷം സ്വീകരിക്കുന്നു. എന്റെ നിലപാടില്‍ മാറ്റമില്ല. ആ പോസ്റ്റില്‍ ഞാനിട്ട കമന്റുകള് ചില വിഷയങ്ങളിലെ എന്റെ നിലപാടുകളാണ് . അവ അവിടെ ശേഖരിച്ചുവയ്ക്കുന്നതെന്തിനെന്ന് ആ ബ്ലോഗിന്റെ മുഖത്തുതന്നെ വലതു വശത്തായി എഴുതി ബോര്‍ഡു തൂക്കിയിട്ടുണ്ട്. അതൊന്നും ഡിലീറ്റാനും ഉദ്ദേശിക്കുന്നില്ല.

@ കുതിരവട്ടന്‍ ജീ ,
ആ കമന്റ് സെബിന്‍ ജീ വിന്‍സുമായി നടത്തിയ വാദപ്രതിവാദത്തിന്റെ ഉല്പന്നമാണെന്ന് എനിക്കറിയാം . പക്ഷേ സെബിന്‍ ജീ സ്വന്തം സുഹൃത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് ദു:ഖം പങ്കുവയ്ക്കുന്ന ഒരു പോസ്റ്റില്‍ ആ കമന്റു കൊണ്ട് ഇടുന്നത് മരണവീടിന്റെ മുറ്റത്തുചെന്ന് മലം വിസര്‍ജ്ജിക്കുന്നതിനു തുല്യമാണ്. അതിനെതന്നെയാണ് ‘ചീപ്പ്’ എന്ന് ഞാന്‍ വിളിച്ചതും. അത് ആ പോസ്റ്റും കമന്റുകളും വായിക്കുന്ന ആര്‍ക്കും മനസിലാകും. എന്റെ കമന്റു ശേഖരത്തിലെ ആ ലിങ്ക് ഡിലീറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. (അത് റോബി ജീ ക്ക് ഇട്ട പേഴ്സണല്‍ മറുപടി കമന്റാണ്. ഈ ബ്ലോഗിലെ കമന്റുകള്‍ ഒരു അഗ്രഗേറ്ററിലേക്കും ഞാനായിട്ട് തിരിച്ചു വിട്ടിട്ടില്ല. ഇവ എന്റെ മെയില്‍ ബോക്സിലേക്കു മാത്രമാണ് വന്നു വീഴുന്നത്)

സൂര്യോദയം... ഇപ്പോള്‍ എന്നെ മനസിലായല്ലോ. ബഹുമാനിച്ചത് മണ്ടത്തരമായെന്നു തോന്നുന്നില്ലേ..അദ്ദാണ്..യേത്.. :))

നന്ദി, പോ‍ട്ടേ ? ഇനിയിതു വഴി വരാതെ നോക്കാം :) (അയിത്തത്തിന്റെ അസ്കിത തന്നെ!)

- സൂരജ്.

കുതിരവട്ടന്‍ | kuthiravattan said...

സൂരജ്,
താങ്കളുടെ കമന്റ് ശേഖരത്തിലെ കമന്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ നകുലന്റെ ബ്ലോഗിലിട്ട കമന്റുകള്‍ തെറ്റിദ്ധാരണ ജനിപ്പിക്കും വിധം എഡിറ്റ് ചെയ്ത് താങ്കളുടെ സ്വന്തം ബ്ലോഗിലിട്ടതിനെക്കുറിച്ചാണ് പറഞ്ഞത്. ഒന്നുകില്‍ എന്റെ പേരും കമന്റുകളുടെ ഭാഗങ്ങളും ഡിലീറ്റ് ചെയ്യുക.അതു ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെങ്കില്‍ അവ മുഴുവനായും പ്രസിദ്ധീകരിക്കുക. ഇത്രയേ ഞാന്‍ പറഞ്ഞുള്ളു.

ദില്‍ബാസുരന്‍ said...

പ്രിയ സൂരജ്,
നല്ല രീതിയില്‍ നടന്നിരുന്ന ഒരു ചര്‍ച്ചയില്‍ ഒരു ഘട്ടത്തില്‍ ഞാനും പങ്കെടുത്തിരുന്നു. എന്നാല്‍ ഇതല്‍പ്പം മോശമായിപ്പോയി എന്ന് പറയാതെ വയ്യ. സംഘപരിവാര്‍ ആണ് എന്ന് സംശയമുള്ളതിനോട് താങ്കള്‍ക്ക് അലര്‍ജിയുണ്ടാവുന്നത് മനസ്സിലാക്കാം പക്ഷെ പ്രതികരിക്കുന്നതിന് ഒരു രീതി ഇല്ലേ?

ഉപാസന | Upasana said...

സൂര്യോദയം പറഞ്ഞ കാര്യങ്ങള്‍ വളരെ കറക്ട്.

അനുകൂലിക്കാതവരൊക്കെ സംഘപരിവാരില്‍ ചേര്‍ക്കുന്നത് അരിവാളുകാരുടെ സ്ഥിരം ഏര്‍പ്പാടാണ്.
പാര്ര്റ്റിയില്‍ നിന്ന് പുറം തള്ളുന്നവരെ ഹീനമായി ഒതുക്കാനും വേണമെങ്കില്‍ ഇത് ഉപയോഗിക്കും.

പരിവാറുകാര്‍ ആണെന്ന് കരുതി ആശയസംവാദം നടത്തുന്നതില്‍ എന്താണ് തെറ്റ്.
ഒരേ ആശയക്കാര്‍ തന്നെ സംസാരിച്ചു കൊണ്ടിരുന്നാല്‍ മതിയോ..?

ഉപാസന

ഭൂലോകം said...

അമ്പോ ഈ കാണാപ്പുറം നകുലേട്ടന്‍ ഒരു 'പരിവാര്‍ വര്‍ഗ്ഗീയ വാദി ഭീകരനയിരുന്നൊ'?

ശ്ശോ!!! അശുദ്ധായീ.

ഇമ്മാതിരി വര്‍ഗ്ഗീയ വാദികളെ കണ്ടാല്‍ നോം മൂന്നു വട്ടം കുളിക്കും.

അത്‌ നമ്മടെ ഒരു അന്ധവിശ്വാസമണെന്ന് പറഞ്ഞിട്ടൊന്നും കാരിയം ഇല്ല.

ഇവന്മാരു എന്റച്ചനെ ചൂണ്ടിക്കാട്ടി 'ആണ്ടെടാ നിന്റെ അച്ചന്‍' എന്നു പറഞ്ഞാല്‍പ്പൊലും നോം വിശ്വസ്സിക്കൂല്ല.

പണ്ടൊക്കെ സോഷ്യലിസ്സം ഉണ്ടാര്‍ന്നപ്പൊള്‍ നമ്മള്‌ എല്ലവരുമായി സംവാദം നടത്തീരുന്നു.

ഇപ്പൊ നമ്മളു സോഷ്യലിസ്സം നിറുത്തി അപ്പാര്‍ത്തേഡ്‌ തുടങ്ങിയത്‌ ഇവര്‍ അറിഞ്ഞില്ലേ.

അങ്ങോര്‍ എവിടെയൊ പടിപ്പിക്കുന്നുണ്ടുപൊലും. ആ പുള്ളോരും ഇനി വര്‍ഗ്ഗിയവാദികളായിപ്പൊകുമല്ലൊ. ഈശ്വരാ...

