Thursday, May 3, 2007

വിവേചനം - Discrimination

ഈയടുത്താണ് സുപ്രീം കോടതി, ഓ.ബി.സി ക്കാര്ക്ക് 27% സംവരണം IIT,IIM പോലുള്ള ഇന്‍ഡ്യയിലെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കാനുദ്ദേശിച്ചു കൊണ്ട് നിര്‍മ്മിക്കപ്പെട്ട നിയമം സ്റ്റേ ചെയ്തത്. അതു ശരിയായ തീരുമാനമായില്ലാ എന്നു പലരും പറയുന്നതും കേള്‍‍ക്കുകയുണ്ടായി. അതിന്റെ ശരി തെറ്റുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കണ്ട രസകരമായ ഒരു വസ്തുത ഇവിടെ പറയാമെന്നു കരുതി.

കേരളത്തിന്റെ തൊട്ടടുത്ത് കിടക്കുന്നു തമിഴ്‌നാട്. ജനസംഖ്യ ഏതാണ്ട് ആറു കോടിയോളം. കേരളത്തിന്റെ ജനസംഖ്യയുടെ നേരെ ഇരട്ടി. Wikipedia അനുസരിച്ച് 350 എന്‍‌ജിനീയറിങ്ങ് കോളേജുകള്‍, 1150 ആര്ട്സ് കോളേജുകള്‍,2550 സ്കൂളുകള്‍, 5000 ആശുപത്രികളും ഉണ്ട്.

നമുക്ക് തമിഴ്‌നാട്ടില്‍ സംവരണത്തിന്റെ പേരിലുണ്ടായ പരിഷ്കാരങ്ങളെന്തൊക്കെയാണെന്നു നോക്കാം.

1921 – Justice Party യുടെ നേതൃതത്തില്‍ Anti Brahmin movement. ബ്രാഹ്മണര്‍ക്ക് 16% ശതമാനം സീറ്റിനേ അര്‍ഹതയുള്ളൂ.
1951 – 16% SC/ST ക്കും 25% OBC ക്കാ‍ര്‍ക്കും. ആകെ 41% റിസര്‍വേഷന്‍.
1971 - OBC 31% ആയും SC/ST 18% ആയും കൂട്ടി. ആകെ 49% .
1980 – ADMK ക്രീമി ലെയര്‍ കൊണ്ടു വന്നെങ്കിലും ഉപേക്ഷിക്കേണ്ടിവന്നു. OBC യുടെ റിസര്‍വേഷന്‍ 50% ആക്കി. ആകെ 68%.
1989 – OBC യെ രണ്ടാക്കി മാറ്റി, OBC യും MBC യും. 1% റിസര്‍വേഷന്‍ ST ക്ക് പ്രത്യേകം അനുവദിച്ചു.
1992 – സുപ്രീം കോടതി റിസര്‍വേഷന്‍ 50% ആക്കാന് ഉത്തരവിട്ടു. ?????
1994 - പ്രസിദ്ധനായ വക്കീല്‍ കെ.എം. വിജയന്‍, വോയ്സ് കണ്‍സ്യൂമര്‍ ഫോറത്തിനു വേണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കോടതി തമിഴ്നാട് ഗവണ്മെന്റിനോട് റിസര്‍വേഷന്‍ 50% ആക്കാന്‍ വേണ്ടി നിര്‍ദ്ദേശിച്ചു. അതംഗീകരിക്കും എന്നു പ്രഖ്യാപിച്ച അണ്ണാ യൂണിവേര്‍സിറ്റി ചെയര്‍മാന്റെ വീട് ആക്രമിക്കപ്പെട്ടു. കേസിന്റെ ആവശ്യത്തിനായി ഡെല്‍ഹിയിലേക്കു പോകുന്നതിനു വേണ്ടി എയര്‍പോര്‍ട്ടിലേക്കു പോകുന്ന വഴിക്ക് കെ.എം വിജയനും വളരെ മൃഗീയമായി ആക്രമിക്കപ്പെട്ടു. റിസര്‍വേഷന്‍ 69%.

2006 – സുപ്രീം കോടതി ക്രീമി ലെയറിനെ റിസര്‍വേഷനില്‍ നിന്നു നീക്കാന്‍ ഒരിക്കല്‍ കൂടി ആവശ്യപ്പെട്ടു.

ചാര്‍ട്ട് കാണുക.ചാ‍ര്‍ട്ടിനു കടപ്പാട് wikipedia ക്ക്.

സംസ്ഥാനത്തിലെ ജനങ്ങളുടെ 80% ശതമാനവും റിസര്‍വേഷന്‍ അനുഭവിക്കുന്നു!!! മണ്ഡല്‍ കമ്മീഷന്‍ വന്നപ്പോള്‍ ഉത്തരേന്ത്യയില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ മിണ്ടാതിരുന്നതിന്റെ പ്രധാന കാരണം.


