Friday, December 26, 2008

വത്തിക്കാന്‍‌‌
ഇവിടെ ഒരു പാട് ശില്പങ്ങളുണ്ടെങ്കിലും ഈയൊരു ശില്പത്തില്‍ മാത്രമേ കണ്ണിന്റെ കൃഷ്ണമണി കാണുന്നുള്ളു.


ഈ ശില്പത്തിനും ഒരു പ്രത്യേകത ഉണ്ട് :-)


Thursday, December 25, 2008

വെനീസ്സ്

ഒരു ദ്വീപ്


വേറെ ഒരു ദ്വീപ്


പിള്ളേർ ഈ പ്രാവുകളെ ഞെക്കിക്കൊല്ലുമോ?


ഈ വഞ്ചിയില്‍ താഴെക്കാണുന്ന പോലത്തെ വഴികളിലൂടെ കറങ്ങാം


ചെറിയ വഞ്ചികള്ക്ക് പോകാവുന്ന വഴിക‌‌ള്‍

Sunday, August 24, 2008

ചിത്രശലഭങ്ങള്‍ (ഫോട്ടോ)

സാധാരണ ഇവിടെ ചിത്രശലഭങ്ങളെ കാണാറില്ല. കണ്ടിട്ടുള്ളത് വളരെ ചെറിയ, അധികം ഭംഗിയൊന്നുമില്ലാത്ത ഒന്നോ രണ്ടോ എണ്ണത്തിനെ. അതു കൊണ്ട് ഇന്ന് പതിവില്ലാതെ ഒരു ചിത്രശലഭത്തിനെ കണ്ടപ്പോള്‍ ക്യാമറയുമായി അവന്റെ പുറകേ കൂടി. അപ്പോഴാണ്‍ കാണുന്നത് ഒരു പാടെണ്ണമുണ്ട് അവിടെ എന്ന്. ആറ് തരത്തിലുള്ള ചിത്രശലഭങ്ങളെയാണ്‍ ക്യാമറയില്‍ കിട്ടിയത്. ചിത്രങ്ങള്‍ കാണുക.അവസാനത്തെ ഫോട്ടോയുടെ കൂടിയ റെസല്യൂഷനിലുള്ള ഫോട്ടോ ഇവിടെ അപ്‌‌ലോഡ് ചെയ്തിട്ടുണ്ട്. ഡെസ്ക്ടോപ്പില്‍ ഇടാന്‍ കൊള്ളാം എന്നു തോന്നുന്നു. (അവിടെ കാണുന്ന 'Download Photo' എന്ന ലിന്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്ലോഡ് ചെയ്യുക, ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്താല്‍ ചെറിയ ഇമേജ് തന്നെയേ കിട്ടൂ.)

Sunday, August 17, 2008

ഒരു പക്ഷിവാലുകുലുക്കിപ്പക്ഷിയാണെന്ന് തോന്നുന്നു.

Saturday, August 9, 2008

കേരളത്തെ അവഹേളിച്ചേ

മന്ത്റിക്കൊരാഗ്രഹം, ഒന്ന് ഒളിമ്പിക്സിനു പോണം. പക്ഷേ വേണമെന്കില്‍ കൈയില്‍ നിന്നും കാശെടുത്തു പൊക്കോളാന്‍ കേന്ദ്രം പറഞ്ഞു. അല്ലെന്കില്‍ സമ്സ്ഥാനസര്ക്കാര്‍ കാശു തരുമെന്കില്‍ അവിടന്ന് വാങ്ങിച്ചോത്രേ. മന്ത്രി പറയുന്നത് ഇത് കേരളത്തോടുള്ള അവഹേളനമാണെന്നാണ്‍. അദ്ദേഹം പറഞ്ഞാല്‍ കറക്ടായിരിക്കും.

ദീപിക വാര്ത്ത ഇവിടെ.

ഓടോ:
പാവം പണ്ടേ പോണംന്ന് ആശിച്ചതായിരിക്കും. അതിനിടക്കല്ലേ കേന്ദ്രത്തെ കാലുവാരി മറിച്ചിടാന്‍ തോന്നിയത്.

