Tuesday, November 27, 2007

അണ്ണാന്‍ (വരയില്ലാത്തവന്‍)



ഇവന്റെ പുറകേ ക്യാമറയും കൊണ്ടു നടന്നു തുടങ്ങിയിട്ട് കുറെ നാളായി. ഒടുവില്‍ ഇന്നലെ അവന്‍ പിടി തന്നു. ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.

Tuesday, November 20, 2007

Thursday, November 15, 2007

പൂച്ചയല്ലാട്ടോ, പുലി തന്നെ - Eurasian Lynx




മുയലും റെയിന്‍ഡീറും കുറുക്കനുമൊക്കെയാണു ഇവന്റെ ഭക്ഷണം. 18 മുതല്‍ 30 കിലോ വരെ ഭാരം വരും. യുറൊപ്യന്‍ സൈബീരിയന്‍ കാടുകളില്‍ കണ്ടുവരുന്നു.

(റാനുവ സൂവില്‍ നിന്നും എടുത്തത്)
Posted by Picasa

Wednesday, November 14, 2007

സാന്റാക്ലോസിന്റെ ഗ്രാമം


ക്രിസ്മസ് അല്ലാത്ത സമയത്ത് സാന്റാക്ലോസ് വിശ്രമിക്കുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം.


ആശംശകള്‍ അയക്കുന്നതിന് സ്വന്തമായി ഒരു പോസ്റ്റോഫീസ് തന്നെയുണ്ട് അദ്ദേഹത്തിന്.





അദ്ദേഹത്തിന്റ് മേശ. പുറകിലുള്ള ബോര്‍ഡ് വായിച്ചു നോക്കൂ.



അദ്ദേഹത്തിന്റെ മേശയുടെ മറ്റൊരു ദ്യശ്യം.




അദ്ദേഹത്തിന്റ് ഓഫീസ് കൊള്ളാം അല്ലേ. കമ്പ്യൂട്ടര്‍ ഒക്കെയുണ്ട്. ആശംശകള്‍ അയക്കേണ്ടവര്‍ക്ക് പോസ്റ്റ് കാര്‍ഡ് വാങ്ങി ഇവിടെ നിന്ന് തന്നെ അയക്കാം. അദ്ദേഹത്തിന്റെ എംബ്ലം ഉണ്ടാവും ഓരോ കത്തിലും.


അദ്ദേഹത്തിനോട് സംസാരിക്കേണ്ടവര്‍ക്ക് സംസാ‍രിക്കാം.കുട്ടികള്‍ക്ക് താടി പിടിച്ചു വലിക്കാം. കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടവര്‍ക്ക് അതിനും സൌകര്യം ഉണ്ട്. പക്ഷെ നമ്മുടെ ക്യാമറ ഉപയോഗിക്കാന്‍ പറ്റില്ല. അവര്‍ തന്നെ എടുത്തു തരും. വെറുതെയല്ല: ഫീസും ഉണ്ട്. അവിടെ തന്നെയുള്ള മറ്റൊരു ഓഫീസില്‍ നിന്നും ആര്‍ട്ടിക് സര്‍ക്കിള്‍ കടന്നതായുള്ള സര്‍ട്ടിഫിക്കറ്റും കിട്ടും. അതിനും ഫീസുണ്ട്. ഫിന്‍ലാന്‍ഡിലെ റോവാനേമി എന്ന സ്ഥലത്താണ് ഈ ഗ്രാ‍മം. ആ പ്രദേശത്തെ പൊതുവായി ലാപ്‌ലാന്‍ഡ് എന്നു വിളിക്കുന്നു. (റഷ്യയുടെയും ഫിന്‍ലാന്‍ഡിന്റെയും നോര്‍വെയുടെയും ഭാഗങ്ങള്‍ ചേര്‍ന്നതാണ് ലാപ്‌ലാന്‍ഡ്).