ഇനി നമുക്ക് തമിഴ്‌നാട്ടിലെ 2005 ലെ മെഡിക്കല്‍ അഡ്‌മിഷന്റെ ചാര്ട്ടു കാണാം. ചാര്ട്ടു കാണുക.ചാ‍ര്‍ട്ടിനു കടപ്പാട് wikipedia ക്ക്.


ജനസംഖ്യയുടെ 46% വരുന്ന് BC ക്ക് മൊത്തം സീറ്റിന്റെ 53% സീറ്റ് കിട്ടിയിരിക്കുന്നു.
ജനസംഖ്യയുടെ 21% വരുന്ന് MBC ക്ക് 25% ശതമാനം സീറ്റ് കിട്ടിയിരിക്കുന്നു.
ജനസംഖ്യയുടെ 20% വരുന്ന് SC/ST ക്കാ‍ര്‍ക്ക് മൊത്തം സീറ്റിന്റെ 20% ശതമാനം സീറ്റ് തന്നെ കിട്ടിയിരിക്കുന്നു.
ജനസംഖ്യയുടെ 13% വരുന്ന് FC ക്ക് കിട്ടിയത് 3% സീറ്റ്.

Open competitionile 75% ശതമാനം സീറ്റും BC കൈയടക്കിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.ഓപന്‍ കോമ്പറ്റീഷനില്‍ വിജയിക്കാനുള്ള കഴിവിനെ നമുക്ക് ആ സമൂഹത്തിന്റെ ഉന്നമനത്തിന്റെ അളവുകോലായി എടുക്കാം. 100 കിട്ടിയാല്‍ ആ സമൂഹം പെര്‍ഫെക്റ്റ് ആണ്.

46% വരുന്ന BC ക്ക് ഓപന്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 75%. അപ്പോള്‍ അവരുടെ ഔന്നത്യം 75*100/46 = 163


21% വരുന്ന MBC ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 13%. അപ്പോള്‍ അവരുടെ ഔന്നത്യം 13*100/21 = 62


20% വരുന്ന SC/ST ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 3%. അപ്പോള്‍ അവരുടെ ഔന്നത്യം 3*100/20=15


13% വരുന്ന FC ക്ക് ഓപണ്‍ കോമ്പറ്റീഷനില്‍ കിട്ടിയിരിക്കുന്ന സീറ്റ് 9%. അപ്പോള്‍ അവരുടെ ഔന്നത്യം 9*100/13 = 69


ചാര്‍ട്ട് കാണുക


വ്യക്തമായി കാണാമല്ലോ BC സാമൂഹികമായി വളരെ മുന്നിലാണു നില്‍ക്കുന്നതെന്ന്. BC ക്ക് സംവരണം ചെയ്തിരിക്കുന്ന 30% സീറ്റ് ഓപന്‍ കോമ്പറ്റീഷനിലേക്കു മാറ്റുകയോ അല്ലെങ്കില്‍ മറ്റു പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭാഗിച്ചു കൊടുക്കുകയോ ചെയ്യേണ്ട സമയം വളരെ പണ്ടേ കഴിഞ്ഞു.
ഇനി തമിഴ്‌നാട്ടിലെ BC വിഭാഗത്തിന് സംവരണം ആവശ്യമാണോ? നിങ്ങള്‍ പറയൂ. സംവരണം കൂട്ടാനല്ലാതെ ഉദ്ദേശം സാധിച്ചു കഴിഞ്ഞാല്‍ അതു കുറക്കാന്‍ ഒരു രാഷ്‌ട്രീയക്കാരനും ചങ്കൂറ്റമില്ല. വോട്ട് ബാങ്കില്‍ തൊട്ടാല്‍ വിവരം അറിയും.
തമിഴ്‌നാട്ടിലെ FC ക്കാര്‍ നേരിടുന്ന അവസ്ഥയെ നമുക്ക് വിവേചനം അല്ലെങ്കില്‍ Discrimination എന്നു വിളിക്കാമല്ലേ?

സമര്‍പ്പണം : 2004ല്‍‍ 33-ആം വയസ്സില്‍‍ മരിച്ചു പോയ ഒരു യുവാവിന്. മരണകാരണം - കിഡ്നിയുടെയും ലിവറിന്റെയും പ്രവര്‍ത്തനം തകരാറിലായി. അതിനു കാരണം അദ്ദേഹം കഴിച്ച മരുന്നുകള്‍ – അതിനും കാരണം …….ഞാന്‍ നോക്കിയ ലിങ്കുകള്‍http://www.indeconomist.com/15thsep06p1_4.htm
http://en.wikipedia.org/wiki/Reservation_in_India
http://in.rediff.com/news/2006/may/30spec.htm
http://www.rediff.com/news/2007/mar/29quota.htm
http://vasingh.blogspot.com/2005/06/jaane-kahan-gaye-wo-log.html

സംവരണത്തെക്കുറിച്ച് ഒരു ചര്‍ച്ച കൂടി ഇവിടെ വായിക്കാം