Thursday, July 31, 2008

കുറച്ചു ചൈനാ വിശേഷങ്ങൾ


ടിയാനമെൻ

ടിയാനമെൻ എന്ന പേരിന്റെ അർത്ഥം സ്വർഗ്ഗീയ സമാധാനത്തിലേക്കുള്ള കവാടം. ഇതിന്റെ നേരെ എതിർവശത്താൺ ടിയാനമെൻ സ്ക്വയർ.


ടിയാനമെൻ സ്വയർഒളിമ്പിക്സ് പ്രമാണിച്ച് ചൈന നല്ല തയ്യാറെടുപ്പുകളാൺ നടത്തിയിരിക്കുന്നത്. പൊതുവേ എല്ലായിടത്തും എയർപോർട്ടിൽ പ്രത്യേകിച്ചും ധാരാളം വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ടാ‍ക്സികൾക്കും മീറ്ററുണ്ട്. ടാക്സിച്ചാർജും കുറവാൺ. (ഡെൽഹിയിലെ ടാക്സികളിലെപ്പോലത്തെ മീറ്ററുകളുമല്ല). പ്രധാനപ്രശ്നം ടാക്സി ഡ്രൈവർമാർക്ക് ആ‍ർക്കും ഇംഗ്ലീഷ് അറിയില്ല്ല എന്നതാൺ. എല്ലാ സ്ഥലങ്ങൾക്കും ആളുകൾക്കും ചൈനീസ് പേരുണ്ട്. അതു പറഞ്ഞാലേ അവർക്ക് മനസ്സിലാ‍വൂ. ജാക്കിചാനെയും ജെറ്റ്ലിയെയുമൊന്നൂം ചൈനക്കാർക്ക് അറിയില്ല എന്നു കേട്ടപ്പോൾ ഒന്ന് ഞെട്ടി. പിന്നീടാൺ ഇവരൊക്കെ അറിയപ്പെടുന്നത് ചൈനീസ് പേരിലാൺ എന്നൂ മനസ്സിലാ‍ക്കിയത്.


