Monday, April 30, 2007

‍സ്മാര്‍ട്ട്‌ സിറ്റി

ഈ പോസ്റ്റിനെക്കുറിച്ച് സൂര്യോദയം ഭായിയോട് ഇന്നലെ സംസാരിച്ചിരുന്നു. പഴയ കരാറും പുതിയ കരാറും തമ്മില്‍ എന്തെങ്കിലും കമ്പാരിസണ്‍ ചാര്‍ട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ മാത്രുഭൂമി അതു ഓള്‍‌റെഡി ചെയ്തിട്ടുണ്ടല്ലോടാ‍ എന്നു പറഞ്ഞു. ഈ ലിങ്കും തന്നു. ഈ വാര്‍ത്ത വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു, എന്തായാലും ഞാന്‍ കണ്ടിരുന്നില്ല. അതു കൊണ്ട് ഇവിടെ പോസ്റ്റുന്നു.


മന്ത്രിസഭയുടെ കാലാവധി കഴിയാറായ നേരത്ത് ഈ കരാറില്‍ ഒപ്പു വയ്ക്കാന്‍ പഴയ സര്‍ക്കാര്‍ കാണിച്ച മരണവെപ്രാളം എല്ലാവരും കണ്ടതാണ്. ആര്‍ക്കെങ്കിലും അറിയാമോ എന്തായിരുന്നു കാരണമെന്ന്?

സൂര്യോദയത്തിന്റെ പോസ്റ്റില്‍ സാജന്‍ ഇങ്ങനെ പറഞ്ഞിരുന്നു. “പഴയ കരാറിന്റെ രീതി വച്ചു നോക്കുമ്പോള്‍ അഴിമതി നടന്നിരിക്കാമെന്ന സാധ്യത വളരെ ഉണ്ടെങ്കിലും.. അതു തെളിയിക്ക പെടാത്തിടത്തോളം കാലം അത് വിശ്വസിക്കാന്‍ എനിക്ക്ഇഷ്ടം തോന്നുന്നില്ല.. “

അദ്ദേഹം ഇതും പറഞ്ഞിരുന്നു “തിടുക്കത്തിലുള്ള ഒരു തീരുമാനവും(തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്)ആയിരുന്നതിനാല്‍.. നെഗോഷിയേഷനുള്ള റൂം തീരെ കുറവായിരുന്നു..“


സാജന്‍ പറഞ്ഞ പോലെ തെളിയിക്കപ്പെടത്തോളം കാലം അഴിമതി നടന്നിട്ടില്ല എന്നു തന്നെ നമുക്കു വിശ്വസിക്കാം. വര്‍ഗ്ഗബോധമുള്ള ഇപ്പോഴത്തെ സര്‍ക്കാരും അഴിമതി ഉണ്ടായിരുന്നോ എന്നൊന്നും അന്വേഷിക്കാന്‍ പോകുന്നില്ല. അടുത്തൊന്നും ഇലക്ഷന്‍ ഇല്ലല്ലോ.

പക്ഷെ അദ്ദേഹത്തിന്റെ രണ്ടാമതായിപ്പറഞ്ഞിരിക്കുന്നത് “നെഗോഷിയേഷനുള്ള റൂം തീരെ കുറവായിരുന്നു“ വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്തുകൊണ്ടാണ് നെഗോഷിയേഷനുള്ള റൂം കുറവായിരുന്നത്? ഇലക്ഷന്‍ വരുന്നത് കൊണ്ട്. അതിനര്‍ത്ഥം ഇവര്‍ക്ക്(രാഷ്ട്രീയക്കാര്‍ക്ക്) നാടിനെക്കാളും നാട്ടുകാരേക്കാളും വലുത് വോട്ടാണ് എന്നതല്ലേ? കുറച്ചു വോട്ട് കൂടുതല്‍ കിട്ടുന്നതിനു വേണ്ടി ഇവര്‍ എന്തും ചെയ്യുമോ? യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇവര്‍ക്കു വേണ്ടേ?


ചാര്‍ട്ടിനു കടപ്പാട് മാത്രുഭൂമിയോട്


No.യു. ഡി. എഫ്‌. എല്‍. ഡി. എഫ്‌.
1‍സ്മാര്‍ട്ട്‌ സിറ്റി സ്ഥാപിക്കുന്നതിനായി ഇന്‍ഫോപാര്‍ക്ക്‌ വിട്ടുകൊടുക്കും. ‍ഇന്‍ഫോപാര്‍ക്ക്‌ കൈമാറില്ല.
2‍എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ ഒരു ഐ. ടി. സ്ഥാപനവും തുടങ്ങില്ല. സര്‍ക്കാര്‍ സ്വന്തം നിലയില്‍ പാര്‍ക്ക്‌ വികസിപ്പിക്കും. ‍സംസ്ഥാനത്ത്‌ എവിടെയും ഐ. ടി. സ്ഥാപനങ്ങളും പാര്‍ക്കുകളും
‍തുടങ്ങുന്നതിന്‌ സര്‍ക്കാരിന്‌ അവകാശമുണ്ട്‌.
3‍സ്മാര്‍ട്ട്‌ സിറ്റി സ്ഥാപിക്കുന്ന 236 ഏക്കര്‍ ഭൂമിക്ക്‌ 26 കോടി രൂപ വാങ്ങി ടീകോമിന്‌ ഉടമസ്ഥാവകാശം നല്‍കും.
സ്മാര്‍ട്ട്‌ സിറ്റി സ്ഥാപിക്കാന്‍ നല്‍കുന്ന 246 ഏക്കര്‍ ഭൂമിക്ക്‌ വിലയായി 104 കോടി രൂപ. ‍88 ശതമാനം ഭൂമി നല്‍കുന്നത്‌ 99 വര്‍ഷത്തെ പാട്ടത്തിന്‌. ബാക്കി 12 ശതമാനത്തില്‍ ടീകോമിനും സര്‍ക്കാരിനും പങ്കാളിത്തമുള്ള സ്മാര്‍ട്ട്‌ സിറ്റി കമ്പനിക്ക്‌ ഉടമസ്ഥാവകാശം.‍ബ്രഹ്മപുരത്ത്‌ വൈദ്യുതി ബോര്‍ഡിന്റെ 100 ഏക്കറിനും കിന്‍ഫ്രയുടെ 10 ഏക്കറിനും പുറമേ 136 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ നല്‍കും.
4‍ഇന്‍ഫോപാര്‍ക്ക്‌ വിട്ടുകൊടുക്കുന്നതിന്‌ പകരം സ്മാര്‍ട്ട്‌ സിറ്റിയില്‍ ‍സര്‍ക്കാരിന്‌ ഒമ്പത്‌ ശതമാനം ഓഹരി പങ്കാളിത്തം.
ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്‌ 16 ശതമാനം ഓഹരി. ഭൂമി വില യില്‍ നിന്ന്‌ ഇതിന്റെ മൂല്യം കുറച്ചശേഷമുള്ള തുകയാണ്‌ ടീകോം നല്‍കുക. അഞ്ചുവര്‍ഷത്തിനകം ഇത്‌ 26 ശതമാനമായി വര്‍ദ്ധിക്കും. അധികമായി നല്‍കുന്ന 10 ശതമാനം ഓഹരിയുടെ വില ആ സമയത്ത്‌ ഒരു സ്വതന്ത്ര ഏജന്‍സി തീരുമാനിക്കും.
5‍ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന്‌ രണ്ട്‌ അംഗങ്ങള്‍. ‍സ്മാര്‍ട്ട്‌ സിറ്റി ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാര്‍ പ്രതിനിധിക്ക്‌. ആദ്യഘട്ടത്തില്‍ ചെയര്‍മാനടക്കം ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന്‌ രണ്ട്‌ പ്രതിനിധികള്‍. ഓഹരി പങ്കാളിത്തം 26 ശതമാനമാവുമ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാരിന്റെ അംഗബലം ചെയര്‍മാനടക്കം മൂന്നാകും.
6‍പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇന്‍ഫോപാര്‍ക്കിലെ തൊഴിലടക്കം ല്‍33,000 തൊഴിലവസരങ്ങള്‍.
‍പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്ലാതെ 90,000 തൊഴിലവസരങ്ങള്‍.
7‍തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ നിബന്ധനയില്ല.
തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ സ്മാര്‍ട്ട്‌സിറ്റിയുടെ 70 ശതമാനവും ഐ. ടി. അനുബന്ധ സേവനങ്ങള്‍ക്കായി നീക്കിവെക്കണം.
8‍വാണിജ്യ സ്ഥാപനങ്ങളുടേതുള്‍പ്പെടെ എല്ലാ വിഭാഗത്തിലും കൂടി 10 വര്‍ഷത്തിനകം 20 ലക്ഷം ചതുരശ്രയടിയിലെങ്കിലും നിര്‍മാണം പൂര്‍ത്തീകരിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.‍10 വര്‍ഷത്തിനകം 88 ലക്ഷം ചതുരശ്രയടിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതില്‍ 62 ലക്ഷം ചതുരശ്രയടിയെങ്കിലും ഐ. ടി. അനുബന്ധ സേവനങ്ങള്‍ക്കായിരിക്കുകയും വേണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കും.

