Sunday, April 29, 2007

ഒരു കാട്ടുപൂവ്

ഓണക്കാലത്ത് തൃക്കാക്കരയപ്പന്റെ തലയില്‍ കുത്തി വയ്ക്കാറുള്ള പൂവ്.


ചെത്തിപ്പൂവും വയ്ക്കാറുണ്ട്. പക്ഷേ ഇത് ചെത്തിയേക്കാള്‍ വളരെ വലുതാണ്. പേരെന്താണെന്നറിയില്ല. എന്റെ നാട്ടുകാര്‍ പെരു എന്നു വിളിക്കുന്നു. നാട്ടിന്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പണ്ടൊക്കെ ഇതിനെ വെട്ടിപ്പറച്ചു കളയാന്‍ പണിക്കാളെ വിളിക്കണമായിരുന്നു. ഇപ്പോ കാണാന്‍ കിട്ടാതായി. :-(

16 comments:

Mr. K# said...

ഒരു കാട്ടുപൂവ്.
ഓണക്കാലത്ത് തൃക്കാക്കരയപ്പന്റെ തലയില്‍ കുത്തി വയ്ക്കാറുള്ള പൂവ്.

സാജന്‍| SAJAN said...

കുതിരവട്ടാ, സത്യം! ഞാനിതു കുഞ്ഞുന്നാളില്‍ ഒത്തിരി കണ്ടിരിക്കുന്നു.... ഈ ഫോട്ടോ കണ്ടപ്പോഴാണ് പിന്നെ ഇതിനെ പറ്റി ഓര്‍ക്കുന്നത്,
:)

Pramod.KM said...

ഈ പൂവിന്‍ എന്റെ നാട്ടില്‍ ‘ഹനുമാന്‍ കിരീടം’ എന്നാണ്‍ പറയുന്നത്.മറ്റ് പേരുകളൊന്നും ഉള്ളതായി അറിവില്ല.

സുല്‍ |Sul said...

കുതിരവട്ടോ
ഇതു ഞങ്ങള്‍ പറയും ആറ്മാസം പൂവ് എന്ന്. ശരിയായ പേര് ഇപ്പോഴും അറിയില്ല.
നന്നായിരിക്കുന്നു.
-സുല്‍

അപ്പു ആദ്യാക്ഷരി said...

കുതിരവട്ടാ... ഇതിനു തട്ടുമുല്ല എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുന്നത്. (ഓ.ടോ. ഒന്നുകൂടേ ആ പൂവിനെ ഫോക്കസ് ചെയ്ത് ഫോട്ടോ എടുക്കൂ)

വിഷ്ണു പ്രസാദ് said...

ഇതിന്റെ പേര് കൃഷ്ണ കിരീടം എന്നാണ്.പഗോഡ പ്ലാന്റ് എന്നും പേരുണ്ട്.പൂമ്പാറ്റകളുടെ പ്രിയപ്പെട്ട പൂവാണിത്.

Pramod.KM said...

വിഷ്ണു മാഷ് പറഞ്ഞപ്പോളാണ്‍ ആ പേരുംകൂടി ഓറ്മ്മവന്നത്.ഹനുമാന്‍ കിരീടം എന്ന് കോമണ്‍ ആയും കൃഷ്ണ കിരീടം എന്ന് പരിഷ്കരിച്ചും വിളിച്ചിരുന്നത് ഇപ്പൊള്‍ ഓറ്മ്മിക്കുന്നു.
ഇതിന്റെ ഒരു ചെടി ഉണ്ടെങ്കില്‍ പറമ്പ് മൊത്തം മുളക്കുമെന്നതിനാല്‍ അമ്മമ്മ ഇതിനെ ‘അസുരകിരീടം’ എന്നും വിളിക്കാറുണ്ടായിരുന്നു.

ഏറനാടന്‍ said...

കുതിരവട്ടാ..

അപ്പു പറഞ്ഞ പേരും സ്വീകാര്യമാണെന്ന്‌ തോന്നുന്നു. അല്ലേ? തട്ടുമുല്ല - തട്ടികൊണ്ടുപോവും മുല്ല. പെണ്‍കുട്ട്യോള്‌ തട്ടിയെടുത്തു കൊണ്ടോടും മുല്ല.

വേണു venu said...

പേരെന്തായാലും നാട്ടു പൂവിനേക്കാള്‍‍ മനോഹരം ഈ കാട്ടു പൂവു്.:)

ശാലിനി said...

എനിക്കൊത്തിരി ഇഷ്ടമായിരുന്നു ഈ പൂവ്. പേരൊന്നുമറിയില്ല. ഫോട്ടോയിട്ടെതിന് നന്ദി.

റീനി said...

ഈ കാട്ടുചെടിയെ ആറുമാസച്ചെടിയെന്നാണ്‌ വിളിക്കുന്നത്‌, ഞങ്ങളുടെ നാട്ടില്‍. ന്യൂയോര്‍ക്കില്‍ ഒരാളുടെ വീട്ടില്‍ നാട്ടില്‍നിന്നും കടത്തിക്കൊണ്ടുവന്ന ചെടി വളരുന്നതുകണ്ട്‌ ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

sandoz said...

ഹയ്യ്‌...
ഇത്‌ സ്ഥിരം ഇവിടെയൊക്കെ കാണണ ഐറ്റം ആണല്ലാ.....
പേരെന്താണാവോ.....

salim | സാലിം said...

കുതിരവട്ടാ, ഇതിന് ഞങ്ങളുടെനാട്ടില്‍ ‘കൊട്ടപ്പൂവ്’ന്നാപറയാറ് കണ്ടില്ലെ കൊട്ടകമിഴ്ത്തിവച്ചപോലെ.

സനോജ് കിഴക്കേടം said...

എന്റെ നാട്ടില്‍ ഇതു ‘പെരു’മ്പൂവ്
എന്റെ ഭാര്യയുടെ നാട്ടില്‍ ഇതു ഹനുമാന്‍ കിരീടം
എന്തായാലും നല്ല സുന്ദരിപ്പൂവ്

Mr. K# said...

അപ്പോള്‍ ഈ പൂവിനുള്ള പേരുകള്‍ -
ഹനുമാന്‍ കിരീടം, ആറുമാസം പൂവ്,തട്ടുമുല്ല,കൃഷ്ണകിരീടം,പഗോഡ പ്ലാന്റ്,കൊട്ടപ്പൂവ്
ഞാന്‍ പേരില്ലാത്ത പാവം പൂവ് എന്നല്ലേ വിചാരിച്ചത്, എന്നിട്ട് ഇപ്പോ എന്തോരം പേരാ!!! :-)
പഗോഡ പ്ലാന്റ് എന്നു പറഞ്ഞ് ഒരു ഗൂഗില്‍ സേര്‍ച്ച് നടത്തിയപ്പോള്‍ ഈ പൂവ് ചില്ലറക്കാരനല്ല, ഒരു അന്താരാഷ്‌ട്രപൂവാണെന്നു മനസ്സിലായി, പേരു Clerodendrum paniculatum.
പേരു പറഞ്ഞു തന്ന എല്ലാവര്‍ക്കും കൂട്ടുകാര്‍ക്കും നന്ദി.

ശിശു said...

ഞങ്ങളുടെ നാട്ടില്‍ ഇതിന്‌ ആറ്‌ മാസപ്പുവ്‌ എന്നാണ്‌ വിളിക്കുന്നത്‌.