ഇതാ കുറച്ച് ചൈനീസ് പേരുകൾ


ചൈന - സോങ്ഗൂ


ജാക്കിചാൻ - ചെങ്ലോങ്


ജെറ്റ്ലി - ലിലിയാഞ്ചെഹോട്ടലുകളിൽ ഭക്ഷണത്തിനും നിരക്ക് വളരെ കുറവാൺ. ഒരു പാട് തരത്തിലുള്ള വിഭവങ്ങൾ പരീക്ഷിക്കാൻ പറ്റി. ഒളിമ്പിക്സ് പ്രമാണിച്ച് പട്ടിയിറച്ചിയും പാമ്പിനെയും നിരോധിച്ചിരിക്കുകയാണത്രേ. ചൈനക്കാർ പൊതുവേ പട്ടിയിറച്ചി കഴിക്കുന്നവരല്ല. കൊറിയയോട് ചേർന്നു കിടക്കുന്ന ഭാഗങ്ങളിലുള്ളവർ മാത്രമേ അതു കഴിക്കൂ എന്നാൺ സുഹൃത്ത് പറഞ്ഞത്. പാമ്പിനെ തിന്നു നോക്കണം എന്നുണ്ടായിരുന്നു. ചേരയെ തിന്നുന്ന നാട്ടിൽ എത്തിയതല്ലേ. അതിനെ കിട്ടാത്തതിലുള്ള ദേഷ്യം തവളക്കാ‍ലിൽ തീർത്തു. ഹോട്ടലിലെ മെനുവിൽ കാറ്റർപില്ലർ വിഭവവും കണ്ടു. പരീക്ഷിച്ചില്ല. അവർ ഇതിനെ വളർത്തുന്നതാണത്രേ. ടോണിക് ഉണ്ടാക്കാൻ ഉറുമ്പിനെ വരെ വളർത്തുന്നുണ്ട് അവർ. ചില ഹോട്ടലുകളിൽ നീന്തിക്കളിക്കുന്ന മീനുകളെയും ഇറുക്കു കാലുകൾ കെട്ടിയിട്ടിരിക്കുന്ന ഞണ്ടുകളേയും കാണാം.അവിടെ ഒരു ഹോട്ടലിൽ, മേശപ്പുറത്ത് തന്നെ പാചകം ചെയ്ത് കഴിക്കുന്ന രീതിയും(hotpot) പരീക്ഷിച്ചു. ഒരറ്റത്തു നിന്നും ബീഫും മട്ടനുമെല്ലാം നമ്മൾ ഇട്ടു കൊണ്ടിരിക്കും. പത്തുമിനിറ്റിനുള്ളിൽ എടുത്ത് കഴിക്കുകയും ചെയ്യും. നാട്ടിലാണെങ്കിൽ പ്രഷർ കുക്കറിലിട്ട് നാലും അഞ്ചും വിസിലടിപ്പിച്ചേനെ. ചോപ് സ്റ്റിക് ഉപയോഗിച്ചു നോക്കാതെ ചൈനയിൽ പോയത് മണ്ടത്തരമായി. സ്പൂണും ഫോർക്കുമൊക്കെ ഹോട്ടലുകളിൽ ഉണ്ടാവാറില്ല. കഴിക്കാൻ ശരിക്കും കഷ്ടപ്പെട്ടു. പൊതുവേ ചൈനീസ് വിഭവങ്ങളുടെ സ്വാദ് നമ്മൾ മലയാളികൾക്ക് ഇഷ്ടപ്പെടും. കോഴിയിറച്ചി വളരെ ഇഷ്ടമായി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോഴാ‍ണ് കോഴിയുടെ കാലും വിരലുകളും വരെ കറിയിൽ ഉള്ളത് ശ്രദ്ധിച്ചത്. ഇവരൊന്നും വേസ്റ്റാക്കില്ല എന്നു തോന്നുന്നു.ബെയ്ജിങ്ങിൽ റോഡിൽ വിചാരിച്ചത്ര ട്രാഫിക്ക് ഇല്ല എന്നു ശ്രദ്ധിച്ചു. ട്രാഫിക്ക് ബ്ലോക്കുകളും കുറവ്. കാരണം അന്വേഷിച്ചപ്പോളാൺ മനസ്സിലായത്. അവിടെ ഒരു ദിവസം ഒറ്റ നമ്പറുള്ള വാഹനങ്ങളേ ഓടാൻ പാടുള്ളു. അടുത്ത ദിവസം ഇരട്ട നമ്പർ ഉള്ള വാഹങ്ങൾക്ക് ഓടാം. ഹൈവേയിൽ ഒരു വരി ഒളിമ്പിക്സ് വാഹനങ്ങൾക്ക് മാത്രമായി തിരിച്ചിട്ടിരിക്കുന്നു. ആ വരിയിലേക്ക് മറ്റു വാഹനങ്ങളൊന്നും ഇപ്പോഴും(ഒളിമ്പിക്സിനു ഒരു മാസം മുമ്പും) കയറാൻ അനുവദിച്ചിട്ടില്ല. (അത്യാവശ്യം ഓവർടേക്കിങ്ങിൻ ചിലർ കയറുന്നുണ്ട്.). മലിനീകരണം കൂടുതലാൺ എന്ന് തോന്നുന്നു. നട്ടുച്ചക്കും മഞ്ഞ് പോലെ ഒരു മൂടൽ ഉണ്ടാവും. ഓഫീസുകളിൽ പവർ ഉപയോഗിക്കുന്നതിനും പല നിയന്ത്രണങ്ങളും ഉണ്ട്. എ.സി യിൽ ടെമ്പറേച്ചർ 20 ഇൽ താഴെ കുറയ്ക്കാൻ പാടില്ല അത്രേ. 10 മണിക്ക് എല്ലാ ദീപാലങ്കാരങ്ങളും ഓഫ് ചെയ്യും. ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ഉൾപ്പെടെ.

ഷോപ്പുകളില്‍ പുറമേ നിന്നു വരുന്നവരോട് സംസാരിക്കാന്‍ ഗൂഗിള്‍ ട്രാന്സ്ലേറ്റര്‍ ആണ്‍ പ്രധാനസഹായി. മനസ്സിലാക്കാന്‍ പറ്റാതെ വന്നാല്‍ ഗൂഗിള്‍ ട്രാന്സ്ലേറ്ററില്‍ ടൈപ്പ് ചെയ്ത് കൊടുക്കാന്‍ പറയും.

