സാധാരണ ഇവിടെ ചിത്രശലഭങ്ങളെ കാണാറില്ല. കണ്ടിട്ടുള്ളത് വളരെ ചെറിയ, അധികം ഭംഗിയൊന്നുമില്ലാത്ത ഒന്നോ രണ്ടോ എണ്ണത്തിനെ. അതു കൊണ്ട് ഇന്ന് പതിവില്ലാതെ ഒരു ചിത്രശലഭത്തിനെ കണ്ടപ്പോള്‍ ക്യാമറയുമായി അവന്റെ പുറകേ കൂടി. അപ്പോഴാണ്‍ കാണുന്നത് ഒരു പാടെണ്ണമുണ്ട് അവിടെ എന്ന്. ആറ് തരത്തിലുള്ള ചിത്രശലഭങ്ങളെയാണ്‍ ക്യാമറയില്‍ കിട്ടിയത്. ചിത്രങ്ങള്‍ കാണുക.
അവസാനത്തെ ഫോട്ടോയുടെ കൂടിയ റെസല്യൂഷനിലുള്ള ഫോട്ടോ ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡെസ്ക്ടോപ്പില്‍ ഇടാന്‍ കൊള്ളാം എന്നു തോന്നുന്നു. (അവിടെ കാണുന്ന 'Download Photo' എന്ന ലിന്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്ലോഡ് ചെയ്യുക, ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്താല്‍ ചെറിയ ഇമേജ് തന്നെയേ കിട്ടൂ.)