അങ്ങോരുടെ എഴുത്തൊക്കെ കണ്ടിട്ട്‌ ഇത്തിരി വിവരം ഒക്കെ ഉണ്ടന്നു തോന്നുണൂ. സംശയീല്യ ഗുജറാത്തിലെ മോദീന്റെ അഞ്ചാം പത്തി തന്നെ.

ഇനി അങ്ങോരുടെ ബ്ലൊഗൊ കമന്റൊ കണ്ടാല്‍, സൂരജു സഖാവാണെ സത്യം, നോം സിസ്റ്റം റീബൂട്ട്‌ ചെയ്യും. നോ കോമ്പ്രമൈസ്‌.

Sebin Abraham Jacob said...

കുതിരവട്ടന്‍,

പോസ്റ്റ് വായിച്ചു. സംവരണ സംബന്ധിയായ താങ്കളുടെ നിലപാടുകളോടു് കടുത്ത അഭിപ്രായവ്യത്യാസം ഉള്ളയാളാണു് ഞാന്‍. എന്നാല്‍ എന്റെ അഭിപ്രായവ്യത്യാസം ആ നിലപാടുകളോടു മാത്രമാണു്. അതു് താങ്കളോടുള്ള ശത്രുതയാകുന്നില്ല. എല്ലാവരോടു മൈത്രീഭാവത്തോടെ തന്നെ കഴിയാനാണു് താത്പര്യം. എന്നാല്‍ ഈ പോസ്റ്റില്‍ താങ്കളിട്ട ആദ്യ കമന്റ് വായിച്ചപ്പോള്‍ താങ്കളുടെ നിലപാടില്‍ ചില വൈരുദ്ധ്യങ്ങള്‍ തോന്നി.

ഭാഷയില്‍ നിലനില്‍ക്കുന്ന കുറച്ചു പ്രയോഗങ്ങളെ കുറിച്ചു് ഞാന്‍ ഒരിടത്തു പറഞ്ഞപ്പോള്‍ അതു് ഞാന്‍ മറ്റൊരാളുടെ വായില്‍ തിരുകിയ ഡയലോഗായി വ്യാഖ്യാനിച്ചു് താങ്കള്‍ എന്റെ ബ്ലോഗിലിട്ട കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്യുകയും കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നല്ലോ. താങ്കള്‍ പറഞ്ഞതുപോലെ മറുമൊഴി ഗ്രൂപ്പില്‍ കിടക്കുന്ന ആ കമന്റ് ഒന്നെടുത്തു വായിച്ചുനോക്കിയിട്ടു് ഈ കമന്റ് ഒരിക്കല്‍ കൂടി വായിക്കണമെന്നപേക്ഷ. അതില്‍ താങ്കള്‍ പ്രയോഗിച്ചിരിക്കുന്ന ഭാഷ സംസ്കാരം സ്ഫുരിക്കുന്ന പരിഹാസമാകുമല്ലോ, അല്ലേ?

കുതിരവട്ടന്‍ :: kuthiravattan said...

സെബിന്‍,
ഈ കമന്റു പെറുക്കല്‍ ഒരു തറ ഏര്‍പ്പാടാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. അത് പോട്ടെ. അത് എന്റെ നിലപാട്. എല്ലാവര്‍ക്കും അവരുടേതായ ന്യായങ്ങള്‍ ഉണ്ടാവാം. പക്ഷേ വേറെ വല്ലവരുടെയും കമന്റ് പെറുക്കുമ്പോള്‍ ഒരു മര്യാദയൊക്കെ വേണ്ടേ?

ഒരു ഉദാഹരണം പറയാം.“അതിനര്‍ത്ഥം ജനിതകമായ/ബൌദ്ധികമായ മുന്നിട്ടു നില്‍ക്കുന്നവരും പിന്നിട്ടു നില്‍ക്കുന്നവരും തമ്മിലുള്ള mixing കൊണ്ട് മാത്രമേ എല്ലാവരേയും ഒരേ നിലവാരത്തില്‍ കൊണ്ടു വരാന്‍ പറ്റൂ എന്ന്. സംവരണം അതിനുള്ള ഒരു ഉപകരണം മാത്രം.ഇത്രവും വിപ്ലവകരമായ ചിന്താഗതി പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് അല്പം കൂടി വിപ്ലവകരമായി ചിന്തിച്ചു കൂട? ജനിതകമായി/ബൌദ്ധികമായി പിന്നിട്ട് നില്‍ക്കുന്നവരില്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കണം. മുന്നിട്ട് നില്‍ക്കുന്നവരില്‍ ഫാമിലി പ്ലാനിംഗ് നിരുത്സാഹപ്പെടുത്തുകയും വേണം. “ഞാന്‍ ഉദ്ദേശിച്ചത് രണ്ടും ഒരു പോലെ എക്ഷ്ട്രീം ആണ് എന്നാണ്. രണ്ടും ചെയ്യരുതാത്തത്. ചിലര്‍ മൂവായിരം കൊല്ലത്തിന്റെ കണക്ക് പറയുമ്പോള്‍ നമ്മള്‍ തിരിച്ചു ചോദിക്കില്ലേ എന്താ നീ ആറായിരം കൊല്ലത്തിന്റെ കണക്ക് നോക്കാത്തതെന്ന്? അത് പോലെ.
പക്ഷേ സൂരജ് ആ കമന്റിന്റെ രണ്ടാമത്തെ ഭാഗം(“ജനിതകമായി/ബൌദ്ധികമായി പിന്നിട്ട് നില്‍ക്കുന്നവരില്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കണം. മുന്നിട്ട് നില്‍ക്കുന്നവരില്‍ ഫാമിലി പ്ലാനിംഗ് നിരുത്സാഹപ്പെടുത്തുകയും വേണം“) മാത്രം എടുത്ത് ഹിറ്റ്ലറേയും സഞ്ജയ് ഗാന്ധിയേയും ഒക്കെ ബന്ധിപ്പിച്ച് വളരെ നീണ്ട ഒരു മറുപടിയും പറഞ്ഞു. ഞാന്‍ ആ രീതിയില്‍ ഉദ്ദേശിച്ചിട്ടില്ലാത്തതിനാലും ആ കമന്റ് ഫോളോ ചെയ്ത് വരുന്ന ഒരാള്‍ക്ക് അത് മനസ്സിലാവും എന്നുറപ്പുള്ളതിനാലും ഞാന്‍ സൂരജിനെ തിരുത്താന്‍ പോയില്ല. സൂരജ് മനഃപൂരവ്വമാണ് അത് ചെയ്തതെന്നും ഞാന്‍ കരുതുന്നില്ല
അത്തരത്തില്‍ ഒരു പാട് കമന്റുകളുണ്ട് ആ പോസ്റ്റില്‍. അനാവശ്യമായ വാഗ്വാദത്തിന് വഴി വെച്ചേക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഞാന്‍ മറുപടി പറയാതിരുന്ന, ഒഴിവാക്കിയ ഭാഗങ്ങള്‍.
അവ ആ ബ്ലോഗില്‍ കിടക്കുന്ന കാലത്തോളം വായിക്കുന്ന ഒരാള്‍ക്ക് മനസ്സിലാവും എന്താണ് ഞാന്‍ ഉദ്ദേശിച്ചതെന്നും എന്താണ് സൂരജ് പറയുന്നതെന്നും.പക്ഷേ ഈ കമന്റുകളൊക്കെ അവിടന്നും ഇവിടന്നും പൊക്കിയെടുത്ത് സൂരജ് സ്വന്തം ബ്ലോഗില്‍ കൊണ്ടിടുമ്പോള്‍ അതിന്റെ അര്‍ത്ഥം മാറി. അതാണ് ഞാന്‍ പറഞ്ഞത് ഒന്നുകില്‍ എന്റെ പേരും കമന്റുകളും സൂരജിന്റെ ബ്ലോഗില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്ന്. അതിനു കഴിയില്ലെങ്കില്‍ എന്റെ കമന്റ് മുഴുവനായി പേസ്റ്റ് ചെയ്യുകയെങ്കിലും ചെയ്യുക.