പേൾ ബസാർ എന്ന മാർക്കറ്റിൽ പോയിരുന്നു. ഇവിടെ എന്തു വാങ്ങണമെങ്കിലും വിലപേശിയേ വാങ്ങാൻ പറ്റൂ. വിൽക്കാവുന്ന വിലയുടെ 10 ഇരട്ടിയും 20 ഇരട്ടിയുമൊക്കെയായിരിക്കും വില പറയുക. 1200 RMB വില പറഞ്ഞ സാധനം അവസാനം ഞാൻ വാങ്ങിയത് 50 RMB ക്ക്. (ഇനി ഇൻഡ്യാക്കാരെ കണ്ടാൽ അവർ തല്ലുമോ ആവോ.) ഇലക്ട്രോണിക് സാധനങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും വില വളരെ കുറവാൺ. ഒരു ഐഫോണെടുത്ത് ഒരുത്തൻ ഇത് ഡൂ‍പ്ലിക്കേറ്റാണോ എന്ന് ചോദിക്കുന്നത് കണ്ടു. അതു ഡൂപ്ലീക്കേറ്റ് അല്ല ചൈനീസ് മേക്കാണെന്ന് മറുപടിയും കേട്ടു. ഷോപ്പുകളിൽ മുഴുവൻ പെൺകുട്ടികളാൺ. അവർ നന്നായി ഇംഗ്ലീഷ് സംസാരിക്കുക്കയും ചെയ്യും. എങ്കിലും വിലപേശൽ കാൽക്കുലേറ്ററിലാൺ. അവർ ഒരു വില കാൽക്കുലേറ്ററിൽ ടൈപ്പ് ചെയ്തു കാണിക്കും. നമുക്ക് വാങ്ങാവുന്ന വില നമുക്കും ടൈപ്പ് ചെയ്യാം. സാധാരണഗതിയിൽ ഏതെങ്കിലും സാധനം നോക്കിപ്പോയാൽ പിന്നെ അതു വാങ്ങിപ്പിക്കാതെ അവർ വിടില്ല. സുന്ദരിപ്പെൺകുട്ടികൾ കൈയിൽ പിടിച്ച് പ്ലീസ്, എനിക്കു വേണ്ടി ഇതു വാങ്ങിക്കില്ലേ എന്നു പ്രണയപുരസ്സരം ചോദിച്ചാൽ ഏതൊരു കഠോരഹൃദയനും അവർ പറയുന്ന കാ‍ശുകൊടുത്തു വാങ്ങിച്ചു പോവില്ലേ. ഷോപ്പിങ്ങ് നടത്തി രണ്ടരമണിക്കൂർ കഴിഞ്ഞു പോയത് അറിഞ്ഞില്ല.


Saturday, July 26, 2008

ചൈനീസ് കിളിക്കൂട് (ഒളിമ്പിക്സ് സ്റ്റേഡിയം - Bird's Nest)


Bird's Nest - 1

Bird's Nest - 2ഇതു മീഡിയക്കാര്ക്ക് വേണ്ടിയാണെന്നു തോന്നുന്നു. എന്തായാലും ഒരു വഴിക്കു പോകുന്നതല്ലേ ഇരിക്കട്ടെ എന്നു വിചാരിച്ചു.Water Cube - നീന്തല്‍, ഡൈവിങ്ങ്, വാട്ടര്‍ പോളോ മല്സരങ്ങള്‍ ഇവിടെയായിരിക്കും.


കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ.

Thursday, July 17, 2008

കമ്മിക്കണക്ക് അഥവാ കമ്മിമാത്തമാറ്റിക്സ് (ശാസ്ത്രം)