25 comments:

കുതിരവട്ടന്‍ | kuthiravattan said...

സ്മാര്‍ട്ട് സിറ്റി - പഴയ കരാറും പുതിയ കരാറും തമ്മിലുള്ള താരതമ്യം.
മാത്രുഭൂമി(26 ഏപ്രില്‍) യില്‍ നിന്നും എടുത്തത്.

njjoju said...

വേറിട്ട ചില സ്മാര്‍ട്ട് സിറ്റി ചിന്തകള്‍
കുതിരവട്ടന്‍,

സ്മാര്‍ട്ട് സിറ്റി ഏതു വിധേനയും വരണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. അത് ഉമ്മന്‍‌ചാണ്ടിയുടെ കരാറായാലും ശരി അച്യുതാനന്ദന്റെ കരാറായാലും ശരി. കാ‍രണം സ്മാര്‍ട്ട് സിറ്റിയെന്ന സംരംഭത്തിന് വരുത്താന്‍ കഴിയുന്ന ക്രിയാത്മകമായ പുരോഗതിയെക്കുറിച്ച് എനിക്ക് പ്രതീക്ഷകളുണ്ട്. അന്തികമകരാറാവാതെ കരാറുകള്‍ തമ്മില്‍ താരത്മ്യപ്പെടുത്തിയിട്ട് കാര്യമുണ്ടെന്നും തോന്നുന്നില്ല. ഇക്കാര്യത്തില്‍ പത്രങ്ങളെ മുഖവിലയ്ക്കെടുക്കാനും കഴിയില്ല. അതുകൊണ്ട് കരാറായിക്കഴിഞ്ഞ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നോ മറ്റോ ഡൌണ്‍ലോഡ് ചെയ്തു വേണം താരതമ്യപ്പെടുത്താന്‍.

രണ്ടുകരാറും തമ്മിലുള്ള വ്യത്യാസം മാത്രം കണക്കിലെടുത്ത് അഴിമതിയ്ക്ക് സാധ്യതയുണ്ടായിരുന്നെന്നൊക്കെപ്പറയുന്നത് അസംബന്ധമാണ്. (ഒരു സുഹൃത്ത് അത് കോണ്‍ഗ്രസ്സ് പുതുതായി തുടങ്ങാന്‍ പോകുന്ന ചാനലിനുവേണ്ടിയാണ് ഈ അഴിമതി എന്നുവരെ ഊഹിക്കുന്നു.)ഒരുദാഹരണം പറയാം. ഒരാള്‍ തന്റെ മകന് കല്യാണം ആലോചിക്കുന്നു. സ്ത്രീധനത്തുകയായി രണ്ടുലക്ഷം രൂപ ഉറപ്പിക്കുന്നു. വിലപേശിയിരുന്നെങ്കില്‍ ഒരു പക്ഷേ നാലുലക്ഷം രൂപ വരെ കിട്ടിയിരുന്നേനേ. അതുകൊണ്ട് രണ്ടുലക്ഷം രൂപയുടെ അഴിമതിനടന്നു എന്നാണോ അര്‍ത്ഥം?(സ്ത്രീധനത്തിന്റെ ന്യായാന്യായങ്ങളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്.)

അച്യുതാനന്ദന്റെ കരാര്‍ ഉമ്മന്‍ ചാണ്ടിയുടേതിനേക്കാള്‍ മെച്ചമാണെന്ന് കാണിക്കേണ്ടതും ഉമ്മന്‍‌ചാണ്ടി നാടിനെ വഞ്ചിക്കുകയായിരുന്നെന്നും ചിത്രീകരിക്കേണ്ടത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയലക്ഷ്യമാണെന്നു നാം മറക്കരുത്. അതുപോലെതന്നെ തിര്‍ച്ച് പഴയത് മോശല്ലെന്ന് സ്ഥാപിക്കേണ്ടത് വലതുപക്ഷത്തിന്റെ ആവശ്യവുമാണ്.