കമന്റിനും കോപിറൈറ്റ് വയ്ക്കാന്‍ വല്ല വഴിയുമുണ്ടോ ദൈവമേ!!!

കുതിരവട്ടന്‍ :: kuthiravattan said...

ഉപാസനാഭായീ, അസഹിഷ്ണുത ബ്ലോഗിലെ പല അരിവാളുകാരുടെയും മുഖമുദ്രയാണെങ്കിലും എല്ലാ അരിവാളുകാരും അങ്ങനെയല്ലേ. സൂര്യോദയം ഒരു വലിയ അരിവാളുകാരനാണ്. അദ്ദേഹത്തിന്റെ പോസ്റ്റുകളൊക്കെ വായിച്ചാല്‍ മനസ്സിലാവും. അല്ലെങ്കില്‍ ഒരു കൊല്ലം പഴയ ചില ചര്‍ച്ചകളൊക്കെ വായിച്ചാല്‍ :-)

പക്ഷെ ചിലരെങ്കിലും താങ്കള്‍ പറഞ്ഞതുപോലെ എതിരഭിപ്രായമുള്ളവരെ വര്‍ഗ്ഗശത്രുക്കളായി മുദ്രകുത്താന്‍ ഉത്സുകരാണ് എന്ന് എന്റെ ഇപ്പോഴത്തെ അനുഭവം.

Dinkan-ഡിങ്കന്‍ said...

സുഹൃത്തിനു വേണ്ടി പ്രാര്‍ത്ഥനാ നിരതമായ ആ പോസ്റ്റില്‍ കുതിരവട്ടന്‍ പഴയൊരു കമെന്റ് പേസ്റ്റ് ചെയ്തതിന് തുല്യമായ തെറ്റ് തന്നെയാണ് പാതി മുറിച്ച കമെന്റ് വഴി പ്രസ്ഥാവനകളെ വളച്ചൊടിക്കുന്നതും.

അക്ഷരക്കൂട്ടത്തെയൊന്നായിട്ടര്‍ത്ഥം ഭേദിച്ചിടും പടി
ആവര്‍ത്തിച്ചു കഥിച്ചീടില്‍....
അത് പലതുമായിടും.

സ്പര്‍ദ്ധകള്‍ ഒഴിവാക്കി നീങ്ങട്ടെ. താളി ഒടിച്ച് മടങ്ങാന്‍ വേണ്ടി അങ്കം കാണുന്നവര്‍ ഇനി ഇതിന്റെ പേരില്‍ പാര്‍ട്ടി പൊളിറ്റിക്സ് (അത് മോശമാണെന്നല്ല) കൂടെ കൊണ്ട് വരണോ?
ബ്ലോഗ് ടാഗിലെ ഇടത്, വലത്, ഹൈന്ദവം, ദളിത്, ഇസ്ലാം, ക്രൈസ്തവം എന്നീ ടാഗ് ലൈനുകള്‍ മാത്രം തിരഞ്ഞ് ഒരു ബ്ലോഗര്‍ പോസ്റ്റുകള്‍ വായിക്കുന്നതും അഗ്രഗേറ്ററുകള്‍ അതടിസ്ഥാനമാക്കി പോസ്റ്റുകളെ തരം തിരിക്കുന്നതും ആയതടിസ്ഥാനത്തില്‍ വിഭാഗം തിരിഞ്ഞ് ബ്ലോഗ് വായനക്കാര്‍ കമെന്റ് ഇടുന്നതും ആയ ഒരു കാലത്തെ ഭയപ്പെടുന്നു. അത് ഒരു പക്ഷേ ബൂലോഗത്തിന്റെ അന്ത്യത്തിന് മുന്നേയുള്ള ഇരുണ്ടകാലഘട്ടമാകാം
:(

കാണാപ്പുറം said...

സൂരജ്‌,
ഇത്‌ പ്രധാനമായും കുതിരവട്ടനെ സംബന്ധിച്ച കമന്റുമായി ബന്ധപ്പെട്ട ബ്ലോഗാണ്. എന്റെ കാര്യവും കൂട്ടത്തില്‍ കടന്നു വന്നുവെന്നേയുള്ളൂ എന്നതു ഞാന്‍ മനസ്സിലാക്കുന്നു.

എന്റെ കാര്യത്തില്‍, താങ്കളെടുത്തിരിക്കുന്ന നിലപാട്‌ വളരെ വ്യക്തമാണിവിടെ. അതിനെ ഞാന്‍ മാനിക്കുന്നു. അത്‌ താങ്കളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

അതേപ്പറ്റി എനിക്കിനി പ്രത്യേകിച്ചൊന്നും പറയാനില്ല.

അറിയാതെയാണെങ്കിലും, അവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ കുറേ വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി.

സൂരജ് :: suraj said...

പ്രിയ കുതിരവട്ടന്‍ ജീ,

1. “എന്റെ കമന്റു ശേഖരം” എന്ന ബ്ലോഗ് എന്റെ പേഴ്സണല്‍ കമന്റ് ശേഖരത്തിനു മാത്രമായുള്ള ബ്ലോഗാണ്. അവിടെ ഞാനിട്ട കമന്റുകള്‍ മാത്രമാണ് ശേഖരിക്കാറുള്ളത്. അതിന്റെ ആമുഖത്തില്‍ തന്നെ അതൊരു ചര്‍ച്ചാ ഇടമോ കമന്റ് മേളയ്ക്കുള്ള സ്ഥലമോ അല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ നകുലേട്ടന്റെ മറുമൊഴിയില്‍ വന്ന ആ ചര്‍ച്ചയില്‍ നേരിട്ടു പങ്കെടുക്കാത്ത പലരും ‘എന്റെ കമന്റു ശേഖര’ത്തിലും നേരിട്ട് മെയില്‍ വഴിയുമായി അഭിപ്രായങ്ങള്‍ അറിയിക്കുന്നത് എനിക്ക് തടയാനാവില്ല. (ഇപ്പോള്‍ അതില്‍ കമന്റ് മോഡറേഷന്‍ വച്ചിട്ടുണ്ട്)
2. താങ്കളുടെ ഏതാനും ചില വാചകങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി തെറ്റിദ്ധാരണ ഉണ്ടാകും വിധം ക്വോട്ട് ചെയ്തു എന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ അത് ശരിയല്ല. കാരണം അവിടെ ശേഖരിക്കപ്പെടുന്ന ഓരോ കമന്റിനും മുന്‍പായി ഏതു ബ്ലോഗിലെ, ഏതു പോസ്റ്റിലെ, ആരുടെ കമന്റിനു മറുപടിയായാണ് എന്റെ ഓരോ കമന്റും എന്ന് വ്യക്തമായി ലിങ്കുകള്‍ നല്‍കാറുണ്ട്.പഴയപോസ്റ്റുകള്‍ പരതിയാല്‍ അതു മനസിലാകും . താങ്കളുടെ പേര്‍ ക്വോട്ട് ചെയ്തത് ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കില്‍ അതു മാറ്റാം.
(താങ്കള്‍ പറഞ്ഞതുപോലെ താങ്കളുടെ പേര് പ്രത്യേകം ക്വോട്ട് ചെയ്ത കമന്റുകളില്‍ നിന്നും നീക്കിയിട്ടുണ്ട്.)
അതുകൂടാതെ താഴെ കൊടുത്തവിധത്തിലുള്ള ഒരു മുന്‍ കുറിപ്പും ആ പോസ്റ്റില്‍ ഇടുന്നു:
"മുന്‍ കുറിപ്പ് : ഇതു ഞാന്‍ താഴെപ്പറയുന്ന പോസ്റ്റിലിട്ട മറുപടി കമന്റുകളാണ്. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി വായിച്ചാല്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം ചിലപ്പോള്‍ ഉളവാകാം. അതൊഴിവാക്കാന്‍ ഇതിലെ കമന്റുകള്‍ ഒറിജിനല്‍ പോസ്റ്റിനോടും കമന്റുകളോടും ചേര്‍ത്തുവായിക്കണം."