തികച്ചും 'വിപ്ലവ'കരമായ പുതിയൊരു ശാസ്ത്രശാഖ പരിചയപ്പെടുത്തുക എന്നതു മാത്രമാണ് ഈയൊരു പോസ്റ്റിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ പ്രസ്തുത ശാസ്ത്രശാഖയില്‍ അപരിമേയമായ ജ്ഞാനമുള്ള പലരെയും(ശിവമൂലി എന്ന അത്യപൂര്വ്വ ഔഷധം വിചാരിച്ചത്ര അപൂര്വ്വമല്ലത്രേ) കണ്ടുമുട്ടിയേക്കാം എന്നുള്ളത് കൊണ്ടും ഈ ശാസ്ത്രശാഖയെ അടിസ്ഥാനമാക്കി രചിച്ചിരിക്കുന്ന ഗ്രന്ഥങ്ങള്‍ വിദ്യാഭാസ വിച്ചക്ഷനന്മാരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിത്തുടങ്ങിയിരിക്കുന്നതിനാലും ഇതു പഠിച്ചിരിക്കേണ്ടത് ഏതൊരു മലയാളിയുടെയും അടിസ്ഥാനാവശ്യം ആണെന്നുള്ള തിരിച്ചറിവാണ്‍ എന്നെക്കൊണ്ട് ഈ കടുംകൈ ചെയ്യിപ്പിച്ചത്. ഇതുവരെയുള്ള നിങ്ങളുടെ ഗണിതപരിജ്ഞാനം മുഴുവന്‍ തേച്ചുരച്ചു മായ്ച്ചുകളഞ്ഞിട്ടു വേണം ഈ നവ ശാസ്ത്രശാഖ പഠിക്കാന്‍ നിങ്ങള്‍ സ്വയം സജ്ജരാവേണ്ടത്.

ഇത്തരം നിര്ദ്ധാരണരീതികള്‍ അറിഞ്ഞോ അറിയാതെയോ പലയിടങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് നിങ്ങള്‍ തന്നെ കണ്ടിരിക്കും. ഇതുവരെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന സന്കേതങ്ങള് ഉപയോഗിച്ചു നിര്‍ദ്ധാരണം ചെയ്യാനാവാത്ത പല പ്രശ്നങ്ങളും നിമിഷനേരം കൊണ്ടു പരിഹരിക്കാം എന്നതാണ് ഈ ഗണിതരീതിയുടെ പ്രത്യേകത. ഉദാഹരങ്ങളിലൂടെ തുടങ്ങാം.

ഉദാഹരണ ചോദ്യങ്ങള്‍
1. ഒന്നാമത്തെ സഖാവ് രണ്ടാമത്തെ സഖാവിനോട് ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍ എന്ന് ചോദിച്ചാല്‍ രണ്ടാമത്തെ സഖാവിന്റെ കൈയില്‍ എത്ര ബീഡി ഉണ്ടായിരുന്നിട്ടുണ്ടാവും? ഒന്നാമത്തെ സഖാവിന്റെ കൈയില്‍ എത്ര തീപ്പെട്ടിക്കൊള്ളി ഉണ്ടായിരുന്നിട്ടുണ്ടാവും?
2. നിങ്ങളുടെ കൈയില്‍ ഒരു കൊട്ടയുണ്ട്‌. ആ കൊട്ടയില്‍ ഒരു മാങ്ങയും. അടുത്ത് കുന്തം വിഴുങ്ങിയ പോലെ നില്ക്കുന്ന അന്തപ്പന്റെ കൈയിലും ഒരു കൊട്ടയുണ്ട്‌. അതിനപ്പുറത്ത് വടി വിഴുങ്ങി നില്ക്കുന്ന തോമാച്ചന്റെ കൈയിലും ഒരു കൊട്ടയുണ്ട്‌. മൂന്നു കൊട്ടയിലുമ് കൂടി എത്രമാങ്ങയുണ്ട്? (അന്തപ്പന്റെയും തോമച്ചന്റെയും കൊട്ടകളിലേക്ക് എത്തി നോക്കാന്‍ പാടില്ല).

നൂതന കലന സാധ്യതകള്‍ ഒന്നും പരിചയമില്ലാത്ത സാധാരണക്കാര്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ ഈ ശാസ്ത്രശാഖയിലൂടെ നിങ്ങള്ക്ക് അതിലളിതമായി ഉത്തരം കണ്ടു പിടിക്കാന്‍ കഴിയും.

പണ്ടു മിമിക്രിക്കാര്‍ പറഞ്ഞിരുന്ന ഒരു തമാശയിലൂടെ പഠനം തുടരാം.

അദ്ധ്യാ: എടാ എനിക്കെത്ര വയസ്സായെന്നറിയുമോ?
കുട്ടി: 44
അദ്ധ്യാ: മിടുക്കന്‍, എങ്ങനെ കണ്ടു പിടിച്ചു.
കുട്ടി: അതോ, എന്റെ വീടിന്റെ അടുത്തൊരു അരവട്ടനുണ്ട്. അവന്റെ വയസ്സ് 22. അത് വച്ചു ഒരു ഊഹം നടത്തിയതാ, ശരിയായല്ലേ?