ഇനി ഇവിടെ നടത്തിയിട്ടൂള്ള താരതമ്യങ്ങളെക്കുറിച്ച് ചിന്തിക്കാം.
1. ഇന്‍ഫോപാര്‍ക്ക്. ഇന്‍ഫോ പാര്‍ക്കിനെ ഒരു ഇഷ്യൂ ആക്കിയെടുത്തത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവിജയമാണ്. അത് 109 കോടിക്കോ മറ്റോ സ്മാര്‍ട്ട് സിറ്റിക്കാര്‍ക്ക് കൈമാറാമെന്നായിരുന്നു ഉമ്മഞ്ചാണ്ടിയുടെ വ്യവസ്ഥ. അങ്ങനെ കൈമാറുന്നതും ഇപ്പോഴത്തെ വ്യവസ്ഥ പ്രകാരം കൈമാറാതിരിക്കുന്നതും തമ്മില്‍ നാടിന് അഥവാ നാട്ടുകാര്‍ക്ക് വലിയ വ്യത്യാസം ഒന്നും ഉണ്ടാക്കുമെന്ന് തോന്നുന്നില്ല, അത് അവിടെ ഉണ്ടായിരിക്കുന്നിടത്തോളം കാലം. പിന്നെ ഇടതുപക്ഷത്തിന് പറയാം ഇന്‍ഫോപ്പാര്‍ക്ക് വിട്ടുകൊടുത്തില്ലന്ന് അത്രമാത്രം.
2.“സംസ്ഥാനത്ത്‌ എവിടെയും ഐ. ടി. സ്ഥാപനങ്ങളും പാര്‍ക്കുകളും
‍തുടങ്ങുന്നതിന്‌ സര്‍ക്കാരിന്‌ അവകാശമുണ്ട്‌.” ഇതു കേട്ടാല്‍ തോന്നും പഞ്ചായത്തുതോറും സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ തുടങ്ങാന്‍ പോവുകയാണെന്ന്. ഇന്നത്തെ ഗതാഗതസംവിധാനം ഉടച്ചുവാര്‍ക്കാതെ അതിനു കഴിയും എന്ന് എനിക്കു തോന്നുന്നില്ല. കൂടിവന്നാല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ചുറ്റിപ്പറ്റിമാത്രമായിരിക്കും ഐടി വികസനം ഉണ്ടാവാന്‍ സാധ്യത.(കര്‍ണ്ണാടകയില്‍ ബാംഗളൂര്‍, മൈസൂര്‍, മംഗലാപുരം ഇവയെ ചുറ്റിപ്പറ്റിയാ‍ണ് ഐടിയുടെ നിലനില്പ്.) കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി പോലൊരു സംരംഭമുള്ളിടത്തോളം കാലം ഒരു വമ്പന്‍ പ്രോജക്റ്റ് വരാ‍നും പോകുന്നില്ല. ഇപ്പോള്‍ തന്നെ സ്ഥലവില കൂടുതലായതിനാല്‍ പുതിയ സംരംഭങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാനും സാധ്യതയില്ല. അതുകൊണ്ട് ഈ വ്യവസ്ഥ പ്രത്യേകിച്ച് ഒരു പ്രയോജനവും ചെയ്യുമെന്ന് ഞാന്‍ പ്രതീ‍ക്ഷിക്കുന്നില്ല.

(തുടരും...)

കുതിരവട്ടന്‍ | kuthiravattan said...

വിശദമായ കമന്റിനു നന്ദി njjoju.എന്റെ മറുപടി കാണുക.

“രണ്ടുകരാറും തമ്മിലുള്ള വ്യത്യാസം മാത്രം കണക്കിലെടുത്ത് അഴിമതിയ്ക്ക് സാധ്യതയുണ്ടായിരുന്നെന്നൊക്കെപ്പറയുന്നത് അസംബന്ധമാണ്.“
അഴിമതി നടന്നു എന്നു ഞാന്‍ പറഞ്ഞില്ല. തെളിയിക്കപ്പെടാത്തോളം കാലം അഴിമതി നടന്നില്ല എന്നു വിശ്വസിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്.
“അത് 109 കോടിക്കോ മറ്റോ സ്മാര്‍ട്ട് സിറ്റിക്കാര്‍ക്ക് കൈമാറാമെന്നായിരുന്നു ഉമ്മഞ്ചാണ്ടിയുടെ വ്യവസ്ഥ. “
വെറുതേ വിട്ടു കൊടുക്കാം എന്നായിരുന്നു വ്യവസ്ഥ.
“കൂടിവന്നാല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ചുറ്റിപ്പറ്റിമാത്രമായിരിക്കും ഐടി വികസനം ഉണ്ടാവാന്‍ സാധ്യത.“
അതേ, ഫലത്തില്‍ കൊച്ചി നഗരത്തില്‍ ഐ.ടി പാര്‍ക്കു തുടങ്ങാനുള്ള അവകാശം നിലനിര്‍ത്തുകയാണ് പുതിയ കരാര്‍ ചെയ്‌തത്. സ്മാര്‍ട്ട്സിറ്റി പോലെ ഒരു വമ്പന്‍ പ്രോജക്ട് അല്ലെങ്കിലും ചെറിയ ചെറിയ പ്രോജക്ടുകള്‍ക്കുള്ള സ്കോപ്പ് എറണാകുളം ജില്ലക്കുണ്ട്. അതു ശരിക്കും അറിയുന്നതു കൊണ്ടാണല്ലോ ടീകോം ആ വ്യവസ്ഥ കരാരില്‍ ഉള്‍പ്പെടുത്തിയത്.

ഞാന്‍ ചാര്‍ട്ടില്‍ ഇട്ടിരിക്കുന്നത് മാതൃഭൂമിയില്‍ നിന്നും ലഭിച്ച വിവരമാണ്. അതു പ്രകാരം എന്റെ കണക്കില്‍ രണ്ടു പ്രോജക്റ്റുകളും തമ്മില്‍ 200 കോടി രൂപയില്‍ അധികം മൂല്യവ്യത്യാസമുണ്ട്. മുന്‍ ഗവണ്മെന്റ് തിര്‍ക്കു പിടിച്ച് കരാറില്‍ ഒപ്പു വയ്ക്കാന്‍ ശ്രമിച്ചത് ഇലക്ഷന്‍ അടുത്തത് മൂലമാണ്(അഴിമതിക്കുള്ള സാധ്യത അങ്ങനെ നിക്കട്ടെ, അന്വേഷണം ആവശ്യമാണ്). അതിനര്‍ത്ഥം രാജ്യതാല്പര്യത്തെക്കാള്‍ അവര്‍ക്കു പ്രധാനം വോട്ട് ആണെന്നാണ്. ആ പ്രതിബദ്ധതയില്ലായ്മയെയാണ് ഞാന്‍ ചോദ്യം ചെയ്‌തത്. എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളും ഒരു പോലെ തന്നെ ഇക്കാര്യത്തില്‍, പക്ഷേ ഇത്രയും വലിയ ഒന്ന്, അതും കേരളത്തില്‍ ഞാന്‍ കാണുന്നത് ആദ്യമായാണ്. കേരലത്തിലെ പ്രബുദ്ധരെന്നഭിമാനിക്കുന്ന ജനത ശരിക്കും മണ്ടന്മാരാണ്. ആരും ചിന്തിച്ചിട്ടില്ല എന്താണ് സംഭവിക്കാന്‍ പോയിരുന്നതെന്ന്. തല്‍ക്കാലം ഇത് ഭാഗ്യവശാല്‍ മാറിപ്പോയ ഒരു അപകടമാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് ആലോചിക്കേണ്ടത്.

വക്കാരിമഷ്‌ടാ said...

ജോജൂ, നാടിന്റെയും നാട്ടുകാരുടെയും പ്രയോജന/പ്രയോജമില്ലായ്‌മ ഒരു കാര്യം. പക്ഷേ യു.ഡി.ഏഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസ്ഥകളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ വ്യവസ്ഥകളും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ എന്തുകൊണ്ടും ടീക്കോമിന് നല്ലത് ആദ്യത്തെ വ്യവസ്ഥയായിരുന്നു (എല്‍.ഡി.എഫിന്റെ പല വ്യവസ്ഥകളും അവര്‍ അംഗീകരിച്ചു എന്ന് മനസ്സിലായപ്പോള്‍, രണ്ടും തമ്മില്‍ നല്ല വ്യത്യാസം അറിഞ്ഞിടത്തോളമുള്ളപ്പോള്‍ അവര്‍ പുളിങ്കൊമ്പില്‍ തന്നെ പിടിക്കാനല്ലായിരുന്നോ നോക്കിയത്, ആദ്യം?). അപ്പോള്‍ അങ്ങിനത്തെ വ്യവസ്ഥ അംഗീകരിപ്പിക്കാന്‍ അവര്‍ ഏതൊക്കെ രീതിയില്‍ യു.ഡി.എഫ് സര്‍ക്കാരിനെ സ്വാധീനിച്ചു എന്നുള്ളതാണ് ഒരു സംശയം.