@ നകുലേട്ടന്‍,
എന്റെ വിരോധം വ്യക്തിയോടോ, സംവരണ ചര്‍ച്ച തുടങ്ങിവച്ച ലേഖനത്തോടോ അല്ല. താങ്കള്‍ മറുമൊഴിയില്‍ മുന്‍പ് പോസ്റ്റു ചെയ്തിട്ടുള്ള ലേഖനങ്ങളിലെ ആശയങ്ങളോട് ആണ്. അത് ഇനിയും തുടരും. ആ വിരോധം ഏറേക്കുറേ അന്ധവുമാണ്. ക്ഷമിക്കുക. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍.
നന്ദി,
സൂരജ്

കുതിരവട്ടന്‍ :: kuthiravattan said...

സൂരജ്,
എന്റെ കമന്റുകളെ താങ്കളുടെ രീതിയില്‍ ഇന്റര്‍പ്രെറ്റ് ചെയ്താണ് താങ്കള്‍ മറുപടി പറഞ്ഞത്. നകുലന്റെ ബ്ലോഗില്‍ കിടക്കുമ്പോള്‍ എനിക്ക് അവയെ വിസ്തരിക്കേണ്ട കാര്യം ഇല്ല. പക്ഷേ അവ താങ്കളുടെ ബ്ലോഗില്‍ എത്തിയാല്‍ അര്‍ത്ഥം മാറുന്നു. എനിക്ക് എല്ലായിടത്തും വന്ന് അതല്ല ഞാന് ഉദ്ദേശിച്ചത് ഇതാണ് എന്നൊന്നും പറയാന്‍ പറ്റില്ല. എത്ര പേര്‍ ഒറിജിനല്‍ കമന്റ് നോക്കി എന്താണ് യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്ന് അറിയാം ശ്രമിക്കും? അത് കൊണ്ട് ഏറ്റവും എളുപ്പ വഴി താങ്കളുടെ ബ്ലോഗില്‍ നിന്ന് എന്റെ പേരു മാറ്റുന്നതാണെന്ന് തോന്നുന്നു.
നന്ദി.

Sebin Abraham Jacob said...

പ്രിയ കുതിരവട്ടന്‍,

സംവരണസംബന്ധിയായ നകുലന്റെ പോസ്റ്റിലെ നിര്‍ബന്ധിത കുടുംബാസൂത്രണത്തെ പറ്റിയുള്ള താങ്കളുടെ കമന്റില്‍ വക്രമായ വായനയാണു് ഡോ. സൂരജ് നടത്തിയതു് എന്നു് താങ്കള്‍ക്കു് തോന്നുന്നു. (വക്രവായന എന്ന പ്രയോഗം എന്റേതു്.) അതിനു കാരണം, താങ്കള്‍ ഉദ്ദേശിച്ച പരിഹാസം മനസ്സിലാക്കാന്‍ ഡോ. സൂരജിലെ വായനക്കാരനു് കഴിഞ്ഞില്ല എന്നുള്ളതും. എന്നാല്‍ നേരെ പറഞ്ഞുവന്ന വാചകത്തില്‍ പെട്ടെന്നു് വിരുദ്ധാര്‍ത്ഥം ധ്വനിപ്പിക്കുന്ന പരിഹാസം കലര്‍ത്തിയതുകൊണ്ടാണു് ആ വക്രവായന വന്നതെന്നു ഒന്നാലോചിച്ചാല്‍ മനസ്സിലാകും. നെഗറ്റീവ് ടോണാണു് ഉദ്ദേശിക്കുന്നതെങ്കില്‍ സംഭാഷണം ആദ്യാവസാനം അങ്ങനെയായിരിക്കണം. അല്ലാതെ വരുമ്പോഴാണു് അതു് മനസ്സിലാകായ്മ വരിക. ഭാഷാപ്രയോഗത്തിലെ ചില കുഴപ്പങ്ങളാണിവ. ഒരുപക്ഷെ ശബ്ദം കൂടിയുണ്ടായിരുന്നെങ്കില്‍ താങ്കളുടെ ടോണ്‍ മനസ്സിലാക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ ടെക്‍സ്റ്റ് വായിക്കുമ്പോള്‍ അങ്ങനെയാവണമെന്നില്ല. അതുകൊണ്ടുതന്നെയാണു് ചിത്രകാരന്റെ പോസ്റ്റിലെ പ്രശ്നം എന്റെ പോസ്റ്റിലേക്കു നീണ്ടതും എന്നു് ഞാന്‍ കരുതുന്നു. തെറ്റിദ്ധാരണകള്‍ നീങ്ങിയെന്നു് കരുതട്ടെ.

കാര്യം പറയുമ്പോള്‍ പരിഹാസം പാടില്ല എന്നാണു് എന്റെ അഭിപ്രായം. പരിഹാസത്തിനു് വേദികള്‍ വേറെയുണ്ടാവും. താങ്കളുടെ വിശദീകരണം സ്വാഗതം ചെയ്യുന്നു.

സൂരജ് :: suraj said...

@ സെബിന്‍ ചേട്ടന്‍,
സത്യത്തില്‍ താങ്കളുടെ ഈ കമന്റ്: ( " അതിനു കാരണം, താങ്കള്‍ ഉദ്ദേശിച്ച പരിഹാസം മനസ്സിലാക്കാന്‍ ഡോ. സൂരജിലെ വായനക്കാരനു് കഴിഞ്ഞില്ല എന്നുള്ളതും.") കണ്ടപ്പോഴാണ് കുതിരവട്ടന്‍ ചേട്ടന്റെ ആ കമന്റ് ഒന്നു കൂടിയെടുത്ത് വായിച്ചതും, പിന്നെ മുകളില്‍ കുതിരവട്ടന്‍ ചേട്ടന്‍ ഈ പറഞ്ഞത് :(".. ഞാന്‍ ഉദ്ദേശിച്ചത് രണ്ടും ഒരു പോലെ എക്ഷ്ട്രീം ആണ് എന്നാണ്. രണ്ടും ചെയ്യരുതാത്തത്. ചിലര്‍ മൂവായിരം കൊല്ലത്തിന്റെ കണക്ക് പറയുമ്പോള്‍ നമ്മള്‍ തിരിച്ചു ചോദിക്കില്ലേ എന്താ നീ ആറായിരം കൊല്ലത്തിന്റെ കണക്ക് നോക്കാത്തതെന്ന്? അത് പോലെ..") ഞാന്‍ ശ്രദ്ധിച്ചതു തന്നെ.

