Sunday, August 5, 2007

മയിലും കുഞ്ഞുങ്ങളുംPosted by Picasa

16 comments:

കുതിരവട്ടന്‍ | kuthiravattan said...

കാഴ്‌ബംഗ്ലാവില്‍ വച്ച് കണ്ടത്.

ബാജി ഓടംവേലി said...

എന്താ അവരോടു ഫോട്ടോയിക്ക്‌ പോസു ചെയ്യാന്‍ പറയാതിരുന്നത്‌

ബയാന്‍ said...

നല്ല കുടുംബം.

ശാലിനി said...

മയിലെന്ന് കേള്‍ക്കുമ്പോള്‍ പീലിവിരിച്ചു നില്‍ക്കുന്ന രൂപമാണ് മനസില്‍ വരിക. മയിലിന്റെ കുഞ്ഞുങ്ങളെ ആദ്യമായി കാണുകയാണ്.

മുസാഫിര്‍ said...

മയിലിന്റ്റെ കാലില്‍ ഒരു തളയുണ്ടല്ലോ !

ആവനാഴി said...

മയിലാളന്‍‍ മയില്‍പ്പെണ്ണിനോടു പറഞ്ഞു:“പെണ്ണേ നീ ധാരാളം മുട്ടയിടണം. നമുക്ക് ധാരാളം മക്കളുണ്ടാവണ്ടെ; വയസ്സുകാലത്തു ആരാ ഇച്ചരെ വെള്ളം തര്വാ എന്നറീല്ലല്ലോ”

“മുട്ടയിട്ടാല്‍ എനിക്കെന്തു തരും?”

“പറയില്ല”

“ഭരണങ്ങാനം പള്ളിപ്പെരുന്നാളിനു പോകുമ്പോള്‍ ഉഴുന്നാട വാങ്ങിക്കൊണ്ടോരും അല്ലേ?”

“അല്ല”

“ശിവരാത്രിമണപ്പുറത്തു പോയി വരുമ്പോള്‍ ഈന്തപ്പഴോം പൊരീം?”

“അല്ല”

അവന്‍ അവളോടു പറഞ്ഞേ ഇല്ല. അവളെ ഒന്നു അല്‍ഭുതസ്ഥിമിതയാക്കണമെന്നു അവന്‍ തീരുമാനിച്ചു.

അതിനിടെ അവള്‍ ധാരാളം മുട്ടയിടുകയും അടയിരുന്നു കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്തു.

അപ്പോഴാണു ചിറ്റിലഞ്ചേരിക്ഷേത്രത്തില്‍ ഉത്സവം വന്നത്.

അതിരാവിലെ അവള്‍ പ്രാതലുണ്ടാക്കി. അവന്‍ പ്രാതല്‍ കഴിഞ്ഞ് ചിറ്റിലഞ്ചേരി ലക്‍ഷ്യമാക്കി പറന്നു.

എഴുന്നള്ളത്തും കഥകളിയും കണ്ട് അവന്‍ പിടേന്നു ഉച്ചയോടെ തിരിച്ചെത്തി.

“നീയിങ്ങു വന്നേ പെണ്ണേ” അവന്‍ അവളെ പ്രേമപൂര്‍‌വം വിളിച്ചു.

അവള്‍ കുണുങ്ങി കുണുങ്ങി അടുത്തെത്തി.

അവനാകട്ടെ അവളുടെ കരം ഗ്രഹിക്കുകയും അതില്‍ ഒരു നീലവള ഇടുകയും ചെയ്തു.

ഉത്സവത്തിനു വളക്കച്ചവടക്കാരില്‍നിന്നു വാങ്ങിയതായിരുന്നു ആ വള.

അവള്‍ക്കു ആ നീലവള വളരെ ഇഷ്ടമായി. അല്ലെങ്കിലും നീലയെ സ്നേഹിച്ചിരുന്നവളാണല്ലോ അവള്‍. നീലത്തടാകം, നീലാകാശം, നീലമരി, നീലോല്‍പ്പലം ഇവയെല്ലാമായിരുന്നല്ലോ അവളുടെ ഇഷ്ടവസ്തുക്കള്‍.

അവന്റെ നീലത്തൂവലില്‍ കൊക്കുരുമ്മിക്കൊണ്ട് അവള്‍ പറഞ്ഞു: “ ഐ ലവ് യൂ ഡാര്‍ലിങ്”

“ഐ ലവ് യൂ ടൂ ബേബി” അവന്‍ തിരിച്ചടിച്ചു.

പിന്നെ അവള്‍ തന്റെ നീലവളയും പ്രദര്‍ശിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് നടക്കാനിറങ്ങി.

പതിവു പോലെ സായാഹ്നസവാരിക്കിറങ്ങുന്ന മിസ്സിസ്. ഗോണ്‍സാല്‍‌വസ് മയില്‍ കാണട്ടെ, “എനിക്കുമുണ്ട് ആഭരണങ്ങളെന്നു”

ദില്‍ബാസുരന്‍ said...

ആവനാഴി മാഷുടെ കമന്റ് കലക്കി. നല്ല പടങ്ങള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: മയിലിന്റെ കുഞ്ഞിനേം കോഴിക്കുഞ്ഞിനേം കണ്ടാല്‍ മാറിപ്പോവുമല്ലോ.

പടത്തിലുള്ളത് രണ്ടും പെണ്മയിലല്ലേ?

ദേവന്‍ said...

ലാസ്റ്റിലെ കുഞ്ഞ് നെഞ്ചും തല്ലി വീണു കിടക്കുന്നല്ലോ?

സുനില്‍ : എന്റെ ഉപാസന said...

After posing for photo one of them died naa...??

സുനീഷ് തോമസ് / SUNISH THOMAS said...

ഇങ്ങളു പുലിയാണു കെട്ടാ.....

നല്ല പടംസ്!!!

ശ്രീ said...

മയിലിന്റെ കുഞ്ഞുങ്ങളെ കണ്ടിട്ട് കോഴിക്കുഞ്ഞുങ്ങളെ പോലെ ഉണ്ടല്ലോ
(ആദ്യമായി കാണുകയാ കുഞ്ഞുങ്ങളെ)
നന്നായിട്ടുണ്ട്
:)

സനാതനന്‍ said...

ഇനി മക്കളില്ലാഞ്ഞിട്ട് മയില്‍ ദമ്പതിമാര്‍ കോഴിക്കുഞ്ഞുങ്ങളേ ദത്തെടുത്തതാണോ ? :)

വേണു venu said...

മനോഹരീ....:)

SHAN ALPY said...

ഇന്നാണു കാണാന്‍ കഴിഞ്ഞത്
നല്ല ഫോട്ടോഗ്രാഫികള്‍
താങ്കളുടേത് തന്നെയല്ലെ ???
നന്മകള്‍ നേരുന്നു

Dinkan-ഡിങ്കന്‍ said...

ഇങ്ങനെയല്ലാതെ മയില്‍ പീലിവിടര്‍ത്തി നില്‍ക്കണ പടംസ് ഇടടേയ്