അവര്‍ പറഞ്ഞു, ഞങ്ങള്‍ കേട്ടു എന്നുള്ള നിഷ്‌കളങ്കത യു.ഡി.എഫ് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പറ്റുമോ എന്ന് സംശയമുണ്ട്. നെഗോഷ്യേഷനൊന്നും സമയമില്ലായിരുന്നു എന്ന വാദം തികച്ചും നിരുത്തരവാദപരവും കുറ്റകരവും.

കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിയുള്ളപ്പോള്‍ വേറൊരു വമ്പന്‍ സംരംഭവും വരില്ല എന്നുള്ളത് 50/50 മാത്രം. വരാം, വരാതിരിക്കാം. പക്ഷേ വേറൊന്നും വരുത്തരുത് എന്ന് ടീക്കോം പറയുകയും അത് യു.ഡി.എഫ് അംഗീകരിക്കുകയും ചെയ്യുമ്പോള്‍ സംഗതി 100/0 ആയി. അതായത്, ഒരു വമ്പന്‍ കൊച്ചിയില്‍ വരണമെന്ന് എല്ലാ കടമ്പകളും കടന്ന് തീരുമാനിച്ചാല്‍ തന്നെയും കരാര്‍ പ്രകാരം അവര്‍ക്ക് കൊച്ചിയില്‍ വരാന്‍ സാധിക്കില്ല-ശുദ്ധ പോക്രിത്തരം. അതിന് എന്തുകൊണ്ട് യു.ഡി.എഫ് കൂട്ടുനിന്നു എന്നുള്ളത് പിന്നൊരു പ്രശ്‌നം. വേറേ ആരു വരാന്‍ എന്നുള്ളത് ഒരു ഗവണ്മെന്റിന്റെ നയമാവാന്‍ പാടില്ല എന്ന് തന്നെ തോന്നുന്നു.

ഇന്‍ഫോ പാര്‍ക്കല്ല സ്മാര്‍ട്ട് സിറ്റി മൊത്തത്തില്‍ തന്നെ കൊച്ചിയില്‍ വന്നാലും സാധാരണക്കാര്‍ക്ക് ചിലപ്പോള്‍ ഒന്നുമില്ലായിരിക്കാം; അല്ലെങ്കില്‍ എന്തെങ്കിലുമുണ്ടായിരിക്കാം. പക്ഷേ ഇന്‍ഫോ പാര്‍ക്കിന്റെ മൊത്തം അധികാരവും ടീക്കോമിന് കിട്ടുമ്പോള്‍ അവര്‍ക്ക് അതുകൊണ്ട് പല ഉപയോഗവുമുണ്ട്. ഇവിടെയും അവര്‍ക്കായിരുന്നു നേട്ടം. അവര്‍ ആ നേട്ടത്തിനായി എങ്ങിനെയൊക്കെ യു.ഡി.എഫിനെ കണ്ടു എന്നും എന്തെങ്കിലും പിന്നാമ്പുറ വിലപേശലില്‍ കൂടിയാണോ അതിനും യു.ഡി.എഫ് സമ്മതിച്ചതെന്നും അടുത്തൊരു ചോദ്യം (കോണ്‍‌സ്പിരസി തിയറിയാണ്, പക്ഷേ എല്‍.ഡി.എഫ് വന്നപ്പോള്‍ ഇന്‍ഫോ പാര്‍ക്ക് ടീക്കോമിന് വിട്ടുകൊടുക്കേണ്ടി വന്നില്ലല്ലോ).

കിരണ്‍ പറഞ്ഞതുപോലെ സൈദ്ധ്യാന്തികമായി ജോജു പറഞ്ഞ രീതിയിലൊക്കെ വാദിക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ യു.ഡി.എഫിന്റെ സ്മാര്‍ട്ട് സിറ്റി പരിപാടി അത്ര നിഷ്‌കളങ്കമല്ലായിരുന്നു എന്ന് തന്നെ തോന്നുന്നു. അല്ലെങ്കില്‍ നല്ലവണ്ണം അവര്‍ വിയര്‍പ്പൊഴുക്കേണ്ടി വരും, അവര്‍ അക്കാര്യത്തില്‍ ശുദ്ധന്മാരായിരുന്നു എന്ന് കാണിക്കാന്‍.

അപ്പു said...

ലേഖനവും കമന്റുകളും ഒന്നുപോലെ മെച്ചം. ചര്‍ച്ച തുടരട്ടെ.

njjoju said...

കുതിരവട്ടന്‍,

ഇന്‍ഫൊ പാര്‍ക്ക് വെറുതെ കൊടുക്കാം എന്ന് ഉമ്മഞ്ചാണ്ടിയുടെ കരാറിലെവിടെയും പറഞ്ഞിട്ടില്ല.“ഇന്‍ഫോപാര്‍ക്ക് നിലകൊള്ളുന്ന 62.5 ഏക്കറാണ് 109 കോടിക്കെ കൈമാറാനിരുന്നത്.മറ്റൊരു 100 ഏക്കര്‍ 36കോടിക്കും വേറേയൊരു 100 ഏക്കര്‍ ഫ്രീ ആയും നല്‍കാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വ്യവസ്ഥ. ”

കൊച്ചി നഗരത്തില്‍ ഐ.ടി പാര്‍ക്കു തുടങ്ങാനുള്ള അവകാശം നിലനിര്‍ത്തുകയാണ് പുതിയ കരാര്‍ ചെയ്‌തത്. ശരിയാണ് കുതിരവട്ടന്‍. പക്ഷേ അങ്ങനെയൊരു അവകാശം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല എന്നാണ് ഞാന്‍ പറഞ്ഞത്. സ്വകാര്യസംരംഭങ്ങള്‍ വരുന്നതിന് പഴയ സ്മാര്‍ട്ട്സിറ്റികരാര്‍ എതിരല്ലായിരുന്നു. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടു കൂടി എറണാകുളത്ത് മറ്റൊരു സംരംഭം വരുമോ എന്ന് കണ്ടറിയണം.