ഹെന്റമ്മോ !

കുതിരവട്ടന്‍ ജീ, ഈ പറഞ്ഞത് 'തമാശ'യായിട്ടാണ് എങ്കില്‍ അതിനപ്പുറത്തോ ഇപ്പുറത്തൊ വല്ല സ്മൈലിയോ വല്ലോം ഇട്ടൂടായിരുന്നോ ? താങ്കള്‍ ആ പറഞ്ഞത് സീരിയസായിട്ടാണ് എന്നാണ് ശരിക്കും ഞാന്‍ കരുതിയത് !

ദാ, ഇതാണ് ഞാന്‍ വളച്ചൊടിച്ച് ആശയം മാറ്റി എന്നു കുതിരവട്ടന്‍ ചേട്ടന്‍ പറയുന്ന അദ്ദേഹത്തിന്റെ കമന്റ് :
"....ഇത്രവും വിപ്ലവകരമായ ചിന്താഗതി പുലര്‍ത്തുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് അല്പം കൂടി വിപ്ലവകരമായി ചിന്തിച്ചു കൂട?
ജനിതകമായി/ബൌദ്ധികമായി പിന്നിട്ട് നില്‍ക്കുന്നവരില്‍ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കണം. മുന്നിട്ട് നില്‍ക്കുന്നവരില്‍ ഫാമിലി പ്ലാനിംഗ് നിരുത്സാഹപ്പെടുത്തുകയും വേണം.

നിലവില്‍ ഇതിന്റെ നേര്‍ വിപരീതമാണല്ലോ സംഭവിക്കുന്നത്. കഴിഞ്ഞ 50 കൊല്ലം കൊണ്ട് സംവരണാര്‍ഹരുടെ എണ്ണം 20% എങ്കിലും വര്‍ദ്ധിച്ചിട്ടേയുള്ളു. ഈ നിരക്കില്‍ പോയാല്‍ അടുത്ത 50 വര്‍ഷത്തില്‍ സംവരണാര്‍ഹരുടെ എണ്ണം വീണ്ടും 20% എങ്കിലും വര്‍ദ്ധിക്കും. ഫലത്തില്‍ സംവരണത്തിന്റെ പേര്‍സെന്റേജ് 20% വീണ്ടും കൂട്ടേണ്ട അവസ്ഥയായിരിക്കും വരിക. ഈ കുഴപ്പം കൊണ്ട് തന്നെയാണ് 50 കൊല്ലത്തിനു ശേഷം ഇപ്പോഴും സംവരണത്തോത് കൂട്ടണം എന്ന ആവശ്യം കേള്‍ക്കേണ്ടി വരുന്നതും

അതുകൊണ്ട് സംവരണനിയമത്തില്‍ നമുക്ക് താഴെപ്പറയുന്ന നിയമങ്ങള്‍ കൂടി എഴുതിച്ചേര്‍ക്കാം.

1. ജനിതകമായ/ബൌദ്ധികമായ പിന്നിട്ട് നില്‍ക്കുന്നവരില്‍ രണ്ടോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ സംവരണം ലഭിക്കുന്നതല്ല.
2. ജനിതകമായ/ബൌദ്ധികമായി മുന്നിട്ട് നില്‍ക്കുന്നവരില്‍ മൂന്നോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ സംവരണം ലഭിക്കുന്നതാണ്. "


ഇതില്‍ അവസാനം നമ്പരിട്ട് നിരത്തിയ രണ്ട് 'നിര്‍ദ്ദേശക തത്വങ്ങള്‍' തന്നെയല്ലേ ആദ്യം 'തമാശയായി' എഴുതിയതും ?
നകുലേട്ടന്റെ സംവരണ ചര്‍ച്ചാ പോസ്റ്റില്‍ അതുവരെ അക്കമിട്ട് നിരത്തി ആരും തമാശ പറഞ്ഞിരുന്നില്ല. നമ്പരിട്ട് ഒന്ന് രണ്ട് മൂന്ന് എന്നൊക്കെ എഴുതിയതത്രയും ഓരോരുത്തരുടെയും genuine ആയ നിര്‍ദ്ദേശങ്ങളോ, ആശയങ്ങളോ ആയിരുന്നു എന്നാണ് എന്റെയൊരു തോന്നല്‍(ഇനി വേറാരെങ്കിലും അവിടെ സീരിയസായി തമാശ പറഞ്ഞിരുന്നോ എന്നറിയണമെങ്കില്‍ നകുലേട്ടനോട് തന്നെ ചോദിക്കണം.)
അതിനിടെ 'ഇങ്ങനെയും extreme ആയി ചിന്തിച്ചൂടേ' എന്ന മട്ടില്‍ വല്ലതും ഇടുമ്പോള്‍ അതു തമാശയായിരുന്നു, സീരിയസായി ഉദ്ദേശിച്ചതല്ല എന്നൊക്കെ അപ്പുറവും ഇപ്പുറവും എഴുതിവയ്ക്കകയോ സ്മൈലി ഇടുകയോ ഒക്കെ ചെയ്യേണ്ടി വരും ! ഇല്ലെങ്കില്‍ അത്രയും നേരം സീരിയസായി വായിച്ചോണ്ടിരുന്നവര്‍ വേറെന്തു ധരിക്കണം ?
ഇല്ലെങ്കില്‍ പിന്നെ സെബിന്‍ ജീ പറഞ്ഞതു പോലെ വല്ല യൂട്യൂബ് ക്ലിപ്പിംഗോ മറ്റോ ഇട്ട് തമാശയാണെന്ന് വ്യക്തമായി മനസിലാകുന്ന ടോണില്‍ പറഞ്ഞു കേള്‍പ്പിക്കണം.

അതുകൊണ്ടല്ലെ ചത്തു പോയ സഞജയ് ഗാന്ധിയേയും ഹിറ്റ്ലറേയുമൊക്കെ എഴുനേല്‍പ്പിച്ചു കൊണ്ടുവന്ന് നിരത്തിയത് :))

ഇനി എനിക്കു മാത്രമാണോ അത് അത്ര തമാശയായി തോന്നാത്തത് എന്ന് സെബിന്‍ ജീയുടെ മുകളിലത്തെ കമന്റ് കണ്ടപ്പോള്‍ എനിക്ക് തോന്നായ്കയില്ല. പക്ഷേ അപ്പോ ദേ സൂര്യോദയം എന്ന 'അരിവാള് കാരന്റെ' കമന്റിലും ഓടിച്ചു നോക്കിയപ്പോള്‍ കണ്ടു, കുതിരവട്ടന്‍ ചേട്ടന്റെ ആ കമന്റിനെ കുറിച്ച് ഇങ്ങനൊരു അവലോകനം :

"...സൂരജിന്റെ വിപ്ലവാത്മകമായ ജനിതകമിശ്രണമെന്ന ആശയം പറഞ്ഞപ്പോള്‍ കുതിരവട്ടന്‍ മറ്റൊരു അഭിപ്രായം പറഞ്ഞു. അതില്‍ വല്ല്യ കുഴപ്പം എനിയ്ക്കും തോന്നിയില്ല. ജനിതകമിശ്രണത്തോടൊപ്പം നല്ല ഉദ്ദേശത്തോടും അല്‍പം നിയമപരമായുമുള്ള തരത്തിലുള്ള കുടുംബാസൂത്രണം എന്ന ആശയം... സാമ്പത്തികമായും ജാതിപരമായും പിന്നോക്കാവസ്ഥയുള്ളവരുടെ ജനസാംഖ്യാവര്‍ദ്ധന പ്രോല്‍സാഹിപ്പിക്കാതിരിക്കുക എന്നതാണ്‌ പോയിന്റ്‌..."

