നഗരങ്ങളെ രാത്രി കാണാനാണു കൂടുതല്‍ ഭംഗി അല്ലേ.
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം.
Tuesday, December 25, 2007
Tuesday, November 27, 2007
അണ്ണാന്‍ (വരയില്ലാത്തവന്‍)
ഇവന്റെ പുറകേ ക്യാമറയും കൊണ്ടു നടന്നു തുടങ്ങിയിട്ട് കുറെ നാളായി. ഒടുവില്‍ ഇന്നലെ അവന്‍ പിടി തന്നു. ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.
Tuesday, November 20, 2007
Saturday, November 17, 2007
Thursday, November 15, 2007
പൂച്ചയല്ലാട്ടോ, പുലി തന്നെ - Eurasian Lynx
മുയലും റെയിന്‍ഡീറും കുറുക്കനുമൊക്കെയാണു ഇവന്റെ ഭക്ഷണം. 18 മുതല്‍ 30 കിലോ വരെ ഭാരം വരും. യുറൊപ്യന്‍ സൈബീരിയന്‍ കാടുകളില്‍ കണ്ടുവരുന്നു.
(റാനുവ സൂവില്‍ നിന്നും എടുത്തത്)
Wednesday, November 14, 2007
സാന്റാക്ലോസിന്റെ ഗ്രാമം
അദ്ദേഹത്തിന്റെ മേശയുടെ മറ്റൊരു ദ്യശ്യം.
അദ്ദേഹത്തിന്റ് ഓഫീസ് കൊള്ളാം അല്ലേ. കമ്പ്യൂട്ടര്‍ ഒക്കെയുണ്ട്. ആശംശകള്‍ അയക്കേണ്ടവര്‍ക്ക് പോസ്റ്റ് കാര്‍ഡ് വാങ്ങി ഇവിടെ നിന്ന് തന്നെ അയക്കാം. അദ്ദേഹത്തിന്റെ എംബ്ലം ഉണ്ടാവും ഓരോ കത്തിലും.
അദ്ദേഹത്തിനോട് സംസാരിക്കേണ്ടവര്‍ക്ക് സംസാരിക്കാം.കുട്ടികള്‍ക്ക് താടി പിടിച്ചു വലിക്കാം. കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടവര്‍ക്ക് അതിനും സൌകര്യം ഉണ്ട്. പക്ഷെ നമ്മുടെ ക്യാമറ ഉപയോഗിക്കാന്‍ പറ്റില്ല. അവര്‍ തന്നെ എടുത്തു തരും. വെറുതെയല്ല: ഫീസും ഉണ്ട്. അവിടെ തന്നെയുള്ള മറ്റൊരു ഓഫീസില്‍ നിന്നും ആര്‍ട്ടിക് സര്‍ക്കിള്‍ കടന്നതായുള്ള സര്‍ട്ടിഫിക്കറ്റും കിട്ടും. അതിനും ഫീസുണ്ട്. ഫിന്‍ലാന്‍ഡിലെ റോവാനേമി എന്ന സ്ഥലത്താണ് ഈ ഗ്രാമം. ആ പ്രദേശത്തെ പൊതുവായി ലാപ്‌ലാന്‍ഡ് എന്നു വിളിക്കുന്നു. (റഷ്യയുടെയും ഫിന്‍ലാന്‍ഡിന്റെയും നോര്‍വെയുടെയും ഭാഗങ്ങള്‍ ചേര്‍ന്നതാണ് ലാപ്‌ലാന്‍ഡ്).
Thursday, October 4, 2007
Sunday, September 2, 2007
Wednesday, August 22, 2007
കോമാളി മത്‌സ്യം (ക്ലൌണ്‍ ഫിഷ് clownfish)
ഈ മത്സ്യത്തിന്റെ ഒരു പ്രത്യേകത ആവശ്യമെങ്കില്‍ ആണ് മത്സ്യങ്ങള്‍ക്ക് പെണ് മത്സ്യമായി മാറാന്‍ കഴിയും എന്നതാണ്.
