Wednesday, August 22, 2007

കോമാളി മത്‌സ്യം (ക്ലൌണ്‍ ഫിഷ് clownfish)

ഈ മത്സ്യത്തിന്റെ ഒരു പ്രത്യേകത ആവശ്യമെങ്കില്‍ ആണ്‌ മത്സ്യങ്ങള്‍ക്ക് പെണ്‌ മത്സ്യമായി മാറാന്‍ കഴിയും എന്നതാണ്.

ഒരു കോമാളി മത്സ്യ കൂട്ടത്തില്‍ ഒരു രാജ്ഞിയും ഒരു ആണ്‍ മത്സ്യവും പിന്നെ മൂന്നോ നാലോ പ്രജജനശേഷിയില്ലാത്ത മത്സ്യങ്ങളും ഉണ്ടായിരിക്കും. അവയുടെ ശരീരവലുപ്പവും മുന്‍‌പറഞ്ഞ ഓര്‍ഡറില്‍ തന്നെ ആയിരിക്കും. എന്തെങ്കിലും കാരണവശാല്‍ പെണ്‍ മത്സ്യം മരിക്കുകയാണെങ്കില്‍ ആണ്‍ മത്സ്യം പെണ് മത്സ്യമായി മാറുകയും പ്രജജനശേഷിയില്ലാതിരുന്ന മത്സ്യങ്ങളില്‍ ഒന്ന് ആണ്‍ മത്സ്യം ആവുകയും ചെയ്യും. അവയുടെ ശരീരവലുപ്പവും അതിനനുസരിച്ച് മാറുന്നു.

Finding Nemo എന്ന സിനിമയിലെ നായകന്‍ ഈ മത്സ്യം ആണ്.




Posted by Picasa

10 comments:

കുതിരവട്ടന്‍ | kuthiravattan said...

കോമാളി മത്‌സ്യത്തിന്റെ ആണ്‌മാറാട്ടം.

SUNISH THOMAS said...

നന്നായി. ഇന്‍ഫോമേറ്റീവ്.

ഗുപ്തന്‍ said...

അതിലെന്താണിത്ര പ്രത്യേകത.. ഒരുപാടു ബ്ലോഗേഴ്സ് ചെയ്യുന്നുണ്ടല്ലോഅങ്ങനെ....

Off: gud pic n info. :)

Mr. K# said...

അതെ മനു, അതും ഒരു കോമാളി മത്സ്യക്കൂട്ടം അല്ലേ :-)

ശ്രീ said...

പറഞ്ഞു കേട്ടിട്ടുണ്ട് ഇത്തരത്തിലുള്ള ചില ജീവികളെ പറ്റി.
നല്ല പോസ്റ്റ്, ചിത്രങ്ങളും

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇന്‍ഫോമേറ്റീവ്.
Thanks

വേണു venu said...

ഈ ആള്‍‍മാറാട്ടം കൊള്ളാമല്ലോ.
പക്ഷേ അവനെ കോമാളിയാക്കിയതു് ശരിആയില്ല.
വിജ്ഞാന പ്രദം.ചിത്രങ്ങളും.:)

പ്രിയംവദ-priyamvada said...

Finding nemo കണ്ടിട്ടു ഇയാളുടെ ഫാന്‍ ആണു..

മഴത്തുള്ളി said...

കൊള്ളാം നല്ല വിവരണം

Murali K Menon said...

തുടര്‍ന്നെഴുതാന്‍ എന്തുകൊണ്ടു വൈകുന്നു. വ്യത്യസ്തമായ ബ്ലോഗിന്‍് എല്ലാ ആശംസകളും. സുന്ദരമായ ഫോട്ടോകളും, വിജ്ഞാനപ്രദമായ വിവരങ്ങളും.