ദേ നോക്കിയേ...കുതിരവട്ടന്‍ ചേട്ടന്റെ ‘ജനനനിയന്ത്രണ ഐഡിയ’ ‘നല്ല ഉദ്ദേശത്തോടെയുള്ളതാ’യിരുന്നുവെന്നു വരെ സൂര്യോദയത്തിന്റെ സര്‍ട്ടിഫിക്കറ്റ് !

അപ്പോ പ്രശ്നം എന്റെയോ സൂര്യോദയത്തിന്റെയോ വായനയുടെ കുഴപ്പമൊന്നുമല്ല.

തമാശ പറയുമ്പോള്‍ ഞങ്ങളെപ്പോലുള്ള ട്യൂബ് ലൈറ്റുകളെ കൂടി പരിഗണിച്ച് വ്യക്തമായി quotes-ലോ smiley-ലോ ഒക്കെ തമാശ പറയുക. ഇല്ലെങ്കില്‍ ഇങ്ങനെ തെറ്റിദ്ധരിക്കും ആളുകള്‍. പിന്നെ പുറകേ നടന്ന് അങ്ങനെയല്ല ഇങ്ങനെയല്ല മറിച്ചല്ല തിരിച്ചാണ്, തമാശയായിരുന്നു, സീരിയസല്ല, സീരിയസായിരുന്നു തമാശയല്ല, സീരയസായ തമാശയാണ് എന്നൊക്കെ ഓടി നടന്ന് പറയേണ്ടി വരും.

ഈ വാചകങ്ങളും കുതിരവട്ടന്‍ ചേട്ടന്‍ തന്നെയല്ലേ എഴുതിയത് ? : " തൊട്ടാല്‍ പൊള്ളുന്ന ഈ വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ വികാരം കൊള്ളാതെ പ്രത്യേകം ശ്രദ്ധിക്കണം. വികാരത്തിലല്ല, വിചാരത്തിലാണു കാര്യം."

ഇതും എഴുതിയതാരെന്ന് മറക്കരുതേ : "..എന്റെ അഭിപ്രായം മണ്ണാങ്കട്ടയല്ല..."

ബ്ലോഗല്ലേ, അക്ഷരങ്ങളില്‍ വിട്ട വാക്കുകള്‍ വായ് വിട്ട വാക്കുകള്‍ പോലെ മാഞ്ഞുപോവില്ല ... ഇട്ട പോസ്റ്റുകളും എടുത്ത നിലപാടുകളും കമന്റുകളുമൊക്കെ - പഴയതു പുതിയതും ഒളിഞ്ഞതും തെളിഞ്ഞതും അതാര്യവും, സുതാര്യവുമായതെല്ലാം - ഇവിടൊക്കെ തന്നെ ചിതറി കിടപ്പുണ്ടാവും.. ഓരോ നിലപാടിലും സൂക്ഷിച്ച് തട്ടി വീഴാതെ.... :))

കുതിരവട്ടന്‍ :: kuthiravattan said...

ഹല്ലാ, ഇദാരപ്പാ വന്നേക്കണേന്ന്? ഡാക്കിട്ടറാ? വന്ന കാലേല് മിറ്റത്ത് തന്നെ നിക്കാണ്ട് എറേത്ത് കേറിരിക്കീന്ന്. ചായോ കാപ്പ്യോ? പിന്നെ വന്നതെന്തിനാന്ന് മനസ്സിലായീട്ടാ. അടിയനെക്കൊണ്ട് ഇനീം കമന്റിടീക്കണം. പിന്നേം ഡാക്കിട്ടര്‍ക്കാ കമന്റ് പെറുക്കണം :-) ഹ ഹ പറ്റിക്കാന്‍ നോക്കണ്ടാട്ടോ. ഇനി കമന്റിടില്ല. കമന്റിടില്ല. കമന്റിടില്ല. ഈ തമാശക്കാരന്‍ ഡാക്കിട്ടറെന്നെ ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലൂള്ളൂന്നാ തോന്നണേ. (ആത്മഗതം ആണേ). :-)

സെബിന്‍ ചേട്ടന്‍ ആ ചേട്ടനിഷ്ടമുള്ള മാതിരി വായിക്കട്ടെ ഡാക്കിട്ടരേ, സൂര്യോദയം ചേട്ടന്‍ ആ ചേട്ടനിഷ്ടമുള്ള മാതിരീം. ഡാക്കിട്ടര് ഈ കമന്റൊക്കെ പെറുക്കി അബടേം ഇബടേം കൊണ്ടിട്ട് ഇത് അതാണ്, അത് ഇതാണ്, ഇത് അത് തന്നെയാണ്, അത് ഇത് തന്നെയാണ് എന്നൊക്കെ തര്‍ജ്ജമിക്കാണ്ടിരുന്നാ ബല്യ ഉപകാരം. അവിടെത്തന്നെ പറയാലോ, അവിടത്തന്നെ പറഞ്ഞാ പെരുത്ത് തന്തോയോം. ഹല്ലാ ഇതല്ലേ നമ്മള് പിന്നേം പിന്നേം പറഞ്ഞോണ്ടിരിക്കണേന്ന്.

രണ്ടീസം മുമ്പ് കുതിരവട്ടന്‍ തേങ്ങേടീക്കാന്‍ പോയിരിക്കുകയായിരുന്നേ. ഒക്കെ മണ്ടര്യാ. ഇപ്പഴത്തെ കാലത്ത് നഷ്ടാ കേറണത്. വീഴണത് എട്ക്കണതാ ലാഭം. അപ്പൊ, തെങ്ങ് കേറുമ്പൊ അതിന്റെ ചോടേണ്ട് ഒരുത്തന്‍ വായും പൊളിച്ച് ഇരിക്കുന്നു. എന്തിനാന്നങ്കട് പറയണ്ടല്ലോല്ലേ. മോങ്ങിക്കരുത് മോങ്ങിക്കരുത് എന്ന് വിചാരിച്ച് ഓരോ തേങ്ങയായി കെട്ടിയങ്ക്ട് ഇറക്കി. പുത്തിമാനല്ലേന്ന് നമ്മള്‍. എല്ലാ തേങ്ങേം ഇറക്കിക്കഴിഞ്ഞ് വീട്ടീപ്പോവായിരുന്നേ. അപ്പോണ്ടേ, ആ വഴിയേയെങ്ങാണ്ട് പോയ ഒരു ചെക്കന്‍ ഒരു കൊട്ടത്തേങ്ങ വലിച്ച് ഒരൊറ്റ വീക്കാ. നെറുകം തലക്കു തന്നെ. ചുമ്മാ ഒരാവശ്യോല്യാണ്ടേ. മോങ്ങാനുള്ളത് വഴിയേ തങ്ങില്യാന്നല്ലേ പണ്ടുള്ളോര് പറഞ്ഞേക്കണത്.മോങ്ങാനിരുന്നവന്‍ മോങ്ങി. നല്ല കിണ്ണം കാച്ചിയായിട്ട്ത്തന്നെ മോങ്ങി. അശുദ്ധായീത്രേ. കുതിരവട്ടനും വിഷമായേ. ത്രേങ്ങട് നിരീച്ചില്യാല്ലോ. കഷ്ടപ്പെട്ടത് വെര്‍ത്യായില്ലേ? ദതാണ് രണ്ടീസം കാണാണ്ടിരുന്നത്. അമാന്തണ്ടായേല്‍ വല്യങ്ങത്തേക്ക് മുഷിച്ചിലൊന്നൂണ്ടായില്ലാല്ലോ? ഉവ്വോ? ഉവ്വെങ്കില്‍ ഇത്തവണത്തേക്ക് തിരുവുള്ളക്കേട്ണ്ടാവര്ത്ട്ടാ. ഇനി ഇവടന്നങ്ക്ട് അശേഷം അമാന്തംണ്ടാവില്ല്യ. കണിശം.