ഒരു കോമാളി മത്സ്യ കൂട്ടത്തില്‍ ഒരു രാജ്ഞിയും ഒരു ആണ്‍ മത്സ്യവും പിന്നെ മൂന്നോ നാലോ പ്രജജനശേഷിയില്ലാത്ത മത്സ്യങ്ങളും ഉണ്ടായിരിക്കും. അവയുടെ ശരീരവലുപ്പവും മുന്‍പറഞ്ഞ ഓര്‍ഡറില്‍ തന്നെ ആയിരിക്കും. എന്തെങ്കിലും കാരണവശാല്‍ പെണ്‍ മത്സ്യം മരിക്കുകയാണെങ്കില്‍ ആണ്‍ മത്സ്യം പെണ് മത്സ്യമായി മാറുകയും പ്രജജനശേഷിയില്ലാതിരുന്ന മത്സ്യങ്ങളില്‍ ഒന്ന് ആണ്‍ മത്സ്യം ആവുകയും ചെയ്യും. അവയുടെ ശരീരവലുപ്പവും അതിനനുസരിച്ച് മാറുന്നു.
Finding Nemo എന്ന സിനിമയിലെ നായകന്‍ ഈ മത്സ്യം ആണ്.
ഒരു കോമാളി മത്സ്യ കൂട്ടത്തില്‍ ഒരു രാജ്ഞിയും ഒരു ആണ്‍ മത്സ്യവും പിന്നെ മൂന്നോ നാലോ പ്രജജനശേഷിയില്ലാത്ത മത്സ്യങ്ങളും ഉണ്ടായിരിക്കും. അവയുടെ ശരീരവലുപ്പവും മുന്‍പറഞ്ഞ ഓര്‍ഡറില്‍ തന്നെ ആയിരിക്കും. എന്തെങ്കിലും കാരണവശാല്‍ പെണ്‍ മത്സ്യം മരിക്കുകയാണെങ്കില്‍ ആണ്‍ മത്സ്യം പെണ് മത്സ്യമായി മാറുകയും പ്രജജനശേഷിയില്ലാതിരുന്ന മത്സ്യങ്ങളില്‍ ഒന്ന് ആണ്‍ മത്സ്യം ആവുകയും ചെയ്യും. അവയുടെ ശരീരവലുപ്പവും അതിനനുസരിച്ച് മാറുന്നു.
Finding Nemo എന്ന സിനിമയിലെ നായകന്‍ ഈ മത്സ്യം ആണ്.
Tuesday, August 21, 2007
കടല്‍കുതിര (ഫോട്ടോ)
കടല്‍കുതിരകളിലെ ആണ്‍മത്‌സ്യത്തിന് കങ്കാരുവിനുള്ളതു പോലെ ഒരു സഞ്ചിയുണ്ടാവും. അതിലാണ് പെണ്‍മത്‌സ്യം മുട്ടയിടുക. മുട്ടകള്‍ വിരിയുമ്പോള്‍ കുഞ്ഞുങ്ങള്‍ ആണ്‍മത്സ്യത്തിന്റെ സഞ്ചിയില്‍ നിന്നും പുറത്തുവരുന്നു. അതുകൊണ്ട് ഈ ആണ്‍ മത്സ്യങ്ങളെ പ്രസവിക്കുന്ന അച്ഛന്മാര്‍ എന്നും വിളിക്കാറുണ്ട്. പക്ഷേ പ്രസവിക്കുന്നത് ആണ്‍മത്സ്യമാണെങ്കിലും ബീജസങ്കലനം നടക്കുന്നത് പെണ്‍മത്സ്യത്തിനുള്ളില്‍ വച്ചു തന്നെയാണ്.
Sunday, August 5, 2007
Subscribe to:
Posts (Atom)