തീര്‍ച്ചയായും ഇലക്ഷന്‍ മൂലമാണ് ഉമ്മന്‍‌ചാണ്ടി തിടുക്കം കാട്ടിയത്. രാഷ്ട്രീയലക്ഷ്യമില്ലാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന് നിലനില്പുണ്ടോ?
അടുത്ത ഇലക്ഷനില്‍ സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കിയതിന്റെ ക്രെഡിറ്റ് ഉയര്‍ത്തിക്കാട്ടാനാവും ഇടതിന്റെ ശ്രമം. അതേ സമയം അതിന്റെ പിതൃത്വം തങ്ങള്‍ക്കാണന്നു സ്ഥാപിക്കാനാവും വലത് ശ്രമിക്കുക. “അതിനര്‍ത്ഥം രാജ്യതാല്പര്യത്തെക്കാള്‍ അവര്‍ക്കു പ്രധാനം വോട്ട് ആണെന്നാണ്.” അങ്ങനെ ആക്കിത്തീര്‍ത്തത് ഇവിടുത്തെ ജനമാണ്. അഴിമതിക്കാരാണെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും എത്രപേരെ നമ്മള്‍ ജയിപ്പിച്ചു വിട്ടു. അപ്പോള്‍ നല്ലതു ചെയ്തിട്ടുന്നും ഒരു കാര്യവുമില്ല, കാശിറക്കിയില്ലെങ്കില്‍ വോട്ടു വീഴില്ല എന്നു വരുന്നു. രാജ്യതാത്പര്യങ്ങളെക്കാള്‍ വോട്ട് പ്രധാനമാകുന്നു. ക്യാമ്പെയില്‍ ചെയ്യാതെ ജയിക്കാം എന്നു പറയാന്‍ ധൈര്യമുള്ള ഏതെങ്കിലും വ്യക്തിയുണ്ടോ ഇവിടെ.

മാതൃഭൂമിയ്ക്ക് വ്യക്തമായ നിലപാടുകളുള്ള നിലയ്ക്ക് അവരുടെ ചാര്‍ട്ടിനെ കണ്ണുമടച്ച് വിശ്വസിക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്.

ദേ..പിന്നെയും അഴിമതി. സുഹൃത്തേ അഴിമതിയ്ക്കുള്ള സാധ്യത ഇപ്പോഴും ഉണ്ട്. കാരണം മാര്‍ക്കറ്റു വിലയിലല്ല ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട വ്യവസ്ഥകളുമായി മറ്റു സംരംഭകര്‍ വരുകയും ചെയ്തു.കൈമാറുന്ന തുകയുടെ വ്യത്യാസം മാത്രം കണക്കിലെടുത്ത് അഴിമതി ആരോപിക്കുന്നത് ബാലിശമാണ് എന്നാണ് ഞാ‍ന്‍ പറയുന്നത്. അത്രയും ഭൂമി സ്മാര്‍ട്ട് സിറ്റിയ്ക്ക് ഫ്രീയായി കൊടുത്തിരുന്നെങ്കില്‍ പോലും അതുമാത്രം കണക്കിലെടുത്ത് അഴിമതി ആരോപിക്കാനാവില്ല. കാരണം സ്മാര്‍ട്ട് സിറ്റിയുടെ പ്രാധാന്യം തന്നെ. അതു വരാനായി എന്തു വിട്ടു വീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറായാലും അതിനെ അഴിമതി എന്നു പറയാനാവില്ല.


വക്കാരി,

എന്റെ അഭിപ്രായങ്ങള്‍ കിരണിന്റെ ബ്ലോഗില്‍ എഴുതിയിട്ടൂണ്ട്. സമയമുണ്ടെങ്കില്‍ വായിക്കം. വീണ്ടും ആവര്‍ത്തിക്കാന്‍ താത്പര്യവുമില്ല സമയവുമില്ല.

“നാടിന്റെയും നാട്ടുകാരുടെയും പ്രയോജന/പ്രയോജമില്ലായ്‌മ ഒരു കാര്യം.“
വക്കാരി, നാടിന്റെ പ്രയോജനമാണ് ഇതിലെ ഏറ്റവും വലിയ ഘടകം. പരോക്ഷമായി ബോധപൂര്‍വ്വമല്ലാതെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളാണ് സ്മാര്‍ട്ട് സിറ്റിയുടെ മേന്മ. അതുമനസ്സിലാ‍ക്കാതെ ചര്‍ച്ച ചെയ്തിട്ടു കാര്യമുണ്ട്ന്നു തോന്നുന്നില്ല. ഈ പ്രയോജനങ്ങള്‍ കണക്കിലെടുത്ത് എന്തു വിലകൊടുത്തും സ്മാര്‍ട്ട് സിറ്റി വരണമെന്നാഗ്രഹിക്കുന്ന ഒരാള്‍ക്ക് ഉമ്മന്‍ ചാ‍ണ്ടിയുടെ കരാറല്ല അതിലും മോശമെന്നു ചിത്രീകരിക്കാനാവുന്ന ഒരു കരാറിനെ പോലും കുറ്റപ്പെടുത്താനാവില്ല. കാരണം ഇരുനൂറോ മുന്നൂറോ കോടിയുടെ വ്യത്യാസം വന്നാലും ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന രണ്ടായിരം കോടിയുടെയോ മൂവായിരം കോടിയുടെയോ പ്രയോജനത്തില്‍ അതിനെ മറക്കുവാന്‍ കഴിയും.

“പക്ഷേ വേറൊന്നും വരുത്തരുത് എന്ന് ടീക്കോം പറയുകയും അത് യു.ഡി.എഫ് അംഗീകരിക്കുകയും ചെയ്യുമ്പോള്‍ സംഗതി 100/0 ആയി.” സ്വകാര്യസംരംഭകര്‍ക്ക് എത്രവേണമെങ്കിലും വരാന്‍ അവകാശമുണ്ടായിരുന്നു. സര്‍ക്കാര്‍ പങ്കാ‍ളിത്തം പാ‍ടില്ലന്നേ ഉള്ളൂ.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അച്യുതാനന്ദന്‍ ഉള്‍പ്പേടെയുള്ളവര്‍ നടത്തിയ ആരോപണങ്ങളെ (ഇന്‍ഫോ പാര്‍ക്ക് ഒഴിച്ച്)കാറ്റില്‍ പറത്തിയാണ് അവര്‍ പുതിയകരാറുണ്ടാക്കിയിരിക്കുന്നത്.

പുതിയ കരാറ് വന്നതുകൊണ്ട് പഴയതിനെ തള്ളിപ്പറയുന്നത് അറിവില്ലായ്മയോ അവസരവാദപരമോ ആണ്. ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ “ഇശ്ചാശക്തി”യെയും നിശ്ചയദാര്‍ഢ്യത്തെയും ഒക്കെ പുകഴ്ത്തുന്നവര്‍ തന്നെ ടീകോം പദ്ധതിയില്‍ നിന്നു പിന്മാറിയിരുന്നെങ്കില്‍ കുറ്റപ്പെടുത്തുമായിരുന്നു.

കണ്ണൂസ്‌ said...

ജോജു, രണ്ടു തരത്തിലുള്ള പ്രൊജക്റ്റുകള്‍ ഉണ്ട്‌. ഒന്ന് നമ്മേത്തേടി വരുന്നതും, മറ്റൊന്ന് നമ്മള്‍ നിക്ഷേപകരെ തേടി കണ്ടെത്തുന്നതും. സ്മാര്‍ട്ട്‌ സിറ്റി ആദ്യത്തെ വിഭാഗത്തില്‍ പെട്ട പദ്ധതി ആണ്‌. അതിന്റെ കാരണങ്ങള്‍ എന്താണെന്ന് പണ്ട്‌ ചന്ത്രക്കാരന്‍ ബെന്നിയുടെ ബ്ലോഗില്‍ വിശദമായി പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ ബെന്നി ബ്ലോഗ്‌ കിഴിച്ചു കളഞ്ഞതു കാരണം എനിക്ക്‌ ആ ലിങ്ക്‌ ഇവിടെ തരാന്‍ പറ്റുന്നില്ല. ചന്ത്രക്കാരന്‌ സമയമുണ്ടെങ്കില്‍ ഒന്നുകൂടി വിശദീകരിക്കുമായിരിക്കും.