പിന്നെ അവടെന്തൊക്കേണ്ട് വിശേഷം. അയിത്തോം തീണ്ടായ്മേം ഒക്കെ എങ്ങനെ പോണൂ? ഒന്ന് ശമനണ്ട്ന്ന് തോന്നണൂ കണ്ടട്ട്. മരുന്നൊന്നും കഴിക്കണില്ലേ? ആയുര്‍വേദം വേണ്ടാട്ടോ. ഒക്കെ പറ്റിക്കലാന്നാ ഇപ്പൊ ബ്ലോഗില് സംസാരം. നാട്ടിലിപ്പൊ മഴേണ്ടോ? പുറത്തെറങ്ങുമ്പോ കൊടേം കൊണ്ടേ എറങ്ങാവൂ. ആ മുത്തുക്കൊട അങ്ങുന്ന് രാത്രീലായിരിക്കൂലേ ചൂടാറ്? അര്‍ദ്ധരാത്രി അവിടുത്തേക്ക് അമ്പ്രല്ല അത്യുത്തമംന്നല്ലേ. മഞ്ഞപ്പനി വരാന്‍ സാധ്യതേണ്ടന്ന് പത്രക്കാരോ മറ്റോ പറയുന്നത് കേട്ടേ. അതോണ്ടു പറഞ്ഞൂന്നേയുള്ളൂ. വെര്‍തേ മഴ നനഞ്ഞ് പനി പിടിക്കണ്ടാല്ലോ. ചിക്കന്‍ ഇപ്പൊ പോയല്ലേള്ളൂ. അല്ലാ ഇപ്പൊ കേക്കണൂ അത് ചിക്കനല്ല ചിഗുന്‍‌ന്നാണത്രേ. ആഫ്രിക്കക്കാര്‍ക്ക് പറയാനറിയാണ്ടാവും‌ല്ലേ.

അപ്പൊ നിര്‍ത്തട്ടേ. ഇടക്കിടക്ക് വരണംട്ടോ. കമന്റൊക്കെ പെറുക്കിക്കൊണ്ടാവാലോ.

:-) ദേണ്ടെ ഒരാനമണ്ടക്കന്‍ സ്മൈലി. ഇനി ദിതിന്റെ കുറവ് വേണ്ട. അപ്പറത്തും ദിപ്പറത്തും ഓരോന്ന് :-)

Ignited Words said...

അങ്ങനെ സംവരണത്തെക്കുറിച്ചു തുടങ്ങിയ ഒരു ചറ്‌ച്ച വര്‍‌ഗ്ഗീയവും, വ്യക്തിപരവുമായി വളറ്‌ന്നു. പരസ്പരം ചെളി വാരിയെറിയുന്ന്നതിനും.. നല്ലതു തന്നെ നടക്കട്ടെ.....

ഭൂലോകം said...

കുതിരവട്ടന്‍ ജീ
അസ്സലായീ... ലാസ്റ്റ്‌ കമണ്ട്‌.

ശിവ! ശിവ! ത്രിശ്ശിവപേരൂ കൊര്‍പറേഷന്‍ കാര്യാലയതിലേക്കു അശുധ്ദന്മാരില്‍ ഒരുവന്‍ ജയിച്ചൂന്ന്. നോം ത്രിശ്ശൂര്‍ വിട്ട്‌ പോവായീ...

ഭൂലോകം said...

പോണേനു മുമ്പ്‌ ഒരു കാര്യം.... നമ്മുടെ സൂരജ്‌ സഖാവിനു റോബി ഒരു കാര്യം പറഞ്ഞപ്പോല്‍ ചിലതു മനസ്സിലായി. ഇപ്പോല്‍ സെബിന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ കുറച്ചു കാര്യം കൂടി മനസ്സിലായി...

ഇനി ആരെങ്കിലും നകുലേട്ടന്റെത്‌ സംവരണ പോസ്റ്റല്ല മീന്‍ പിടിക്കാനുള്ള 10 വഴികള്‍ ആണെങ്ങാനും പറഞ്ഞാല്‍... മീന്‍ പിടിത്തവും കുടുംബാസ്സുത്രണവും കൂട്ടിക്കുഴച്ചതിനു കുതിരവട്ടന്‍ ജിക്കു കൊട്ട്‌ ഒറപ്പാ... ഞെട്ടാന്‍ തയ്യാറായി ഇരുന്നോ..

സൂരജ് :: suraj said...

Yeeeeeeehaaaaa! ഗോള്‍ !! ഗോള്‍ !!! (പോസ്റ്റു മാറിയാണേലും!!)

കാണാപ്പുറം said...

അവസാനം ഗോള്‍ വരെയെത്തിയ നിലയ്ക്ക്‌ ഇനിയൊരു “ലോങ്‌ വിസി“ലിനേപ്പറ്റി ആലോചിക്കാനപേക്ഷ.

രണ്ടു ക്യാപ്റ്റന്മാരും കൈ കൊടുത്തു പിരിഞ്ഞാല്‍ തരക്കേടില്ല.

(അടുത്ത കളിയ്ക്ക്‌ എടുത്തോളാം എന്നു രണ്ടാളും മനസ്സില്‍ പറഞ്ഞുകൊണ്ടായാലും വേണ്ടില്ല. :-) )

ഭൂലോകം said...

നമ്മുടെ ആ മണ്ടയ്ക്കു വീക്കിയ റോബിന്‍ പയ്യന്റെ വേറൊരു വീക്ക്‌ ഇന്നാണു കണ്ടത്‌. ഈ ബ്ലോഗ്ഗില്‍
സാമ്പിള്‍:"പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവാണെന്ന വലിയ നുണ ഇനിയും കണ്ണുമടച്ചു വിഴുങ്ങണോ..എല്ലാവരും കുട്ടികളല്ലെന്നോര്‍ക്കുക.
കാര്‍ഗിലിനെക്കുറിച്ച്‌ ഇനിയും നമുക്കറിയില്ല. അന്നത്തെ സൈന്യവും ഭരണകൂടവും വെളിയില്‍ വിട്ട വാര്‍ത്തകളെ നാം വായിച്ചിട്ടുള്ളൂ. അവിടെ പാകിസ്താന്‍ സൈന്യം അതിക്രമിച്ചു കയറിയെന്ന്‌ ഭരണകൂടം പറഞ്ഞ അറിവല്ലേ നമുക്കൂള്ളൂ..കാര്‍ഗില്‍ സംഭവത്തിന്റെ സത്യാവസ്ഥകളെക്കുറിച്ചു പഠിച്ച ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയുടെ PhD thesis സര്‍വകലാശാല തന്നെ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാര്‍ലമന്റ്‌ ആക്രമത്തില്‍ അറസ്റ്റിലായ പാകിസ്താന്‍ തീവ്രവാദികള്‍ ബീഹാറില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നെന്ന് ഡെല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ക്കറിയാം"

കാണാപ്പുറം നകുലന്‍ said...

