മന്ത്രിസഭയുടെ കാലാവധി കഴിയാറായ നേരത്ത് ഈ കരാറില്‍ ഒപ്പു വയ്ക്കാന്‍ പഴയ സര്‍ക്കാര്‍ കാണിച്ച മരണവെപ്രാളം എല്ലാവരും കണ്ടതാണ്. ആര്‍ക്കെങ്കിലും അറിയാമോ എന്തായിരുന്നു കാരണമെന്ന്?
സൂര്യോദയത്തിന്റെ പോസ്റ്റില്‍ സാജന്‍ ഇങ്ങനെ പറഞ്ഞിരുന്നു. “പഴയ കരാറിന്റെ രീതി വച്ചു നോക്കുമ്പോള്‍ അഴിമതി നടന്നിരിക്കാമെന്ന സാധ്യത വളരെ ഉണ്ടെങ്കിലും.. അതു തെളിയിക്ക പെടാത്തിടത്തോളം കാലം അത് വിശ്വസിക്കാന്‍ എനിക്ക്ഇഷ്ടം തോന്നുന്നില്ല.. “
അദ്ദേഹം ഇതും പറഞ്ഞിരുന്നു “തിടുക്കത്തിലുള്ള ഒരു തീരുമാനവും(തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്)ആയിരുന്നതിനാല്‍.. നെഗോഷിയേഷനുള്ള റൂം തീരെ കുറവായിരുന്നു..“
സാജന്‍ പറഞ്ഞ പോലെ തെളിയിക്കപ്പെടത്തോളം കാലം അഴിമതി നടന്നിട്ടില്ല എന്നു തന്നെ നമുക്കു വിശ്വസിക്കാം. വര്‍ഗ്ഗബോധമുള്ള ഇപ്പോഴത്തെ സര്‍ക്കാരും അഴിമതി ഉണ്ടായിരുന്നോ എന്നൊന്നും അന്വേഷിക്കാന്‍ പോകുന്നില്ല. അടുത്തൊന്നും ഇലക്ഷന്‍ ഇല്ലല്ലോ.
പക്ഷെ അദ്ദേഹത്തിന്റെ രണ്ടാമതായിപ്പറഞ്ഞിരിക്കുന്നത് “നെഗോഷിയേഷനുള്ള റൂം തീരെ കുറവായിരുന്നു“ വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്തുകൊണ്ടാണ് നെഗോഷിയേഷനുള്ള റൂം കുറവായിരുന്നത്? ഇലക്ഷന്‍ വരുന്നത് കൊണ്ട്. അതിനര്‍ത്ഥം ഇവര്‍ക്ക്(രാഷ്ട്രീയക്കാര്‍ക്ക്) നാടിനെക്കാളും നാട്ടുകാരേക്കാളും വലുത് വോട്ടാണ് എന്നതല്ലേ? കുറച്ചു വോട്ട് കൂടുതല്‍ കിട്ടുന്നതിനു വേണ്ടി ഇവര്‍ എന്തും ചെയ്യുമോ? യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇവര്‍ക്കു വേണ്ടേ?
ചാര്‍ട്ടിനു കടപ്പാട് മാത്രുഭൂമിയോട്
No. | യു. ഡി. എഫ്. | എല്‍. ഡി. എഫ്. |
1 | സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിനായി ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കും. | ഇന്‍ഫോപാര്‍ക്ക് കൈമാറില്ല. |
2 | എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു ഐ. ടി. സ്ഥാപനവും തുടങ്ങില്ല. | സര്‍ക്കാര്‍ സ്വന്തം നിലയില്‍ പാര്‍ക്ക് വികസിപ്പിക്കും. സംസ്ഥാനത്ത് എവിടെയും ഐ. ടി. സ്ഥാപനങ്ങളും പാര്‍ക്കുകളും തുടങ്ങുന്നതിന് സര്‍ക്കാരിന് അവകാശമുണ്ട്. |
3 | സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്ന 236 ഏക്കര്‍ ഭൂമിക്ക് 26 കോടി രൂപ വാങ്ങി ടീകോമിന് ഉടമസ്ഥാവകാശം നല്‍കും. | സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ നല്‍കുന്ന 246 ഏക്കര്‍ ഭൂമിക്ക് വിലയായി 104 കോടി രൂപ. 88 ശതമാനം ഭൂമി നല്‍കുന്നത് 99 വര്‍ഷത്തെ പാട്ടത്തിന്. ബാക്കി 12 ശതമാനത്തില്‍ ടീകോമിനും സര്‍ക്കാരിനും പങ്കാളിത്തമുള്ള സ്മാര്‍ട്ട് സിറ്റി കമ്പനിക്ക് ഉടമസ്ഥാവകാശം.ബ്രഹ്മപുരത്ത് വൈദ്യുതി ബോര്‍ഡിന്റെ 100 ഏക്കറിനും കിന്‍ഫ്രയുടെ 10 ഏക്കറിനും പുറമേ 136 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കും. |
4 | ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിന് പകരം സ്മാര്‍ട്ട് സിറ്റിയില്‍ സര്‍ക്കാരിന് ഒമ്പത് ശതമാനം ഓഹരി പങ്കാളിത്തം. | ആദ്യഘട്ടത്തില്‍ സര്‍ക്കാരിന് 16 ശതമാനം ഓഹരി. ഭൂമി വില യില്‍ നിന്ന് ഇതിന്റെ മൂല്യം കുറച്ചശേഷമുള്ള തുകയാണ് ടീകോം നല്‍കുക. അഞ്ചുവര്‍ഷത്തിനകം ഇത് 26 ശതമാനമായി വര്‍ദ്ധിക്കും. അധികമായി നല്‍കുന്ന 10 ശതമാനം ഓഹരിയുടെ വില ആ സമയത്ത് ഒരു സ്വതന്ത്ര ഏജന്‍സി തീരുമാനിക്കും. |
5 | ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന് രണ്ട് അംഗങ്ങള്‍. | സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാര്‍ പ്രതിനിധിക്ക്. ആദ്യഘട്ടത്തില്‍ ചെയര്‍മാനടക്കം ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന് രണ്ട് പ്രതിനിധികള്‍. ഓഹരി പങ്കാളിത്തം 26 ശതമാനമാവുമ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന്റെ അംഗബലം ചെയര്‍മാനടക്കം മൂന്നാകും. |
6 | പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇന്‍ഫോപാര്‍ക്കിലെ തൊഴിലടക്കം ല്‍33,000 തൊഴിലവസരങ്ങള്‍. | പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്ലാതെ 90,000 തൊഴിലവസരങ്ങള്‍. |
7 | തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ നിബന്ധനയില്ല. | തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ സ്മാര്‍ട്ട്‌സിറ്റിയുടെ 70 ശതമാനവും ഐ. ടി. അനുബന്ധ സേവനങ്ങള്‍ക്കായി നീക്കിവെക്കണം. |
8 | വാണിജ്യ സ്ഥാപനങ്ങളുടേതുള്‍പ്പെടെ എല്ലാ വിഭാഗത്തിലും കൂടി 10 വര്‍ഷത്തിനകം 20 ലക്ഷം ചതുരശ്രയടിയിലെങ്കിലും നിര്‍മാണം പൂര്‍ത്തീകരിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. | 10 വര്‍ഷത്തിനകം 88 ലക്ഷം ചതുരശ്രയടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതില്‍ 62 ലക്ഷം ചതുരശ്രയടിയെങ്കിലും ഐ. ടി. അനുബന്ധ സേവനങ്ങള്‍ക്കായിരിക്കുകയും വേണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കും. |