അങ്ങിനെ നമ്മളെത്തേടി വരുന്ന ഒരു പ്രൊജക്റ്റില്‍ ഫലപ്രദമായ വിലപേശല്‍ നടത്താന്‍ കഴിയാതെ പോവുക എന്നത്‌ ഒരു സര്‍ക്കാരിന്റെ പരാജയത്തിന്റെ ഏറ്റവും ദയനീയമായ മുഖമാണ്‌. തീര്‍ത്തും മെച്ചപ്പെട്ട ഒരു കരാര്‍ അംഗീകരിക്കപ്പെട്ടപ്പോഴും, പഴയതിനെ ന്യായീകരിക്കുക എന്നത്‌ പുച്ഛത്തോടെയല്ലാതെ കാണാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിന്‌ ഏകദേശം ഒന്നരക്കൊല്ലം മുന്‍പു തന്നെ കരാറിന്റെ രൂപം വ്യക്തമായിരുന്നു എന്നത്‌ ഒരു വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയക്കാരന്റെ നിലനില്‍പ്പിലേക്ക്‌ മാത്രമല്ല വിരല്‍ ചൂണ്ടുന്നത്‌. സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തിലെങ്കിലും അഴിമതി ശ്രമം നടന്നു എന്നത്‌ ഒരല്‍പ്പം ചിന്തിക്കുന്ന ആരും വിശ്വസിക്കും.

കണ്ണൂസ്‌ said...

Cache--ഇല്‍ നിന്ന് പിടിച്ചെടുത്ത കണ്ണിയാണ്‌. (ബെന്നിയുടെ ബ്ലോഗ്‌ ഒരു ജര്‍മ്മന്‍ അടിച്ചു മാറ്റി). വര്‍ക്ക്‌ ചെയ്യുമോ എന്നറിയില്ല. ശരിയാവുന്നില്ലെങ്കില്‍, ബെന്നി-ദീപക്‌ സംസാരം, ബെന്നി അനുവദിച്ചാല്‍, ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ട്‌ ഇങ്ങോട്ട്‌ കണ്ണി കൊടുക്കാം.

സ്മാര്‍ട്ട് സിറ്റിക്ക് പിന്നിലെന്ത്?

കുതിരവട്ടന്‍ | kuthiravattan said...

കണ്ണൂസ്, അത് എങ്ങനെയെങ്കിലും സംഘടിപ്പിക്കാമോ എന്നു നോക്കൂ. ഈ വിഷയത്തില്‍ ഇതു വരെ ഉണ്ടായ conversation നുകളും മറ്റു വിവരങ്ങളും അറിയാന്‍ എനിക്കും താല്പര്യമുണ്ട്. നമുക്കു പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയാതെ കഴിക്കാമല്ലോ. അതു പോലെ പഴയ കരാര്‍ എവിടെ നിന്നെങ്കിലും download ചെയ്യാന്‍ പറ്റുമോ? പറ്റുമെങ്കില്‍ ലിങ്ക് അയക്കൂ. അത് മലയാളത്തിലേക്ക് translate ചെയ്ത് പോസ്റ്റ് ചെയ്യാം.

കണ്ണൂസ്‌ said...

കുതിരവട്ടാ, ഒരു cache link ഞാന്‍ ഇട്ടിട്ടുണ്ട്‌. എനിക്ക്‌ കാണുന്നുണ്ട്‌, ആ ചര്‍ച്ച. ഒന്ന് നോക്കിയിട്ട്‌ പറയൂ, എല്ലാവര്‍ക്കും കാണാമോ എന്ന്.

ആ ചര്‍ച്ചയില്‍ത്തന്നെയുള്ള കമന്റുകളിലൊന്നില്‍ പഴയ കരാറിലേക്ക്‌ ഒരു കണ്ണിയുണ്ട്‌.

കുതിരവട്ടന്‍ | kuthiravattan said...

ലിങ്കിലുള്ള പോസ്റ്റ് ഞാന്‍ വായിച്ചു. കമന്റുകള്‍ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു.

സൂര്യോദയം said...

njjoju പറഞ്ഞ ചില കാര്യങ്ങളില്‍ അല്‍പം വിയോജിപ്പുണ്ട്‌...

'കൊച്ചി നഗരത്തില്‍ ഐ.ടി. പാര്‍ക്ക്‌ നിലനിര്‍ത്തുന്നതിനുള്ള അവകാശം നിലനിര്‍ത്തി എന്നതില്‍ വലിയ കാര്യമില്ല' എന്ന് പറയുന്നു.
അതൊരു വലിയ കാര്യമല്ലേ??? വേറെ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ തുടങ്ങുമോ ഇല്ലയോ എന്നതല്ല പ്രശ്നം... അതിനുള്ള അവകാശം ഇല്ലാതായാല്‍ സാദ്ധ്യത 0 ആണ്‌. ഇപ്പോഴാണെങ്കില്‍ സാദ്ധ്യതകള്‍ തുറന്നുകിടക്കുന്നു. ഭാവിയില്‍ ഏത്‌ ഗവര്‍ണ്മെന്റിനും ആകാം... (ടി കോമുമായി ചര്‍ച്ച നടക്കുമ്പോള്‍ തന്നെ രണ്ടോ മൂന്നോ പ്രൊപ്പോസലുകള്‍ സര്‍ക്കാറിനുമുന്‍പില്‍ ഉണ്ടായിരുന്നു എന്ന് മറക്കരുത്‌)

'രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി രാജ്യതാല്‍പര്യങ്ങള്‍ വഴിമാറുന്നു' എന്ന ഉള്ളടക്കം അംഗീകരിയ്ക്കുന്നു. ഏത്‌ രാഷ്ട്രീയപാര്‍ട്ടിയായാലും ഏറെക്കുറെ ഇതേ ലൈന്‍ തന്നെ.

'എന്ത്‌ ഇളവും കൊടുത്ത്‌ എങ്ങനേയും ഈ സംരംഭം ഇവിടെ വന്നാല്‍ മതി' എന്ന് ആഗ്രഹിക്കുന്ന ഒരു ജനവിഭാഗം (പ്രത്യേകിച്ച്‌ ഐ.ടി. പ്രൊഫഷണല്‍സ്‌) ഇവിടെ ഉണ്ട്‌ എന്നത്‌ സത്യം. പക്ഷെ, അവരും രാജ്യതാല്‍പര്യത്തേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം കൊടുത്തിരുന്നു എന്നതിനാലാണ്‌ 'എങ്ങനെയായാലും ഇതൊന്ന് വന്നാല്‍ മതി' എന്ന നിലപാട്‌ പ്രകടിപ്പിക്കുന്നത്‌.

ശരാശരി വരുമാനക്കാരായ സാധാരണക്കാരെ ദോഷമായി ബാധിക്കാതെ, സംസ്ഥാനത്തിന്റെ വികസനം മുന്നോട്ട്‌ കൊണ്ടുപോകാനായിരിയ്ക്കണം ഏതൊരു ഭരണകര്‍ത്താക്കളും ശ്രമിക്കേണ്ടത്‌. അല്ലാതെ, 'എങ്ങനെയായാലും വികസനം മാത്രം മതി' എന്ന ആശയമല്ല വേണ്ടത്‌.