കണ്ട കണ്ട കണ്ടോ എത്ര കുട്ടി എളുപ്പത്തിലാണ്‍ അദ്ധ്യ യുടെ വയസ്സ് കണ്ടുപിടിച്ചത്.
( ഈ അദ്ധ്യാ പിന്നീട് പുലിയാവുകയും കാലക്രമേണ പ്രസ്തുത ശാസ്ത്രശാഖയുടെ മൂലഗ്രന്ഥം എന്നുതന്നെ വിളിക്കപ്പെടാന്‍ അര്ഹതയുള്ള ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു എന്നത് ചരിത്രം. )

അടുത്ത ഉദാഹരണം.
താഴെ കൊടുത്തിരിക്കുന്ന ടേബിള്‍ നോക്കുക.
ഇനി ഈ ചോദ്യത്തിന് ഉത്തരം എഴുതുക.
വിദ്യാലയത്തില്‍ പഠിച്ചിരുന്നവര് കൂടുതലും ഏത് ജാതിയില്‍ പെട്ടവരായിരുന്നു?
(മതമില്ലാത്ത ജീവാ ഇവരോട് പൊറുക്കേണമേ. അല്ല അങ്ങേക്ക് മതം മാത്രമേ ഇല്ലാത്തതുള്ളൂ? ജാതിയുണ്ടെന്നുണ്ടോ?)


പ്രസ്തുത ഗണിതനിര്ദ്ധാരണ രീതി വശമില്ലാത്ത ഒരു സാധാരണക്കാരന് ഇതു കണക്കാക്കാന്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.
1. ഇതു എത്ര കൊല്ലത്തെ പട്ടികയാണ്? ഏതു വിദ്യാലയത്തിലെ കാര്യമാണ്‍ ചോദിക്കുന്നത്? ഏത് കൊല്ലത്തില്‍? വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ ഈ ടേബിളില് ഉണ്ടോ? സ്കൂളില്‍ ഈ കാലയളവില്‍ ആകെ 23 കുട്ടികളെ ഉണ്ടായിരുന്നുള്ളൂ?

പക്ഷെ ഈ ശാസ്ത്ര ശാഖ പഠിച്ചാല്‍ ഉത്തരം ഈസിയാണ്. ... നായര്‍.

ഇനി ഇന്നത്തെ അഭ്യാസം.

താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഈ പട്ടിക ഉപയോഗിച്ചു നിങ്ങള്‍ തന്നെ ഉത്തരം കണ്ടു പിടിക്കൂ.
1. എന്ത് കൊണ്ടാണ് ഹിന്ദുക്കള്‍ മാത്രം വിദ്യാലയത്തില്‍ പഠിച്ചിരുന്നത്?
2. എന്ത് കൊണ്ടായിരിക്കും മറ്റു മതസ്ഥര്‍ സ്കൂളില്‍ പഠിക്കാതിരുന്നത്‌?

3. മതവിവേചനത്തിന്റെ പേരില്‍ ഏതെങ്കിലും കുട്ടികള്‍
ഇന്നും സ്കൂളില്‍ പഠിക്കാതിരിക്കുന്നുണ്ടോ?
4. ഏതൊക്കെ ജാതിക്കാരാണ് സ്കൂളില്‍ പോകാതിരുന്നിരുന്നത് ?
മുന്കൂര്‍ ജാന്മ്യം:
1. അക്ഷരത്തെറ്റുകള്‍ കാണും. ക്ഷമിക്കുക.
2. ലേഖനത്തിലെ ചോദ്യങ്ങള്ക്ക് താഴെ കാണുന്ന ചോദ്യങ്ങളുമായി എന്തെന്കിലും ബന്ധം തോന്നുകയാണെന്കില്‍ അവ കേവലം യാദ്രൃച്ഛികം മാത്രമാണ്‍. ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിക്കേണ്ടത് ഒരേ ശാസ്ത്രശാഖ ഉപയോഗിച്ചാണെന്ന് മാത്രമാണ്‍ അവ തമ്മിലുള്ള ബന്ധം.

എന്റെ ഈ കമന്റുകൂടി കാണുക.