Wednesday, November 14, 2007

സാന്റാക്ലോസിന്റെ ഗ്രാമം


ക്രിസ്മസ് അല്ലാത്ത സമയത്ത് സാന്റാക്ലോസ് വിശ്രമിക്കുന്നത് ഇവിടെയാണ്. അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം.


ആശംശകള്‍ അയക്കുന്നതിന് സ്വന്തമായി ഒരു പോസ്റ്റോഫീസ് തന്നെയുണ്ട് അദ്ദേഹത്തിന്.





അദ്ദേഹത്തിന്റ് മേശ. പുറകിലുള്ള ബോര്‍ഡ് വായിച്ചു നോക്കൂ.



അദ്ദേഹത്തിന്റെ മേശയുടെ മറ്റൊരു ദ്യശ്യം.




അദ്ദേഹത്തിന്റ് ഓഫീസ് കൊള്ളാം അല്ലേ. കമ്പ്യൂട്ടര്‍ ഒക്കെയുണ്ട്. ആശംശകള്‍ അയക്കേണ്ടവര്‍ക്ക് പോസ്റ്റ് കാര്‍ഡ് വാങ്ങി ഇവിടെ നിന്ന് തന്നെ അയക്കാം. അദ്ദേഹത്തിന്റെ എംബ്ലം ഉണ്ടാവും ഓരോ കത്തിലും.


അദ്ദേഹത്തിനോട് സംസാരിക്കേണ്ടവര്‍ക്ക് സംസാ‍രിക്കാം.കുട്ടികള്‍ക്ക് താടി പിടിച്ചു വലിക്കാം. കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടവര്‍ക്ക് അതിനും സൌകര്യം ഉണ്ട്. പക്ഷെ നമ്മുടെ ക്യാമറ ഉപയോഗിക്കാന്‍ പറ്റില്ല. അവര്‍ തന്നെ എടുത്തു തരും. വെറുതെയല്ല: ഫീസും ഉണ്ട്. അവിടെ തന്നെയുള്ള മറ്റൊരു ഓഫീസില്‍ നിന്നും ആര്‍ട്ടിക് സര്‍ക്കിള്‍ കടന്നതായുള്ള സര്‍ട്ടിഫിക്കറ്റും കിട്ടും. അതിനും ഫീസുണ്ട്. ഫിന്‍ലാന്‍ഡിലെ റോവാനേമി എന്ന സ്ഥലത്താണ് ഈ ഗ്രാ‍മം. ആ പ്രദേശത്തെ പൊതുവായി ലാപ്‌ലാന്‍ഡ് എന്നു വിളിക്കുന്നു. (റഷ്യയുടെയും ഫിന്‍ലാന്‍ഡിന്റെയും നോര്‍വെയുടെയും ഭാഗങ്ങള്‍ ചേര്‍ന്നതാണ് ലാപ്‌ലാന്‍ഡ്).

17 comments:

കുതിരവട്ടന്‍ | kuthiravattan said...

സാന്റാക്ലോസിന്റെ ഗ്രാമം.

സാജന്‍| SAJAN said...

കുതിരവട്ടാ നന്ദി!
ഇത്തരം കാണാന്‍ കഴിയാത്ത കാഴ്ചകളും വിശേഷങ്ങളും ഒക്കെ കാനുമ്പോഴാണ് ബ്ലോഗിന്റ മറ്റൊരു മഹത്വം മനസ്സിലാവുന്നത്!
കീപിറ്റ് അപ്:)

Sethunath UN said...

ന‌ന്നായി. ആദ്യമായാണ് ഇതു കാണുന്നത്. സന്തോഷം

ശ്രീ said...

നല്ല പോസ്റ്റ്. പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഈ കാഴ്ചകളെല്ലാം ആദ്യമായാണ്‍ കാണുന്നത്.

:)

ദിലീപ് വിശ്വനാഥ് said...

ഈ പരിചയപെടുത്തല്‍ നന്നായി.

മൂര്‍ത്തി said...

നന്ദി..വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും

വേണു venu said...

കേട്ടറിവു് കണ്ടറിയാന്‍‍ കഴിഞ്ഞു. നന്ദി.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാന്താക്ലോസും ഫ്രീഅല്ലല്ലേ?

സഹയാത്രികന്‍ said...

കുതിരവട്ടന്‍ മാഷേ...

നന്ദി ഈ പരിചയപ്പെടുത്തലിന്...

ഇനിയും പോന്നോട്ടേ...ഇതു പോലെ...
:)

ശാലിനി said...

എഴുതാന്‍ വന്ന കമന്റൊക്കെ എല്ലാവരും എഴുതി.

സാന്റാക്ലോസ് പറഞ്ഞില്ലേ ഈ പേരൊന്ന് മാറ്റണമെന്ന്?

കുഞ്ഞന്‍ said...

മാഷെ..

കാണാപ്പുറം...! നന്നായി, നന്ദി..!

Murali K Menon said...

ഹാ മനോഹരം. പുതിയ അറിവുകള്‍ പകര്‍ന്നതിനു നന്ദി.

പ്രയാസി said...

ആളു പുലിയാണല്ലൊ!

നന്നായി..ഇനിയും നന്നാവും..

അപ്പൂപ്പന്റെ താടിപിടിച്ചു വലിച്ചാ...:)

Mr. K# said...

സാജന്‍ ഭായീ, നന്ദി :-)
നിഷ്ക്കളങ്കന്‍, ശ്രീ,വാല്‍മീകി,മൂര്‍ത്തി, വേണു,കുട്ടിച്ചാത്തന്‍, എല്ലാവര്‍ക്കും നന്ദി.
സഹയാത്രികാ, കുറച്ചു കൂടി പടങ്ങള്‍ ഉണ്ട്. പോസ്റ്റിയേക്കാം, കാണണം. :-)
ശാലിനി, എന്റെ പേരോ‌? അതിനെന്താ കുഴപ്പം, കിടിലന്‍ പേരല്ലേ :-)
കുഞ്ഞന്‍, മുരളീ മേനോന്‍, നന്ദി.
പ്രയാസീ, പുലിയുടെ പടം അടുത്ത പോസ്റ്റില്‍ ഇട്ടിട്ടുണ്ട് :-) നന്ദി.

ഗുപ്തന്‍ said...

thakarppan post

തോക്കായിച്ചന്‍ said...

നീ ഒരു പുലി ആണെടാ.. വെറും പുലി അല്ലാ സാന്റോ "CLOSE" ആയ പുലി...

Pramod.KM said...

nice pics.:)