ചന്ത്രക്കാറന്‍ said...

ബെന്നിയുടെ ബ്ലോഗ്‌ കോപ്പിചെയ്ത്‌ ഇവിടെ (http://chandrakkaran.blogspot.com/2007/05/blog-post.html) പേസ്റ്റുചെയ്തിട്ടുണ്ട്‌

mallukkuttan said...

ഈ സ്മാറ്ട് സിറ്റി വന്നാല്‍ കേരളിയര്‍ക്കും, കൊച്ചിക്കാര്‍ക്കുമുണ്ടാവുന്ന ഗുണമോ ദോഷമോ ആര്‍ക്കെങ്കിലും വിശദീകരിക്കാമോ?

കുതിരവട്ടന്‍ | kuthiravattan said...

രാഷ്‌ട്രീയക്കാരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി രാജ്യ താല്പര്യങ്ങള്‍ വഴി മാറുന്നു എന്നതാണ് മുഖ്യമായും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. രാജ്യം അവനൊരു പ്രശ്നമല്ല. വോട്ടാണ് പ്രധാനം.

സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചുള്ള പഴയ ചര്‍ച്ച പൊക്കിയെടുത്തതിന് കണ്ണൂസിനും ചന്ത്രക്കാരനും നന്ദി. ധാരാളം കാര്യങ്ങള്‍ അവിടെ ഡിസ്കസ് ചെയ്തു കഴിഞ്ഞു.അവ ആവര്‍ത്തിക്കാതെ കഴിക്കാം.

ഇനി സ്മാര്‍ട്ട് സിറ്റി വന്നാലുള്ള ഗുണവും ദോഷങ്ങളും.
കുറെക്കൂടി മലയാളികള്‍ക്ക് അന്യനാട്ടില്‍ പോകാതെ നാട്ടില്‍ തന്നെ ജോലി ചെയ്യാം. ആഴ്ചാവസാനമെങ്കിലും അച്ഛനെയും അമ്മയെയും കാണാം. നമ്മള്‍ ഭക്ഷണത്തിനായും വാടകക്കായും മറ്റ് ആവശ്യങ്ങള്‍ക്കായും ചിലവഴിക്കുന്ന കാശ് കേരളീയര്‍ക്കു തന്നെ ഉപയോഗപ്പെടും. കേരളത്തിന് പുറമേ നിന്നും ഇതു പോലെ തന്നെ കേരളത്തില്‍ പണം ചിലവഴിക്കപ്പെടും. കേരളീയരുടെ ജീവിത നിലവാരം ഉയരും.
ദോഷം എന്താണെന്നു വച്ചാല്‍ എല്ലാ നഗരങ്ങള്‍ക്കും ഉള്ള ദോഷം തന്നെ. ഗതാഗത തടസ്സങ്ങള്‍, തിരക്ക്, മാനുഷിക മൂല്യങ്ങളുടെ വില കുറയുക, അങ്ങനെ അങ്ങനെ. തട്ടിക്കിഴിച്ചു നോക്കിയാല്‍ ഗുണമാണ് കൂടുതല്‍.

വക്കാരിമഷ്‌ടാ said...

സ്മാര്‍ട്ട് സിറ്റി വന്നാല്‍ മലയാളികള്‍ക്ക് അവിടെ ജോലിക്ക് സംവരണമുണ്ടോ? നമ്മള്‍ ബാംഗ്ലൂരിലും പൂനെയിലുമൊക്കെ പോയി ജോലി ചെയ്യുന്നതുപോലെ ഇന്ത്യയുടെ പല ഭാഗത്തുനിന്നും ആള്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയിലും വരില്ലേ? (മലയാള നാട്ടില്‍ മലയാളികള്‍ക്കാണ് സാധ്യത കൂടുതലെന്ന ഭാഗം മാറ്റി നിര്‍ത്തിയാല്‍)

കുതിരവട്ടന്‍ | kuthiravattan said...

വരട്ടെ വക്കാരി, ഇവനൊക്കെ ഇവിടെ വരട്ടെ. പത്തു മാസത്തെ വാടക എണ്ണിക്കോടുക്കുമ്പോള്‍ ഞാന്‍ വിചാരിച്ചതാ ഇവനെയൊക്കെ എന്റെ കൈയില്‍ കിട്ടുമെന്ന്. ഇവന്റെയൊക്കെ കൈയില്‍ നിന്ന് 12 മാസത്തെ വാടക വാ‍ങ്ങണം. എന്തോരം വാടകയാ ഈ ഞാന്‍ തന്നെ കേരളത്തിന് പുറത്തു കൊടുത്തിട്ടുള്ളത്. കണക്കു പറഞ്ഞു വാങ്ങണം ഇവരുടെ കൈയില്‍ നിന്ന്.

SAJAN | സാജന്‍ said...

കുതിരവട്ടന്‍ വൈകിപ്പോയല്ലോ.. ഇത് ആദ്യം തനി മല്യാളത്തില്‍ കണ്ടദിവസം ഞാന്‍ ക്ലിക്ക് ചെയ്തിട്ട് ബ്ലോഗറിനെ കിട്ടുന്നില്ലന്നാ മെസേജ് വന്നത്..
പിന്നെ സമയത്തിന്റെ അഭാവം കാരണം ബ്ലോഗ് സന്ദര്‍ശിക്കാനും കഴിഞ്ഞില്ലാ..
ഈ ചര്‍ച്ച ഇത്ര്യും പുരോഗമിച്ചോ.. നടക്കട്ടെ ഒരു നല്ല കേള്‍വിക്കാരനായി (അല്പം തിരക്ക് മൂലം) ഞാനും ഉണ്ടാവും...!!!

njjoju said...

കണ്ണൂസ്,

ബെന്നിയുടെ ബ്ലോഗില്‍ പറയുന്നതു പോലെ കൊച്ചിയ്ക്ക് വലിയ സാധ്യതകളാണുള്ളത്. അതു മുതലാക്കാന്‍ നമുക്കായിട്ടൂണ്ടോ എന്നതാണ് വിഷയം. 2002ലോ മറ്റോ നടത്തിയ ഒരു സര്‍വ്വേയില്‍ ഐ.ടി യ്ക്ക് അനുകൂലമായ ഇന്ത്യന്‍ നഗരങ്ങളില്‍ രണ്ടാം സ്ഥാനമായിരുന്നു കൊച്ചിയ്ക്ക്.(ഹൈദെരാബാദ് ഒന്നാമത്). കര്‍ണ്ണാടകവും ആന്ധ്രയും ബഹുദൂരം മുന്‍പോട്ടുപോയിട്ടും നമ്മള്‍ എവിടം വരെ എത്തി എന്നാലോചിക്കേണ്ടതാണ്.

