ഈ മത്സ്യത്തിന്റെ ഒരു പ്രത്യേകത ആവശ്യമെങ്കില്‍ ആണ് മത്സ്യങ്ങള്‍ക്ക് പെണ് മത്സ്യമായി മാറാന്‍ കഴിയും എന്നതാണ്.
ഒരു കോമാളി മത്സ്യ കൂട്ടത്തില്‍ ഒരു രാജ്ഞിയും ഒരു ആണ്‍ മത്സ്യവും പിന്നെ മൂന്നോ നാലോ പ്രജജനശേഷിയില്ലാത്ത മത്സ്യങ്ങളും ഉണ്ടായിരിക്കും. അവയുടെ ശരീരവലുപ്പവും മുന്‍പറഞ്ഞ ഓര്‍ഡറില്‍ തന്നെ ആയിരിക്കും. എന്തെങ്കിലും കാരണവശാല്‍ പെണ്‍ മത്സ്യം മരിക്കുകയാണെങ്കില്‍ ആണ്‍ മത്സ്യം പെണ് മത്സ്യമായി മാറുകയും പ്രജജനശേഷിയില്ലാതിരുന്ന മത്സ്യങ്ങളില്‍ ഒന്ന് ആണ്‍ മത്സ്യം ആവുകയും ചെയ്യും. അവയുടെ ശരീരവലുപ്പവും അതിനനുസരിച്ച് മാറുന്നു.
Finding Nemo എന്ന സിനിമയിലെ നായകന്‍ ഈ മത്സ്യം ആണ്.
Wednesday, August 22, 2007
Tuesday, August 21, 2007
കടല്‍കുതിര (ഫോട്ടോ)
കടല്‍കുതിരകളിലെ ആണ്‍മത്‌സ്യത്തിന് കങ്കാരുവിനുള്ളതു പോലെ ഒരു സഞ്ചിയുണ്ടാവും. അതിലാണ് പെണ്‍മത്‌സ്യം മുട്ടയിടുക. മുട്ടകള്‍ വിരിയുമ്പോള്‍ കുഞ്ഞുങ്ങള്‍ ആണ്‍മത്സ്യത്തിന്റെ സഞ്ചിയില്‍ നിന്നും പുറത്തുവരുന്നു. അതുകൊണ്ട് ഈ ആണ്‍ മത്സ്യങ്ങളെ പ്രസവിക്കുന്ന അച്ഛന്മാര്‍ എന്നും വിളിക്കാറുണ്ട്. പക്ഷേ പ്രസവിക്കുന്നത് ആണ്‍മത്സ്യമാണെങ്കിലും ബീജസങ്കലനം നടക്കുന്നത് പെണ്‍മത്സ്യത്തിനുള്ളില്‍ വച്ചു തന്നെയാണ്.
Sunday, August 5, 2007
Wednesday, August 1, 2007
Subscribe to:
Posts (Atom)