ഭൂലോകം,
റോബിയുടെ ആ കമന്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.
മൂക്കത്തു വിരല്‍‌വച്ചുപോകുകയാണ്. പാര്‍ലമെന്റ് ആക്രമണത്തില്‍ അറസ്റ്റിലായ പാകിസ്ഥാന്‍ തീവ്രവാദികള്‍ ബീഹാറില്‍ നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരാണത്രേ!!!!!!!!!!!!മണ്ടത്തരം പറയുന്നതിനും ഒരു അതിരില്ലേ എന്നു തോന്നിപ്പോകുന്നു. ഇത്ര വികലമായ - പ്രത്യക്ഷത്തില്‍ത്തന്നെ തെറ്റെന്നുറപ്പുള്ള കാര്യങ്ങള്‍ പോലും വിശ്വസിക്കാന്‍ ആളുകള്‍ തയ്യാറാകും എന്നത്‌ അതിശയിപ്പിക്കുന്നു. സൂര്യന്‍ എന്നത്‌ തണുത്തുറഞ്ഞ ഒരു കരിക്കട്ടയാണെന്നു വരുമോ എന്തോ? പാര്‍ട്ടി പത്രം അങ്ങനെ എഴുതിയാല്‍ ചിലര്‍ അതും വിശ്വസിക്കാനിടയുണ്ട്‌.

എന്തായാലും - അത്തരം വിശ്വാസങ്ങള്‍ പേറാന്‍ മടിക്കാത്ത ഒരാളാണ് എന്നേക്കുറിച്ച്‌ സൂരജിനു വിവരം നല്‍കിയത്‌ എന്നത്‌ ഒരര്‍ത്ഥത്തില്‍ ആശ്വാസം നല്‍കുന്ന തിരിച്ചറിവാണ്. സംഘം ആശയപ്രചാരണത്തിനു ബ്ലോഗ്‌ ഉപയോഗിക്കുന്നുണ്ടെന്നും അതിലൊന്നാണ് മറുമൊഴി എന്നുമൊക്കെ കേട്ടാലും, ഇനി മുതല്‍ ആശ്ചര്യപ്പെടേണ്ടതില്ലല്ലോ! അദ്ദേഹം ഇതല്ല ഇതിനപ്പുറവും പറഞ്ഞിട്ടുള്ളയാളാണല്ലോ എന്നോര്‍ത്ത്‌ ചിരിയോടെ മടങ്ങാം.

qw_er_ty

കുതിരവട്ടന്‍ :: kuthiravattan said...

ഭൂലോകമേ, ഈ കമന്റ്റ് കാണിച്ചു തന്നതിന് നന്ദി. ഒരാള് ഇത്തരത്തിലൊരു കമന്റിടാന് എന്തായിരിക്കാം കാരണം എന്ന് ഒന്നാലോചിച്ചു പോയി. ഒരു പാര്ട്ടിയും പത്രവും ഇത്തരത്തില് ഒരു പ്രചരണം നടത്തില്ല എന്ന് എനിക്ക് 100% ഉറപ്പാണ്. പ്രത്യേകിച്ചും കാര്ഗിലിനെക്കുരിച്ച്. ആയിരത്തിലധികം ജവാന്മാര് ജീവന് ബലി കഴിച്ചതാണ് രാജ്യത്തിനു വേണ്ടി!!!

qw_er_ty

ഭൂലോകം said...

നകുലേട്ടന്റെ സംഘ ബന്ധത്തെ കുറ്റപ്പെറ്റുത്തി പോയ ഡോ.സൂരജിന്റെ ഒരു കമന്റ് ഈ പോസ്റ്റില്‍ കാണുക.

കമന്റ്
"സൂരജ് :: suraj said...
ഇതു പോലുള്ള കാളകൂടം തുപ്പുന്നത് ഒരു സ്ത്രീയാണ് എന്ന് വിശ്വസിക്കാനാകുന്നില്ല! ഏതാണ്ട് ഈ ലൈനില്‍ ഒരു പ്രസംഗം കേട്ടിരുന്നത് കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും വാങ്ങിയ മഅദനിയുടെ കസറ്റിലായിരുന്നു, വളരെ പണ്ട്.

ഈയടുത്ത് വിശ്വഹിന്ദു പരിഷത്തിന്റെ വക ഒരു ‘സംഭാവന പെട്ടി’യും കൊണ്ട് വീട്ടില്‍ ഒരു പട്ടര്‍ വന്നു. ഹൈന്ദവര്‍ ഒന്നിക്കണമെന്നൊക്കെ അച്ഛനോട് വളവളാന്ന് അയാള്‍ പ്രസംഗിച്ചത് ശശികല-മോഡലില്‍ തന്നെയായിരുന്നു. ഭൂരിപക്ഷം ഇന്ത്യയില്‍ കിടന്നു നരകിച്ചു നശിക്കുകയാണത്രെ!
പത്തു പൈസയ്ക്ക് പണിയെടുക്കാനറിയാതെ തിന്നും കുടിച്ചും കല്യാണം നടത്തിയും പാട്ടം പിരിച്ചും അന്യന്റെ വിയര്‍പ്പുകൊണ്ട് പള്ള വീര്‍പ്പിച്ചും മനുഷ്യനെ നിറത്തിന്റെ പേരിലും ദാ‍രിദ്ര്യത്തിന്റെ പേരിലും അവഹേളിച്ചും നടന്ന കുറേ നാറികള്‍ ജനാധിപത്യം വന്ന് സുഖജീവിതം മുട്ടിയപ്പോള്‍ ഭാരതീയ പൈതൃകത്തിന്റെ വിഴിപ്പും ചുമന്നോണ്ട് ഇറങ്ങിയിരിക്കുകയാണ്! ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ നരകിക്കുകയാണെന്നു വിളമ്പിക്കൊണ്ട്!


കണ്ണൂരില്‍ റോഡിലിട്ടു പോസ്റ്റ് മോര്‍ട്ടം പോലുമില്ലാതെ പണിതീര്‍ക്കുന്ന വിദ്യ ഇങ്ങനുള്ള പാഴുകളുടെ മേല്‍ വേണം നടപ്പിലാക്കാന്‍ എന്ന് തോന്നിപ്പോവുന്നു..ഒരു ജീവന്‍ തിരികെ കൊടുക്കാന്‍ ഒരിക്കലുമാവില്ല, എങ്കിലും, നാട് ശുദ്ധിയാവട്ടെ!"

ഇദ്ദെഹം ഒരു ഡോക്ട്ര്‍ ആണ്.

ഇനി നീങള്‍ പറയൂ.. ആരെയാണ് നമ്മള്‍‍ ഭയക്കെണ്ട്ത്?