ടീ കോം കാര് കൊച്ചിയെ തേടിവന്നതായിരിക്കാം. ടീ കോമിനെക്കാള്‍ “സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന” പ്രോപ്പോസലുകളാണ് മുത്തൂറ്റുകാരും ജ.ബി ഗ്രൂപ്പും വച്ചത്. എന്നിട്ടും സര്‍ക്കാര്‍ ടീ കോമിനു പിന്നാലെ പോയതിലും താങ്കള്‍ അഴിമതി ആരോപിക്കുമോ? ഉമ്മഞ്ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ അഴിമതി നടക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഈ സമയത്തും അതിനു സാധ്യതയുണ്ട്. കാരണം സര്‍ക്കാര്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നുണ്ട്. മാര്‍ക്കറ്റു വിലയില്‍ നിന്നു താഴ്ത്തിയാണ് ഭൂമി കൈമാറുന്നത്.

സര്‍ക്കാര്‍ ടീകോമിനു പിന്നാലെ തന്നെ പോയതില്‍ നിന്നും ടീകോമിന് മറ്റു ഗ്രൂപ്പുകളില്‍ നിന്നുള്ള വ്യത്യാസം മനസ്സിലാക്കാം. ടീ കോമിന് ഭീഷണി ഉയര്‍ത്താന്‍ പോന്ന ഒരു ഗ്രൂപ്പും വന്നിട്ടീല്ലതന്നെ. സര്‍ക്കാര്‍ ക്ഷണിച്ചിട്ടാണ് അവര്‍ ചര്‍ച്ചയ്ക്ക് വന്നത്. സ്മാര്‍ട്ട് സിറ്റി നഷ്ടമായി എന്നു കരുതിയ ഒരു ഘട്ടത്തിലാണ് യൂസഫലി ഇടപെട്ട് ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചത്. എന്നിട്ടൂം കാര്യത്തിനു തീരുമാനമാവാതെ വന്നപ്പോഴാണ് മാര്‍ച്ച് 10 ന് LDF യോഗം ചേരുന്നതും സ്മാര്‍ട്ട് സിറ്റി നഷ്ടമാകരുതെന്നും, സര്‍ക്കാര്‍ വിട്ടു വീഴ്ചക്ക് തയ്യാറാകണമെന്നുമുള്ള തരത്തിലുള്ള ഉപദേശങ്ങള്‍ സര്‍ക്കാരിനു കൊടുക്കുന്നത്. ഇതൊന്നും ഓര്‍ക്കാന്‍ താത്പര്യമില്ലാത്തവര്‍ ഓര്‍മ്മിക്കണമെന്നില്ല. ഇതില്‍ നിന്നൊക്കെ മനസ്സിലാവും സര്‍ക്കാര്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ ടീകോം കാര്‍ അപ്പാടെ അംഗീകരിക്കുകയല്ലായിരുന്നെന്ന്. അപ്പോള്‍ നമ്മെ തേടിവന്ന പ്രോജക്ട് എന്നനിലയിലുള്ള വ്യഖ്യാനം കണ്ണൂസ് പറഞ്ഞ അര്‍ത്ഥത്തില്‍ ശരിയല്ല. അതേ സമയം കൊച്ചിയുടെ സാധ്യതകളില്‍ ടീ കോമിന് കണ്ണുണ്ടുതാനും.

തമ്പിയളിയന്‍ said...

http://www.puzha.com/puzha/news/html/news1_apr26_07.html

പുഴയില്‍ ഒരു പോസ്റ്റ് ഇതിനെക്കുറിച്ച് വായിച്ചതെയുള്ളു.
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊണ്ടുപോയി. ഉമ്മന്‍ ചാണ്ടിയെ കാണാനുമില്ല:)
ആ മുടി ഒക്കെ ഒന്നു വെട്ടി കുട്ടപ്പനായി ഇനി ആശാന്‍ എവിടേലും പൊങ്ങും എന്നു കരുതാം:)

സൂര്യോദയം said...

njjoju.....
താങ്കള്‍ എന്താണ്‌ സമര്‍ത്ഥിക്കാന്‍ ഉദ്ദേശിക്കുന്നത്‌? പഴയ കരാറും പുതിയതും തമ്മില്‍ വല്ല്യ അന്തരമൊന്നുമില്ല, അത്ര വല്ല്യ കാര്യോം ഇല്ല എന്നൊക്കെയാണോ???

വെറും കോമ്മണ്‍ സെന്‍സുള്ളവര്‍ക്കു തന്നെ ഇതൊക്കെ തിരിച്ചറിയാം... ഇനി അതിന്മേല്‍ പിടിച്ച്‌ അഭ്യാസം കളിച്ചിട്ട്‌ കാര്യമില്ല എന്ന് മനസ്സിലാക്കുന്നവര്‍ക്ക്‌ അത്രയും നന്ന്...

സുരലോഗം || suralogam said...

udf-ന്റെ കാലത്ത് ടീകോമുമായി ശരിയായ വിലപേശല്‍ നടന്നില്ല എന്നത് വ്യക്തമായകാര്യം.ഇതില്‍ രണ്ടു സാധ്യത കാണാവുന്നതാണ്.
1.അതിനിള്ള കഴിവില്ലായ്മ അല്ലെങ്കില്‍ അറിവില്ലായ്മ.
2.അഴിമതിക്കു വിധേയരായി വിട്ടുവീഴ്ചകള്‍ ചെയ്തു.
സീനിയര്‍ ആയ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അറിവും കഴിവും ഇല്ലാത്തവരാണെന്ന് കരുതാന്‍ പ്രയാസമാണ്.ഇത് രണ്ടാമത്തെ സാധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.മറ്റൊരു കാര്യം എല്ലാ അഴിമതിക്കരാറുകളിലും അസാധാരണമായ തിടുക്കം കാണാവുന്നതാണ് എന്നതാണ്.അങ്ങനെ നോക്കുമ്പോഴും ധൃതിപ്പെട്ട് കരാര്‍ ഒപ്പിടാന്‍ മുന്‍സര്‍ക്കാര്‍ ശ്രമിച്ചതു് സംശയത്തിന് ഇടനല്‍കുന്നു

SAJAN | സാജന്‍ said...

ശ്രീ സുരലോഗം, താങ്കളുടെ കമന്റ് വായിച്ചു അതിനൊരു മറുപടി ആവാമെന്നു തോന്നിയത് കൊണ്ട് എഴുതട്ടേ..
ഇതൊരു ചര്‍ച്ച അല്ലേ.. താങ്കള്‍ പറഞ്ഞ രണ്ടേ രണ്ട് സാധ്യതയില്‍ എല്ലാം അവസാനിച്ചാ‍ല്‍ പിന്നെ ചര്‍ച്ചക്ക് എന്തു പ്രസക്തി, കഴിയുമെങ്കില്‍
സൂര്യോദയ്ത്തിന്റെ പഴയ പോസ്റ്റില്‍ ഞാനിട്ട കമന്റ് ഒന്ന് വായിക്കാമോ.. ലിങ്ക് ഈ പോസ്റ്റിലുണ്ട്..:)

musthu said...

http://thorayi.blogspot.com/

കേരളഫാർമർ/keralafarmer said...

യു.ഡി.എഫ് ചെയ്തത്‌ വലിയൊരു ചതിയായിരുന്നു. എല്‍.ഡി.എഫിന്
ഒരു ലക്ഷം പേര്‍ സംഘടിച്ച്‌ ഒരു സമരം ചെയ്താല്‍ കഴിഞ്ഞാല്‍ എന്താവും ഗതി?